മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവസരങ്ങള്‍

പാലാ; മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നിരവധി അവസരങ്ങള്‍. ന്യൂറോളജി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, രജിസ്ട്രാര്‍ എന്നീ ഒഴിവുകളും സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ്, ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവുകളുമാണ് ഉള്ളത്. അവസരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ന്യൂറോളജി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റിനെ വിളിക്കുന്നു. ന്യൂറോളജിയില്‍ എംബിബിഎസ്, എംഡി, ഡിഎം എന്നിവയോ ന്യൂറോളജിയില്‍ ഡിഎന്‍ബി യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. രജിസ്ട്രാര്‍ ന്യൂറോളജി ഫാമിലി മെഡിസിന്‍ അല്ലെങ്കില്‍ ജനറല്‍ മെഡിസിനില്‍ എംഡി ചെയ്തവര്‍ക്കോ അല്ലെങ്കില്‍ ന്യൂറോളജിയില്‍ എംബിബിഎസ് ചെയ്തവര്‍ക്കും അപേക്ഷിക്കാം. സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് ഫിസിയോ തെറാപ്പിയില്‍ മാസ്‌റ്റേഴ്‌സ് യോഗ്യതയും കുറഞ്ഞത് ഏതെങ്കിലും പ്രശസ്തമായ ആശുപത്രിയില്‍ എട്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ന്യൂറോ ടെക്‌നീഷ്യന്‍ ന്യൂറോ ടെക്‌നോളജിയില്‍ ബിഎസ്സി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.…

Read More

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19

കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അതേ സമയം യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046…

Read More

കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 80 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 1950 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 34 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 186 പേര്‍ രോഗമുക്തരായി. 2432 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80797 പേര്‍ കോവിഡ് ബാധിതരായി. 78170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10568 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-14അതിരമ്പുഴ, ചങ്ങനാശേരി-5തൃക്കൊടിത്താനം-4അയര്‍ക്കുന്നം, തലയോലപ്പറമ്പ്, കാണക്കാരി, വാകത്താനം-3 തിരുവാര്‍പ്പ്, എരുമേലി, പാറത്തോട്, കടുത്തുരുത്തി, തിടനാട്, മറവന്തുരുത്ത്, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്, വെള്ളൂര്‍, കുറിച്ചി, മണിമല-2വൈക്കം, കുമരകം, ടി.വി പുരം, മീനച്ചില്‍, ഈരാറ്റുപേട്ട, മേലുകാവ്, അകലക്കുന്നം, മൂന്നിലവ്, ചെമ്പ്, പായിപ്പാട്, കുറവിലങ്ങാട്, പാലാ, ഉദയനാപുരം,…

Read More

ശതോത്തര രജതജൂബിലി നിറവില്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

ശതോത്തര രജതജൂബിലി നിറവില്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതോത്തരരജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച 10.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അഭിവന്ദ്യ ജേക്കബ് മുരിക്കന്‍ പിതാവ് നിര്‍വ്വഹിക്കുന്നതാണ്. സ്‌കൂള്‍ മാനേജര്‍ വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാലാ രൂപതാ കോര്‍പ്പറേറ്റി എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി വെരി. റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തുന്നതാണ്. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ആന്റോ പടിഞ്ഞാറേക്കര വിശിഷ്ടാതിഥിയായിരിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. വി.വി. ഭാസ്‌കരന്‍, പാലാ സെന്റ് തോമസ് ട്രെയ്‌നിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി. തങ്കച്ചന്‍, പി.ടി.എ. പ്രസിഡന്റ് ബിനോയി തോമസ്, അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോണ്‍ കണ്ണന്താനം, റവ. ഫാ. ജോസഫ് മണിയങ്ങാട്ട്, റവ.…

Read More

സീറ്റുകൾ എൽ.ഡി.എഫ് നേതൃത്വത്തെ ഏല്പിച്ച് ശാന്തനായി ജോസ് കെ. മാണി പാലായിൽ പ്രചാരണത്തിൽ

പാലാ: എൽ.ഡി.എഫിൽ കേരള കോൺ’ (എം) സീറ്റുകളെസംബന്ധിച്ച് പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ. മാണിക്ക് ഒരു വിധ ടെൻഷനുമില്ല. കൂളായി പാലായിലെ മുക്കും മൂലയും അരിച്ചുപെറുക്കി ഒന്നും രണ്ടും ഘട്ട പ്രാഥമിക പ്രചാരണവും പൂർത്തിയാക്കി അണിയറ നീക്കവുമായി പടയോട്ടം നടത്തുകയാണ് അദ്ദേഹം . കേരള കോൺ (എം) മത്സരിക്കേണ്ട സീറ്റുകൾ എൽ.ഡി.എഫിന്റെ താക്കോൽ സ്ഥാനത്തുള്ളവരെ ഏല്പിച്ചിട്ടുണ്ടെന്നും അവർ അത് നീതിപൂർവ്വം തന്നെ കൈകാര്യം ചെയ്ത് ഉള്ളം കൈയ്യിൽ ഏല്പിച്ചു കൊള്ളുമെന്നും ജോസ് കെ. മാണിക്ക് ഉറപ്പുണ്ട്. ഒരു ആവലാതിക്കും തിരുവനന്തപുരത്തേക്കില്ല, കോട്ടയത്തും പാലായിലുമായി എൽ.ഡി.എഫ് വിജയം ഉറപ്പാക്കാനുള്ള തിരക്കിലാണ് ജോസ്. കേരള കോൺഗ്രസ് എൽ.ഡി.എഫ് ഭാഗമായാലും വോട്ട് പങ്കിടൽ നടക്കില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തെറ്റിച്ചു കൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽ.ഡി.എഫ് തൂത്തുവാരി മിന്നുന്ന വിജയം സമ്മാനിച്ചതോടെ ജോസിനെ…

Read More

പൂഞ്ഞാറിന്റെ വികസന മുരടിപ്പ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും തോമസ് ചാഴികാടൻ എംപി

നാൽപതു വർഷമായി പൂഞ്ഞാറിൽ തുടരുന്ന പൂഞ്ഞാറിന്റെ വികസന മുരടിപ്പ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് തോമസ് ചാഴികാടൻ എംപി. പൂഞ്ഞാറിന്റെ സമീപ നിയോജകമണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്കത് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. പൂഞ്ഞാറിന്റെ ഭാഗമായിരുന്ന ചില പഞ്ചായത്തുകൾ, പാലായിലേക്ക് ചേർന്നപ്പോൾ അവിടുണ്ടായ റോഡുകളുടെയും പാലങ്ങളുടെയും കുടിവെള്ളപദ്ധതികളുടെയും വികസനം ഇതിന് ഏതാനും ഉദാഹരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) കെ എസ് സി (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നടത്തിയ ദ്വിദിന രാഷ്ട്രീയ പഠന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജാൻസ് വയലിക്കുന്നേൽ അധ്യക്ഷത വഹിച്ച ക്യാമ്പിൽ കേരള കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത്, കേരള കോൺഗ്രസ്‌ നേതാക്കളായ ശ്രീ.ജോർജുക്കുട്ടി ആഗസ്തി,…

Read More

യൂടൂബ് വ്ലോഗർ ആയി എക്സൈസ്: ഇൻ്റർവ്യൂവിനായി നാടൻ വാറ്റുമായി എത്തിയ “കിടിലം പോൾ “16 ലിറ്റർ ചാരായവുമായി അറസ്റ്റിൽ

ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും, റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് നാടൻ വാറ്റ്ചാരായം വിറ്റു വന്നിരുന്ന മൂന്നിലവ് മേചാൽ തൊട്ടിയിൽ പോൾ ജോർജ് (43)നെ ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖ് വി. പിളളയുടെ നേതൃത്വത്തിൽ അതി സാഹസികമായി പിടികൂടി . യൂ ടൂബിൽ ഹിറ്റായ കിടിലം പോളിൻ്റെ തെങ്ങിൻ പൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരയത്തിൻ്റെ രുചി തേടിയെത്തിയ ആരാധകരായ വിനോദ സഞ്ചാരികളായി ഷാഡോ എക്സൈസ് അഭിലാഷ് കുമ്മണ്ണൂർ , വിശാഖ് KV , നൗഫൽ കരിം എന്നിവർ ഇല്ലിക്കൽ കല്ലിൽ എത്തി. റിസോർട്ടിൽ യൂട്യൂബ് വ്ലോഗർമാർക്ക് ഇൻ്റർവ്യൂ നായി ചാരയവുമായി എത്തിയ കിടിലം പോളിനെ കാത്തിരുന്ന എക്സൈസ് സംഘം അതിസാഹസികമായി പിടികൂടി. നിരവധി അബകാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്സൈസ് പാർട്ടിയെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. മൂന്നിലവ് ,മേച്ചാൽ , പഴുകക്കാനം മേഖലയിലെ…

Read More

തീക്കോയി ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത, കൊലപാതകമെന്ന് സംശയം

തീക്കോയി: ഞണ്ടുകല്ലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തീക്കോയി ഞണ്ടുകല്ല് മുത്തുകാട്ടില്‍ രാജന്‍ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. കൊലപാതകമെന്ന് സംശയത്തെ തുടര്‍ന്ന് ബന്ധുക്കളായ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Read More

കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ബദല്‍ മാര്‍ഗം; മികച്ച സ്‌കൂളുകള്‍ക്കും റാങ്കുകാര്‍ക്കും അനുമോദനം

ചേര്‍പ്പുങ്കല്‍ വിദ്യാഭ്യാസ സമിതിയുടെയും ബി വി എം കോളേജിന്റെയും ആഭിമുഖ്യത്തില്‍ കോവിഡു കാല പ്രതിസന്ധിയെ മറികടക്കാന്‍ ബദല്‍ മാതൃക നടപ്പിലാക്കുന്നതില്‍ മികവ് കാണിച്ച സ്‌കൂളുകള്‍ക്ക് ബദല്‍ മാതൃക പുരസ്‌കാരം നല്‍കുന്നു. സെന്റ് തോമസ് എച്ച്. എസ്. എസ് പാലാ ,സെന്റ് തോമസ് എച്ച്. എസ് മരങ്ങാട്ടുപള്ളി, സെന്റ് മേരീസ് എല്‍. പി. എസ് അരുവിത്തുറ എന്നീ വിദ്യാഭാസ സ്ഥാപനങ്ങളാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നാളെ ഉച്ച കഴിഞ്ഞു 2.30 നു പുരസ്‌കാരം സമ്മാനിക്കും കോളേജില്‍ വച്ച് നടക്കുന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷം റാങ്കു നേടിയ ബി വി എം കോളേജിലെ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നു. അരുണ്‍ തങ്കച്ചന്‍ (ഒന്നാം റാങ്ക് വിഷല്‍ കമ്മ്യൂണിക്കേഷന്‍), ജോര്‍ഡി ജോണ്‍സന്‍ (രണ്ടാം റാങ്ക് വിഷല്‍ കമ്മ്യൂണിക്കേഷന്‍), മനു ജ്യോതിസ് (മൂന്നാം റാങ്ക് വിഷല്‍ കമ്മ്യൂണിക്കേഷന്‍),…

Read More

പിസി ജോര്‍ജ്ജ് എംഎല്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

പിസി ജോര്‍ജ്ജ് എംഎല്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് എംഎല്‍എയും ഭാര്യ ഉഷാ ജോര്‍ജ്ജും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഒപ്പം പിഎ യും ഡ്രൈവറും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തുടര്‍ന്ന് പി സി ജോര്‍ജ്ജ് MLA മാധ്യമങ്ങളെ കണ്ട് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളില്‍ ഉള്ള ഭയത്തെയും വ്യാകുലതകളെയും അകറ്റുന്നതിനെ കുറിച്ച് സംസാരിച്ചു. എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഷീനാ ഇസ്മയിലും മറ്റു സ്റ്റാഫുകളും സന്നിഹിതരായിരുന്നു.

Read More