മൗലാന ഈസ മൻബഇ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച്ച ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റായിരുന്ന മൗലാന മുഹമ്മദ് ഈസ മൻബഇയുടെ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും നാളെ വൈകുന്നേരം 4.30 ന് ഈരാറ്റുപേട്ട ഫൗസിയ കോളേജ് ഗ്രൗണ്ടിൽ നടക്കും. അരനൂറ്റാണ്ടുകാലം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ വിദ്യാഭ്യാസ പ്രവർത്തന രംഗത്തുംഒരു ദശാബ്ദക്കാലം ആൾ ഇന്ത്യ ഇമാംസ് കൗൺസിലിന്റെ സാമുഹിക നവോത്ഥാന – സമരപ്രവർത്തന രംഗങ്ങളിലും മാതൃകാപരമായി നേതൃത്വം നൽകിയ പണ്ഡിത പ്രമുഖനാണ് മൗലാന മുഹമ്മദ് ഈസ ഫാദിൽമൻബഇ. കേരളത്തിലെ നിരവധി പള്ളികളിൽ ഖതീബായും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്ന അദേഹം അതോടൊപ്പം സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിരതനായിരുന്നു.വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ പൗത്രൻ കൂടിയായ അദ്ദേഹം നീതിക്കുവേണ്ടിയുള്ള സമര പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടായിരുന്നു. അനുസ്മരണ സമ്മേളനത്തിൽ മലപ്പുറം ഖാസി ഒ.പി.എം മുത്തുകോയാ തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി…

Read More

ഈരാറ്റുപേട്ടയിൽ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്

ഈരാറ്റുപേട്ട: സബ് സ്റ്റേഷനു സമീപം 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് . റോഡ്, വെള്ളം, കറന്റ് സൗകര്യമുള്ള സ്ഥലമാണ്. താൽപ്പര്യമുള്ളവർ 9656852582 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

വാഗ്ദാനം നല്‍കി ജനങ്ങളെ കബളിപ്പിച്ചവര്‍ക്കെതിരെ ജന രോഷം ഉയരും : ജോസ്.കെ.മാണി

എലിക്കുളം: എല്ലാ മണ്ഡലങ്ങളിലും കോടികളുടെ വികസന പദ്ധതികള്‍ നടപ്പാക്കപ്പെട്ടപ്പോള്‍ ചിലരുടെ അലംഭാവം മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് പലതും പാലാ മേഖലയില്‍ നഷ്ടമായെന്നും കൈയ്യടി വാങ്ങുവാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കോടികള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചതിനെതിരെയുള്ള ജന രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. എലിക്കുളം പഞ്ചായത്തില്‍ എല്‍.ഡി.എഫ് ജനകീയം പദയാത്രയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. യോഗത്തില്‍ പഞ്ചായത്ത് പ്രസിസണ്ട് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സാജന്‍ തൊടുക, ജോസ് കുറ്റിയാനിമറ്റം, ജെസ്സി ഷാജന്‍, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, തോമസ് കുട്ടി വട്ടയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Read More

വിജയയാത്ര മാർച്ച് രണ്ടിന് പാലായിൽ

പാലാ: അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകാെണ്ട്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര മാർച്ച് രണ്ടിന് പാലായിൽ എത്തും. രാവിലെ 10ന് ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത്ത് ജീ മീനാഭവൻ അദ്ധ്യക്ഷനാകും. യോഗത്തിൽ ബി ജെ പി സംസ്ഥന ജനറൽ സെക്രട്ടറിമാരായ എം റ്റി രമേശ്, ജാേർജ് കുര്യൻ, സി കൃഷ്ണകുമാർ, അഡ്വ പി സുധീർ, സംസ്ഥാന വെെസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പപതി എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജയ യാത്രയെ പാലാ നിയോജകമണ്ഡലം അതിർത്തിയായ മുത്തോലി കവലയിൽ ആയിരക്കണക്കിന് പ്രവർത്തകരുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച്…

Read More

സമഗ്ര ആയുർവേദ ചികിത്സാരീതികളുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമായരീതിയിൽ സമഗ്രമായ ആയുർവേദ ചികിത്സകളുമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആയുർവേദ വിഭാഗം. ഭാരതത്തിലെ തനിമയാർന്ന ചികിത്സാരീതിയാണ് ആയുർവ്വേദം. വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ ആയുർവേദ ചികിത്സകരുടെ നേതൃത്വത്തിൽ ഓരോ രോഗിയെയും പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ചികിത്സ നിർണ്ണയിക്കുക. ആയുർവേദചികിത്സയിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ചികിത്സാനൈപുണ്യം ഫലപ്രാപ്തിയിൽ എത്തിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. ക്ഷീണം, തളർച്ച എന്നിവ മാറ്റാനായി ജനറൽ റെജുവിനേഷൻ, ദൈനംദിന സ്ട്രെസ് മാറ്റാനായി സ്ട്രെസ് മാനേജ്മന്റ്, ചർമ്മസംരക്ഷണത്തിന് സ്കിൻ റെജുവിനേഷൻ, ദേഹത്തെ പലവിധ വേദനകളകറ്റാൻ പെയിൻ മാനേജ്മെന്റ്, ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റാനായി ഡീറ്റോക്സിഫിക്കേഷൻ പ്രോഗ്രാം, അമിതമായി മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോടിക്കുന്നവരുടെ കണ്ണുക ളുടെ ആരോഗ്യത്തിനായി ഐ കൂളിംഗ് പ്രോഗ്രാം, സ്ത്രീകളുടെ മെനോപോസിന് മുൻപും പിമ്പുമുള്ള സമ്പൂർണ്ണ ആരോഗ്യ സംരക്ഷണത്തിനായി വിമെൻ കെയർ പ്രോഗ്രാം, മുടിയുടെ സംരക്ഷണത്തിനും…

Read More

ശക്തി പ്രകടനമായി എലിക്കുളത്തും, മീനച്ചിലും ജോസ്.കെ.മാണിയുടെ ജനകീയം പദയാത്ര

പൈക എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളില്‍ ജോസ്.കെ – മാണിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയം വികസന സന്ദേശ പദയാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത് ശക്തി പ്രകടനമാക്കി മാറ്റി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ പദയാത്രയിലേക്ക് എത്തിച്ചേര്‍ന്നത്. സംസ്ഥാന പാത കേന്ദ്രീകരിച്ച് നടത്തിയ പദയാത്രയില്‍ നിരവധി യുവാക്കളും,തൊഴിലാളികളും, വനിതകളും പങ്കെടുത്തു. തെരഞ്ഞെടുപ്പു പ്രചാരണ യാത്രയാക്കി പ്രവര്‍ത്തകര്‍ ജനകീയം യാത്രയെ മാറ്റുകയായിരുന്നു.എലിക്കുളം ബാങ്ക് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ.എം.ടി.ജോസഫ് പദയാത്ര ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്.രാജു അദ്ധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ജോസ് ടോം, സാജന്‍ തൊടുക തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, കെ.സി.സോണി, വി.വി.ഹരികുമാര്‍ ,രാജന്‍ ആരംപുളിക്കല്‍, ടോമി ഇടയോടി, അവിരാച്ചാന്‍ കോക്കാട്ട്, അഗസ്റ്റ്യന്‍ പേഴുംതോട്ടം, ജോണി ഏറത്ത്, ജോണി പനച്ചിക്കല്‍,സച്ചിന്‍ കളരിക്കല്‍, ജൂബിച്ചന്‍ ആനിതോട്ടം, ജിമ്മിച്ചന്‍ ഈറ്റത്തോട്,മഹേഷ് ചെത്തിമറ്റം, രാജേഷ് പള്ളത്ത്,…

Read More

കോട്ടയം ജില്ലയില്‍ 236 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 236 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5053 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 103 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 411 പേര്‍ രോഗമുക്തരായി. 3293 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79022 പേര്‍ കോവിഡ് ബാധിതരായി. 75531 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15628 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 25ആര്‍പ്പൂക്കര- 14മണര്‍കാട്, പൂഞ്ഞാര്‍ തെക്കേക്കര- 13മാഞ്ഞൂര്‍-12 വെള്ളാവൂര്‍, കല്ലറ, ഏറ്റുമാനൂര്‍, നീണ്ടൂര്‍-8തലയോലപ്പറമ്പ്-7വാകത്താനം-6തൃക്കൊടിത്താനം, ചങ്ങനാശേരി, പനച്ചിക്കാട്, മുളക്കുളം-5 പാലാ, കൂരോപ്പട, കാണക്കാരി, വെള്ളൂര്‍, നെടുംകുന്നം, പാമ്പാടി-4കറുകച്ചാല്‍, മാടപ്പള്ളി, ഈരാറ്റുപേട്ട, ചിറക്കടവ്,…

Read More

ശരത് പവാറിന് പിന്തുണ; എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി

പാലാ: പാലാ നിയോജക മണ്ഡലത്തിലെ ബഹു ഭൂരിപക്ഷം എൻസിപി ഭാരവാഹികളും പ്രവർത്തകരും ഇപ്പോഴും പാർട്ടിയിൽത്തന്നെ ഉറച്ചു നിൽക്കുകയാണെന്ന് എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിനും റ്റി പി പീതാംബരൻ മാസ്റ്റർക്കും മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന ബ്ലോക്ക് കമ്മിറ്റിയോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എൽഡിഎഫ് മുന്നണിയുടെ ഏറെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പന് ജയിക്കുവാനായത്. മുന്നണി മാറ്റത്തിലൂടെ അദ്ദേഹം എൽഡിഎഫിനേയും എൻസിപിയേയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് അദ്ദേഹത്തോടൊപ്പമുള്ളത് എന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി കാപ്പന്റെ രാഷ്ട്രീയ ഭാവിക്ക് അന്ത്യമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. ബ്ലോക്ക് പ്രസിഡന്റ് ബേബി ഊരകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ജോസ് കുറ്റിയാനിമറ്റം, എം ആർ രാജു,…

Read More

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്, 3418 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍…

Read More

പൈക ആശുപത്രി മന്ദിരം തുറന്നു കൊടുക്കും .മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കും :ജോസ്കെ.മാണി

പൈക: കോടികൾ അനുവദിച്ചിട്ടും പണി പൂർത്തിയാവാത്ത പൈക ആശുപത്രിക്കായുള്ള ബഹുനില മന്ദിര നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുക്കുവാൻ എൽ.ഡി.എഫ് നടപടി സ്വീകരിക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ജനകീയം പദയാത്രയ്ക്കായി പൈകയിലെത്തിയ ജോസ്.കെ.മാണി ജനപ്രതിനിധികളോടൊപ്പം ആശുപത്രി സന്ദർശിക്കുകയും നിർമാണ രംഗത്ത് ഉണ്ടായ കാലതാമസം വിലയിരുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എസ് .ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, ജനപ്രതിനിധികളായ സെൽവി വിൽസൺ, ബെറ്റി റോയി, ജോമോൾ മാത്യു, ഷേർളി അന്ത്യാകുളം, എം.കെ.രാധാകൃഷ്ണൻ ,സൂര്യാമോൾ, ജിമ്മിച്ചൻ ഈറ്റത്തോട്, ദീപാ ശ്രീജേഷ്, സിനി ജോയി, ആശാ മോൾ, അനിൽ അപ്പു കാട്ടിൽ, ആശാ മോൾ എന്നിവരും ആശു പത്രിയുടെ പുതിയ മന്ദിരത്തിലെത്തിയിരുന്നു.

Read More