കാളകെട്ടിയില്‍ എല്ലാ സൗകര്യവുമുള്ള 86.5 സെന്റ് സ്ഥലവും വീടും വില്‍പ്പനക്ക്; ചിത്രങ്ങള്‍ കാണാം

കാളകെട്ടി: കാഞ്ഞിരപ്പള്ളി കാളകെട്ടിയില്‍ മഞ്ഞുകുളം കുരിശുപള്ളിക്കു സമീപം എല്ലാ സൗകര്യവുമുള്ള 86.5 സെന്റ് സ്ഥലവും വിടും വില്‍പ്പനക്ക്. കാളകെട്ടി ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലം. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. മൊബൈല്‍ നമ്പറുകള്‍: 96055 66 006,

Read More

രാജഗിരി ആശുപത്രിയില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ ഒഴിവ്

എറണാകുളം: കൊച്ചി രാജഗിരി ആശുപത്രിയില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ ഒഴിവ്. എന്‍ഡോസ്‌കോപ്പി ടെക്‌നോളജിയില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം നിര്‍ബന്ധം. ഡയഗ്നോസ്റ്റിക് എന്‍ഡോസ്‌കോപിക് ആന്‍ഡ് കോളോണോസ്‌കോപ്പി പ്രൊസിജര്‍, ഇആര്‍സിപി പ്രൊസിജര്‍, കെയര്‍ ഓഫ് എന്‍ഡോസ്‌കോപ്‌സ് ആന്‍ഡ് ആക്‌സസറീസ്, ഇവിഎല്‍ പൊളിപെക്ടമി പ്രൊസീജറുകള്‍ എന്നിവ ചെയ്തു പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍, ഏറ്റവും പുതിയ റെസ്യൂമും അപേക്ഷയും recruitment@rajagirihospital.com എന്ന ഇമെയിലിലേക്ക് അയയ്ക്കുക. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക – +91 75938 55040

Read More

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസിന്റെ പിടിയില്‍; പീഡനദൃശ്യം കാട്ടി പണംതട്ടാനും ശ്രമം

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസിന്റെ പിടിയില്‍. മാമ്മൂട് വെളിയം പുളിയ്ക്കല്‍ ലിജോ സേവ്യറാണ് (24) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുക്കള്‍ക്കും സുഹൃത്തുക്കും നല്‍കുമെന്ന് പറഞ്ഞ് ലിജോ പണം ആവശ്യപ്പെട്ടിരുന്നു. വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നു. ബാംഗ്ലൂര്‍ പോലീസിന്റെ സഹായത്തോടെ ചങ്ങനാശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലാണ് ലിജോയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ആവാന്‍ അവസരം, എന്‍സിസി കേഡറ്റുകള്‍ക്കും അപേക്ഷിക്കാം

2021 ഏപ്രില്‍ ആറിനു കേരളാ നിയമസഭയിലേയ്ക്ക് നടക്കുന്ന ഇലക്ഷന്റെ നടത്തിപ്പിനായി കോട്ടയം സബ് ഡിവിഷനില്‍ സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ള 2014 നു ശേഷം വിരമിച്ച വിമുക്തഭടന്മാര്‍, വിരമിച്ച പോലീസുകാര്‍, പതിനെട്ടു വയസ്സ് പൂര്‍ത്തിയായ എന്‍സിസി കേഡറ്റുമാര്‍, സ്റ്റുഡന്റ്റ് പോലിസ് കേഡറ്റുമാര്‍ എന്നിവര്‍ അധാര്‍ കാര്‍ഡ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കോട്ടയം കലക്ട്രെറ്റിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഡി വൈ എസ് പി ഓഫീസില്‍ ബന്ധപ്പെടുക.

Read More

ജനങ്ങള്‍ക്ക് ആവശ്യമായതെല്ലാം എല്‍.ഡി.എഫ് ഉറപ്പാക്കും: ജോസ് കെ. മാണി

തലനാട്: ജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയമാണ് എല്‍.ഡി.എഫിനുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക സുരക്ഷ, കര്‍ഷക ക്ഷേമം എന്നിവയ്ക്കായുള്ള സമഗ്ര കരുതലുമാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും ജോസ് കെ.മാണി. പാലാ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലുമായി എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയം വികസന സന്ദേശ പദയാത്ര പരിപാടികളുടെ തലനാട്ടില്‍ നടന്ന സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗകര്യങ്ങള്‍ ലഭ്യമാക്കി മലയോരത്തും ജനവാസം സുരക്ഷിതമായ രീതിയില്‍ സാദ്ധ്യമാക്കുന്ന വികസനീ ഉറപ്പു വരുത്തുമെന്ന് ജോസ് കെ. മാണി പറഞ്ഞു. പ്രാദേശിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ടൂറിസം സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഇതിനായി ചര്‍ച്ചകള്‍ നടത്തുമെന്നും ജോസ് കെ. മാണി അറിയിച്ചു.

Read More

പാലാ സെന്റ് തോമസ് കോളേജില്‍ കായിക പരിശീലന ക്യാമ്പ്

പാലാ: പാലാ സെന്റ് തോമസ് കോളേജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് കായിക വിഭാഗത്തിന്റെ മേല്‍നോട്ടത്തിലും പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിലും മാര്‍ച്ച് മാസം 8-ാം തീയതി മുതല്‍ വിവിധ ബാച്ചുകളിലായി നീന്തല്‍, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ്, ക്രിക്കറ്റ് എന്നിവയില്‍ പരിശീലനം നല്‍കപ്പെടുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍കുളത്തിലും ഇന്‍ഡോര്‍ കോര്‍ട്ടിലും കോളേജ് ഗ്രൌണ്ടിലുമായിട്ടായിരിക്കും ക്യാമ്പ് നടത്തപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായുംപാലിച്ചായിരിക്കും അഡ്മിഷനും പരിശീലനവും. അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ബുക്കിംഗിന് 9947966913 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read More

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം; എന്‍സിപി

രാമപുരം: നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ നിവാസികളുടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ എത്രയും വേഗം ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ സി പി രാമപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍ എല്‍ സി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും എന്‍ സി പി മണ്ഡലം പ്രസിഡന്റുമായ എം ആര്‍ രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോഷി ഏറത്ത്, പി കെ വിജയകുമാര്‍, സുധാകരന്‍ എസ് ആര്‍, പി കെ വിജയകുമാര്‍, ജോണി കെ എ, മനോഹരന്‍ മുതുവല്ലൂര്‍, ബേബി കൊണ്ടാട്, സജി കെ അലക്‌സ്, പി എസ് സജിമോന്‍, ബെന്നി കല്ലേക്കല്ലില്‍ എന്നിവര്‍ സംസാരിച്ചു.

Read More

തലനാട്ടില്‍ ‘ഉറപ്പാണ് എല്‍.ഡി.എഫ് ‘ മുദ്രാവാക്യവുമായി ജോസ് കെ.മാണിയുടെ ജനകീയം പദയാത്ര;മലയോരത്ത് എല്‍.ഡി.എഫ് പടയോട്ടം അംഭിച്ചു

തലനാട്: മീനച്ചില്‍ താലൂക്കിലെ തലനാട് മലയോര പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം ‘ഉറപ്പാണ് എല്‍.ഡി.എഫ് ‘സന്ദേശവുമായി ജോസ്.കെ.മാണിയുടെ ജനകീയം വികസന പദയാത്രയും കോര്‍ണര്‍ യോഗങ്ങളും നടന്നു. തലനാട്ടിലെത്തിയ ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണിയെ പഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, മേലടുക്കം, ഇലവുംപാറ എന്നിവിടങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ നടന്നു. കോര്‍ണര്‍ യോഗം പി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈകുന്നേരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ നിന്നും ബാലവാടിയിലേക്ക് പദയാത്ര നടത്തി. റോബിന്‍ തോമസ്, സോളി ഷാജി, വത്സമ്മ ഗോപിനാഥന്‍, ഷാമില, സോളി ബിനേഷ്, ആശാ റിജു, രാഗിണി ശിവരാമന്‍, ഷെമീല ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ജി.ശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ലോപ്പസ് മാത്യു, ബെന്നി…

Read More

നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി; അധികൃതര്‍ അനങ്ങുന്നില്ലെന്ന് ആക്ഷേപം

രാമപുരം: നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ നിവാസികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണെന്ന് പരാതി. രാത്രികാലങ്ങളില്‍ ഇവിടെ എല്‍ഇഡി ബള്‍ബുപോലും പ്രകാശിക്കാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് വോള്‍ട്ടേജ് ക്ഷാമംമൂലം പഠിക്കുവാന്‍ പോലും കഴിയുന്നില്ല. മാത്രവുമല്ല രാത്രി കാലങ്ങളില്‍ ഇവിടെ മോഷണവും വര്‍ദ്ധിക്കുന്നു. വെള്ളാഞ്ചിറ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുമാണ് ഈ ഭാഗത്തേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍. മുല്ലമറ്റം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കണക്ഷന്‍ കൊടുത്തിരുന്ന വെള്ളാഞ്ചിറ ഭാഗത്തെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം മുമ്പ് വെള്ളാഞ്ചിറ ട്രാന്‍സ്‌ഫോര്‍മറിലേയ്ക്ക് കണക്ഷന്‍ മാറ്റി കൊടുത്തിരുന്നു. തുടര്‍ന്നാണ് നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം നേരിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ അധികൃതരോട് പരാതി പറയുകയും പരാതി രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു എങ്കിലും നാളിതുവരെയായിട്ടും നടപടിയൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് ഇവിടുത്തെ നാട്ടുകാര്‍ ആരോപിച്ചു. ത്രീ ഫേസ് ലൈന്‍ വലിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ ഒരു…

Read More

പാലാ സെന്റ് തോമസ് കോളേജിന് അഭിമാന നേട്ടം; എംഎസ്‌സി ഫിസിക്‌സില്‍ ആദ്യപത്തില്‍ ഒന്നാം റാങ്ക് അടക്കം ആറു റാങ്കും സ്വന്തമാക്കി

പാലാ: പാലാ സെന്റ് തോമസ് കോളേജിന് അഭിമാന നേട്ടം. എംജി യൂണിവേഴ്‌സിറ്റി എംഎസ്‌സി ഫിസിക്‌സ് പരീക്ഷയുടെ ആദ്യ പത്തു റാങ്കില്‍ ഒന്നാം റാങ്ക് അടക്കം ആറു റാങ്കുകള്‍ കരസ്ഥമാക്കിയാണ് കോളേജ് അഭിമാനനേട്ടം കൈവരിച്ചത്. ദിവ്യ സ്റ്റാനി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ മൂന്നാം റാങ്ക് ജിബി ജോര്‍ജ് നേടി. ആഷ്മി മരിയ ജോണ്‍ അഞ്ചാം റാങ്ക് സ്വന്തമാക്കി. അഭിഷേക് സിപി, ധന്യ പ്രിന്‍സ്, രേഷ്മ മാത്യു എന്നിവര്‍ യഥാക്രമം 7, 8, 9 റാങ്കുകളും സ്വന്തം പേരില്‍ കുറിച്ചു.

Read More