കോട്ടയത്ത് കോവിഡ് കുതിക്കുന്നു; 2 ദിവസം കൊണ്ട് 77 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍, 918 പുതിയ രോഗികള്‍; വ്യാപനത്തിനു കാരണം ജാഗ്രതക്കുറവ്?

കോട്ടയം: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡിന്റെ ആദ്യ കാലഘട്ടങ്ങളില്‍ കോട്ടകെട്ടി പ്രതിരോധിച്ച കോട്ടയത്തിന്റെ സകല പ്രതിരോധവും നിഷ്ഫലമാക്കിയാണ് കോട്ടയത്ത് കോവിഡ് കുതിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കോട്ടയത്ത് 77 പ്രദേശങ്ങളെ കൂടെയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായത്. തിങ്കളാഴ്ച 46 പുതിയ തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതിനു പിന്നാലെ ചൊവ്വാഴ്ച 31 പ്രദേശങ്ങളെ കൂടെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ആദ്യലിസ്റ്റില്‍ കോട്ടയം മുനിസിപ്പാലിറ്റി – 2,3,5,6,7, 9,10,11,12,50, പാലാ മുനിസിപ്പാലിറ്റി- 11, 20,26, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് – 1, കിടങ്ങൂര്‍ – 10, 13, 15, കുമരകം – 1,4, 11, 16, ആര്‍പ്പൂക്കര – 10, വിജയപുരം – 14, കറുകച്ചാല്‍…

Read More

കോട്ടയത്ത് 31 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടെ; ആകെ 201 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകള്‍, സമ്പൂര്‍ണ പട്ടിക

കോട്ടയം: ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ കൂടെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍-21, 32, ചങ്ങാശേരി-8,26,32,26, കിടങ്ങൂര്‍-12, കുറവിലങ്ങാട് -13,14, തലയോലപ്പറമ്പ്-14, വിജയപുരം-19, അയര്‍ക്കുന്നം-5,19, മൂന്നിലവ്-2,3, കാണക്കാരി-1,4,7, മാഞ്ഞൂര്‍-4,5,6,7,11,12, കൂരോപ്പട-12, 15, പനച്ചിക്കാട് 2,9,12,15, കറുകച്ചാല്‍-16 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെയാണ് കണ്ടെയന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ചത്. നിലവില്‍ 42 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 201 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ 1.കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 502.വൈക്കം – 7, 5, 9, 16, 213.ഏറ്റുമാനൂര്‍ – 1, 2, 7, 14, 20,…

Read More

പെട്രാള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കണം; സാജന്‍ തൊടുക

പിറവം: പെട്രാള്‍ ഡിസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജന്‍ തൊടുക യൂത്ത് ഫ്രണ്ട് എം പിറവം നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു സാജന്‍ തൊടുക. കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ജോര്‍ജ് ചമ്പമല അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കുന്നേപ്പറമ്പന്‍, ജില്‍സ് പെരിയപുറം, സന്തോഷ് കമ്പകത്തുങ്കല്‍, സാജു ചേന്നാട്ട,് കൃഷ്ണരാജ് ആമ്പല്ലൂര്‍, ബിജു മുട്ടപ്പിള്ളി, ബോബി നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡണ്ടായി ജിനോ കുര്യന്‍ മുത്തേടത്തിനെ തെരഞ്ഞെടുത്തു.

Read More

കേരള ടെക്‌സ് റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് തിരഞ്ഞടുപ്പും പൊതുയോഗവും പതിനാലിന്

കേരള ടെക്‌സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് തിരഞ്ഞടുപ്പും പൊതുയോഗവും പതിനാലാം തീയതി ഉച്ചകഴിഞ്ഞു മൂന്നര മണിക്ക് പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ജില്ലാ ജെനെറല്‍ സെക്രട്ടറി നിയാസ് വെള്ളൂപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം ജില്ലാ പ്രസിഡന്റ് ജോര്‍ജ് കൂടല്ലി ഉല്‍ഘാടനം ചെയ്യും. താലൂക്ക് ഭാരവാഹികളെ യോഗത്തില്‍ വെച്ച് തിരഞ്ഞെടുക്കും.

Read More

ലാജി മാടത്താനിക്കുന്നേലും പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു

പൊന്‍കുന്നം: ലാജി മാടത്താനിക്കുന്നേലും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യൂത്ത് ഫ്രണ്ട് മുന്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്, ചെറുവള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ ലാജിയും നൂറ് കണക്കിന് പ്രവര്‍ത്തകരും ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു . പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് സി വി തോമസ്‌കുട്ടിയുടെ അധ്യക്ഷതയില്‍ പൊന്‍കുന്നത്ത് ചേര്‍ന്ന യോഗത്തില്‍ വച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ലാജി മാടത്താനികുന്നേലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമലാ, ടോമി ഡോമിനിക്ക്, പ്രസാദ് ഉരുളികുന്നം,സാവിയോ പാമ്പൂരി, ജോര്‍ജ്കുട്ടി പൂതക്കുഴി, ജോസ് താനാപള്ളി, മോളിക്കുട്ടി പനക്കല്‍, ദീപാ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ഭാരതീയ ജനത ന്യൂനപക്ഷമോർച്ച പാലാ നിയോജക മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു

പാലാ: ഭാരതീയ ജനത ന്യൂനപക്ഷമോർച്ചയുടെ പാലാ നിയോജക മണ്ഡലം കമ്മിറ്റിപുന:സംഘഡിപ്പിച്ചു. പുന:സംഘടനാ യോഗം ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. ന്യൂനപക്ഷമോർച്ച മുൻ മണ്ഡലം പ്രസിസന്റ് അഗസ്റ്റ്യൻ വെള്ളിലക്കാട്ടിൽ അധ്യക്ഷതവഹിച്ച യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് ഉദ്ഘാടനം ചെയ്തു. വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽNDA യ്ക്ക് പാലായിൽ നിന്നും എം.എൽ.എ. ഉണ്ടാകുമെന്നും വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ബിജെപിയിൽ അംഗത്വമെടുക്കുമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ശ്രീമതി മാഗി തോമസിനെ ന്യൂനപക്ഷമോർച്ച നിയോജക മണ്ഡലം പ്രസിഡന്റായി ബിജെപി മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത് നോമിനേറ്റ് ചെയ്തു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് തോമസുകുട്ടി പവ്വത്ത് മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി റ്റിലു തോമസ്, യുവമോർച്ച…

Read More

കാഞ്ഞിരപ്പള്ളിയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; താലൂക്കില്‍ 23 കണ്ടെയ്ന്‍മെന്റ് സോണുകള്‍, മുണ്ടക്കയത്ത് മാത്രം എട്ട് കണ്ടെയ്ന്‍മെന്റ് വാര്‍ഡുകള്‍

കാഞ്ഞിരപ്പളളി താലൂക്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ താലൂക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 23 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പാറത്തോട് പഞ്ചായത്തിലെ 4,6,10 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ എം അഞ്ജന പ്രഖ്യാപിച്ചതോടെയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 23 ആയി ഉയര്‍ന്നത്. ഏറ്റവും രൂക്ഷമായി കോവിഡ് വ്യാപനം മുണ്ടക്കയം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ മാത്രം 8 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ അഞ്ചും പാറത്തോട് പഞ്ചായത്തില്‍ നാലും എരുമേലിയില്‍ മൂന്നും വീതം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ചിറക്കടവ്, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ ഈരണ്ടു വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയ വാര്‍ഡുകള്‍ മുണ്ടക്കയം – 2, 3, 4, 7,14, 21, 13, 20.കാഞ്ഞിരപ്പള്ളി – 10, 19, 21,…

Read More

കോട്ടയത്ത് ഇതുവരെ രോഗം ബാധിച്ചത് 72,100 പേര്‍ക്ക്; 187 മരണങ്ങള്‍; കോവിഡ് പിടിയിലമരുന്ന കോട്ടയത്തിന്റെ സമഗ്ര ചിത്രം ഇങ്ങനെ

കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാവുന്നു. ആഴ്ചകളായി ശരാശരി 500ന് മുകളിലാണ് ജില്ലയിലെ പ്രതിദിന കോവിഡ് കണക്ക്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ആകെ 72,100 പേര്‍ കോവിഡ് ബാധിതരായി. ഇതില്‍ 67,494 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇതുവരെ 187 മരണങ്ങള്‍ കോവിഡ് മൂലമെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. 92.55 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ ശരാശരി. 0.26 ശതമാനമാണ് ജില്ലയിലെ കോവിഡ് മരണങ്ങള്‍. കോവിഡ് മരണങ്ങളില്‍ സംസ്ഥാനത്ത് ഒന്‍പതാം സ്ഥാനത്താണ് കോട്ടയം. ജില്ലയില്‍ ആകെ 15,563 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പിടിവിട്ടു കുതിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ ജനങ്ങളുടെ സഹകരണം ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്.

Read More

കോട്ടയം ജില്ലയില്‍ 555 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5594 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 295പുരുഷന്‍മാരും 221 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1194 പേര്‍ രോഗമുക്തരായി. 4426 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 72,100 പേര്‍ കോവിഡ് ബാധിതരായി. 67494 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15968 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 116ചങ്ങനാശേരി- 20പാലാ, തലയോലപ്പറമ്പ്, കുമരകം- 17 തൃക്കൊടിത്താനം-14മാടപ്പള്ളി, വാകത്താനം-13പാമ്പാടി, വാഴപ്പള്ളി, ചിറക്കടവ്, എരുമേലി-11 കങ്ങഴ, കിടങ്ങൂര്‍, മണര്‍കാട്-10 മുണ്ടക്കയം, ഏറ്റുമാനൂര്‍-9തിരുവാര്‍പ്പ്, ഉഴവൂര്‍-8 കടുത്തുരുത്തി, ഭരണങ്ങാനം, തലനാട്, മാഞ്ഞൂര്‍, കറുകച്ചാല്‍, മറവന്തുരുത്ത്,…

Read More

ഇടതു സർക്കാർ PSC യെ നോക്കുകുത്തിയാക്കി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : LDF സർക്കാർ പി.എസ്.സിയെ നോക്കുകുത്തിയാക്കി കൊണ്ട് പാർട്ടി നേതാക്കളുടെ ഭാര്യമാരെയും , ബന്ധുക്കളെയും PSC മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിയമിച്ച് ,കഷ്ടപ്പെട്ട് പഠിച്ച അഭ്യസ്ഥവിദ്യരായ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്നും, സർക്കാർ PSC യുടെ വിശ്വാസ്യത തകർത്തിരിക്കുകയാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോ പിച്ചു. കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ PSC ലിസ്റ്റ് കത്തിച്ചു കൊണ്ട് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല മുഖ്യ പ്രഭാഷണം നടത്തി. ജയ്സൻ ഒഴുകയിൽ, പ്രസാദ് ഉരുളികുന്നം, സാബു പിടിയേക്കൽ, ലിറ്റോ പാറേക്കാട്ടിൽ, ഷിനു പാലത്തുങ്കൽ, അഭിലാഷ് കൊച്ചുപറമ്പിൽ, കുര്യൻ വട്ടമല ,ജിതിൻ പ്ലാക്കുഴി, ബിജോ മാഞ്ഞൂർ, അബ്ദുൾ…

Read More