ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ സ്വകാര്യ ലോഡ്ജില്‍ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി. അങ്കാളമ്മന്‍ കോവിലിന് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 2.8 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ഗൃഹപ്രവേശന ചടങ്ങിന് എത്തിയവരാണ് ലോഡ്ജില്‍ ഒത്തുകൂടി പണംവെച്ച് ചീട്ടുകളിച്ചത്.
Read MoreDay: March 4, 2021
കേരള ജനപക്ഷം നയവിശദീകരണയോഗം ശനിയാഴ്ച; പിസി ജോര്‍ജ്ജ് എംഎല്‍എ ഈരാറ്റുപേട്ടയില്‍ പ്രസംഗിക്കും
കേരള ജനപക്ഷം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് ശനിയാഴ്ച (06-03-2021) നയവിശദീകരണ യോഗം നടത്തപ്പെടുന്നു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിശദീകരിച്ചുകൊണ്ട് പൂഞ്ഞാര്‍ എം.എല്‍.എ.യും ജനപക്ഷ സ്ഥാനാര്‍ത്ഥിയുമായ പി.സി. ജോര്‍ജ്ജ് സംസാരിക്കുന്നു. കെ.പി. അന്‍സാരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ.എഫ്. കുര്യന്, അഡ്വ. ജോര്‍ജ്ജ് കാക്കനാട്ട്, അനില്‍ കുമാര്‍, പി.വി. വര്‍ഗ്ഗീസ് പുല്ലാട്ട്, തോമസ് വടകര, ജോര്‍ജ്ജ് വടക്കന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ജി. ഗോപകുമാര്‍, കെ.എസ്. റഹീം, ജോജിയോ ജോസഫ്, റിച്ചാര്‍ഡ് കിഴവഞ്ചി, ബീനാമ്മ ഫ്രാന്‍സീസ്, ആനിയമ്മ സണ്ണി എന്നിവര്‍ പ്രസംഗിക്കും.
Read Moreമാണി സി കാപ്പന് കോവിഡ് വാക്സിന് സ്വീകരിച്ചു
പാലാ: കോവിഡിനെതിരെയുള്ള വാക്സിനേഷന്റെ പാലായിലെ ഉദ്ഘാടനം പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ആദ്യ ഡോസ് സ്വീകരിച്ചു മാണി സി കാപ്പന് എം എല്‍ എ നിര്‍വ്വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി ഷെര്‍ളി ജോസ്, പി ആര് ഒ സി ബെന്‍സി, മെഡിക്കല്‍ സൂപ്രണ്ട് ഡോ മാത്യു, സി ലിന്റ, ഡോ തോമസ് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോവിഡ് 19 വാക്സിന് വിതരണം മരിയന്‍ സെന്ററില്‍ ആരംഭിച്ചതായി അഡ്മിനിസ്ട്രേറ്റര്‍ സി ഷേര്‍ളി അറിയിച്ചു. സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റുവഴി വാക്സിനു രജിസ്ട്രേഷന് നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
Read Moreപൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ വിവാദ പ്രസ്താവന ഇറക്കുന്നവര്‍ പിസി ജോര്‍ജിന്റെ അച്ചാരം വാങ്ങിയവര്‍: യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ വിവാദ പ്രസ്താവന ഇറക്കുന്നവര്‍ പിസി ജോര്‍ജിന്റെ അച്ചാരം വാങ്ങിയവരെന്ന് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി സി ജോര്‍ജിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി നിന്നാല്‍ വിജയ സാധ്യതയില്ല എന്ന തരത്തില്‍ ചില യുഡിഎഫ് നേതാക്കന്മാര് നടത്തിയ പ്രസ്ഥാവന പി സി ജോര്‍ജിനെ വിജയിപ്പിക്കാനായി ജോര്‍ജില്‍ നിന്നും അച്ചാരം വാങ്ങിയവരാണോ എന്ന് സംശയിക്കേണ്ടതുണ്ട് എന്ന് കേരള യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജഗന് മഠത്തിനകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂത്ത് ഫ്രണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലം നേതൃയോഗം ആരോപിച്ചു. യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു യോഗം ഉദ്ഘാടനം ചെയ്തു.
Read Moreകോവിഡ് വാക്സിൻ കുത്തിവെയ്പ്പിനു സൗകര്യമൊരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ
പാലാ: മാർച്ച് 1 മുതൽ ആരംഭിച്ച രണ്ടാം ഘട്ട കോവിഡ്-19 വാക്സിൻ വിതരണത്തിൽ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായും. കോട്ടയം ജില്ലയിൽ വാക്സിൻ വിതരണം നടത്തുന്ന സ്വകാര്യ ആശുപത്രികളിലൊന്നായ മാർ സ്ലീവാ മെഡിസിറ്റി പാലാ, കഴിഞ്ഞ ജനുവരിയിൽ നടത്തിയ വാക്സിൻ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കോവിഡ് ഓൺലൈൻ പോർട്ടലിൽ കൃത്യമായി രജിസ്ട്രേഷൻ, ഗവണ്മെന്റ് മാനദണ്ഢങ്ങൾ പാലിച്ചുള്ള കുത്തിവെപ്പ്, കുത്തിവയ്പ്പിനു ശേഷം അരമണിക്കൂർ നേരം അലർജി ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളാണ് അന്ന് പ്രധാനമായും വിലയിരുത്തിയത്. 60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി വിവിധ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് നല്‍കുക. 45 മുതൽ 59 വരെ പ്രായമുള്ളവർ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. COWIN പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷനായി…
Read Moreകോട്ടയം ജില്ലയില്‍ 224 പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4225 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 107 പുരുഷന്മാരും 93 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 531 പേര് രോഗമുക്തരായി. 2911 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80169 പേര് കോവിഡ് ബാധിതരായി. 77078 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13537 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-32പാമ്പാടി-17ഏറ്റുമാനൂര്‍-16അയ്മനം-14 മാടപ്പള്ളി-12വെച്ചൂര്‍, മുത്തോലി-9പൂഞ്ഞാര്‍-8പാലാ, കുരോപ്പട-6 ചിറക്കടവ്, രാമപുരം-5പള്ളിക്കത്തോട്, എരുമേലി, അകലക്കുന്നം, നീണ്ടൂര്‍, വിജയപുരം-4 തലപ്പലം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പുതുപ്പള്ളി, മണിമല, ഉദയനാപുരം, അതിരമ്പുഴ, ഈരാറ്റുപേട്ട, വാഴപ്പള്ളി-3 മണര്‍കാട്, വാഴൂര്‍,…
Read Moreസംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19
കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,…
Read Moreകാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ നവീകരിച്ച കേൾവി, സംസാര വൈകല്യ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച കേൾവി, സംസാര വൈകല്യ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പുതിയ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മഠത്തിനകം നിർവ്വഹിച്ചു. നവജാത ശിശുക്കളുടെ കേൾവി പരിശോധന, കുട്ടികളുടെയും മുതിർന്നവരുടെയും കേൾവി, സംസാര വൈകല്യ നിർണ്ണയം, പക്ഷാഘാതം വന്നവർക്കുള്ള സംസാര വൈകല്യ ചികിത്സ തുടങ്ങിയവ എല്ലാ ദിവസം മേരീക്വീൻസ് ആശൂപത്രിയിൽ ലഭ്യമാകും. ആശുപത്രിയിലെ ഇ എൻ ടി വിഭാഗത്തിന്റെ അനുബന്ധിച്ചാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കേൾവി, സംസാര വൈകല്യ ചികിത്സാ കേന്ദ്രം ശ്രവണ സ്പീച്ച് ആൻഡ് ഹിയറിങ് കെയറിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ ആശുപത്രി സി.ഇ.ഒ. ഫാ സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, അസ്സോസിയേറ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ, പാറത്തോട് പഞ്ചായത്ത് വൈസ്…
Read Moreപാലാ ചാവറ പബ്ലിക് സ്കൂളിൽ ടീച്ചേഴ്സിനെ ആവശ്യമുണ്ട്
പാലാ: ചാവറ പബ്ലിക് സ്കൂളിൽ ടീച്ചേഴ്സിനെ വിളിക്കുന്നു. സയൻസ് വിഷയങ്ങൾക്കും ഇംഗ്ലീഷ്, മലയാളം ഭാഷ അധ്യാപകരെയും ആണ് ആവശ്യമുള്ളത്. സീനിയർ ക്ലാസ്സുകളിലേക്കും ലോവർ ക്ലാസ്സുകളിലേക്കും അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ ഇംഗ്ലീഷിൽ പ്രാഗൽഭ്യം ഉള്ളവർ ആയിരിക്കണം. താല്പര്യമുള്ളവർ ഏറ്റവും പുതിയ റെസ്യുമെ സഹിതം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട ഇമെയിൽ: hrdcpspala@gmail.com അപേക്ഷിക്കേണ്ട അവസാന തിയതി : മാർച്ച് 06 , 2021
Read Moreജനപക്ഷം കൈപ്പള്ളി വാർഡ് മുൻ പ്രസിഡന്റ് ശശി കെ ജി നിര്യാതനായി
പൂഞ്ഞാർ: ജനപക്ഷം കൈപ്പള്ളി വാർഡ് മുൻ പ്രസിഡന്റ് ശശി കെ ജി കളരിക്കൽ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് മംഗളഗിരിയിലെ വീട്ടുവളപ്പിൽ.
Read More