കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും

കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്‌കൂള്‍ മാനേജര്‍ വെരി റവ. ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ വെരി റവ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. അസി മാനേജര്‍ റവ ഫാ മാത്യു വാഴചാരിക്കല്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ജയിംസ്‌കുട്ടി കുര്യന്‍, സ്റ്റാഫ് പ്രതിനിധി സി. ലിറ്റി ഡിഎസ്റ്റി, വിദ്യാര്‍ഥി പ്രതിനിധി കുമാരി ബിസ്മി ഷാഹുല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സാബു മാത്യു സ്വാഗതം പറഞ്ഞു. കുമാരി ജോസ്മി ഐ പോള്‍ ആലപിച്ച ലളിതഗാനവും കുമാരി അനീറ്റ കെബിയുടെ കവിതാലാപനവും പരിപാടികള്‍ക്ക് മാറ്റു കൂട്ടി. സി. അനിറ്റ എഫ്‌സിസി, ജോസ്ലിന്‍ ജോസ്, ആന്‍സമ്മ തോമസ് എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി. ചടങ്ങില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച…

Read More

പൂഞ്ഞാര്‍ കല്ലേക്കുളം കുളത്തുങ്കല്‍ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം; റോഡ് തകര്‍ന്നതു മൂലം ആകെയുണ്ടായിരുന്ന ബസ് സര്‍വീസും നിര്‍ത്തി, ദുരിതത്തിന് അറുതി തേടി നാട്ടുകാര്‍

പൂഞ്ഞാര്‍ കല്ലേക്കുളം കുളത്തുങ്കല്‍ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. നാട്ടുകാരുടെ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്ന കെ.എസ് ആര്‍ ടി സി ബസും റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ സര്‍വ്വീസ് അവസാനിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്ക് പൂഞ്ഞാറിനോ മറ്റു പ്രദേശത്തേക്ക് എത്തിപ്പെടാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയായി. സ്വകാര്യ ഓട്ടോറിക്ഷകള്‍ വിളിച്ചു യാത്ര ചെയ്യാമെന്നു വെച്ചാല്‍ അതു പോലും സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൂര്‍ണമായും തകര്‍ന്ന റോഡിലൂടെ പോയാല്‍ വാഹനം വഴിയില്‍ കിടക്കുമെന്ന പേടിയിലാണ് ഓട്ടോറിക്ഷകള്‍ ഇത് വഴി സഞ്ചരിക്കുന്നതില്‍ വിമുഖത കാട്ടുന്നത്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി യാത്രാക്ലേശത്തിനു പരിഹാരം കാണണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ പിഡബ്ല്യൂഡി ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. നിര്‍മ്മാണം വൈകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നും നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ റോഡാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. റോഡിന്റെ പല ഭാഗത്തും ടാറിംഗ് പൂര്‍ണമായി ഇളകിയ നിലയിലാണ്.

Read More

കൂത്താട്ടുകുളം പാലക്കുഴയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കൂത്താട്ടുകുളം: പാലക്കുഴയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. പാലക്കുഴ ഇരപ്പാംതടത്തില്‍ മത്തായി (65) ആണ് മരിച്ചത്. കൂത്താട്ടുകുളം തൊടുപുഴ റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്അപ് വാന്‍. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മത്തായിയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

കെ.എം മാണി ജനമനസുകളില്‍ എന്നും ജീവിക്കും. പ്രൊഫ. എം. കെ രാധാകൃഷ്ണന്‍

എലിക്കുളം കെ.എം മാണി കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശനങ്ങള്‍ മനസിലാക്കി അതിന് പ്രതിവിധി ഉണ്ടാക്കുന്ന ജനകീയ നേതാവാണന്നും ആയതിനാല്‍ കെ.എം മാണി ജന മനസുകളില്‍ എന്നും ജീവിക്കുന്ന ജനകീയ നേതാവാണ് കെ.എം.മാണി എന്ന് പ്രൊഫ.എം.കെ.രാധാകൃഷ്ണന്‍. കെ.എം. മാണി സ്മൃതി സംഗമം എലിക്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസുകുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോസഫ് ഓലിക്കല്‍, ജോസഫ് എം കള്ളിവയലില്‍, സജീവ് പള്ളത്ത്, വാസന്‍ കുറുമാക്കല്‍, സെബാസ്റ്റ്യന്‍ പേഴുംത്തോട്ടം, ജോസ് കെ. മാണി, സാജന്‍ തൊടുക, ജൂബിച്ചന്‍ ആനിത്തോട്ടം, ജോണി പനച്ചിക്കല്‍, സെല്‍വി വില്‍സണ്‍, ലോപ്പസ് മാത്യു, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഫിലിപ്പ് കുഴികുളം, ബെറ്റി റോയി, പെണ്ണമ്മ ടീച്ചര്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സിനി ജോയി, മനോജ് മറ്റമുണ്ടയില്‍, ആല്‍ബിന്‍ പേണ്ടാനം, സോണി തെക്കേല്‍, ജോസ് കല്ലങ്കാവുങ്കല്‍, ജോസി ബാസ്‌റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മാണി…

Read More

വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ഭക്ഷ്യ കൂപ്പണ്‍; യുപിക്കാര്‍ക്ക് 500 രൂപ, എല്‍പി വിദ്യാര്‍ഥികള്‍ക്ക് 300 രൂപ

തിരുവനന്തപുരം; വിവിധ ഭക്ഷ്യ വിതരണ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി കോവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമം സൃഷ്ടിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ഭക്ഷ്യ കൂപ്പണ്‍ നല്‍കുന്നു. കോവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ പൂര്‍ണ്ണമായി തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ ആയിരിക്കും നല്‍കുക. കോവിഡ്-19 സര്‍വൈവല്‍ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read More

ഏഴുവയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച സംഭവം; കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ

പത്തനംതിട്ട: പഠിക്കാത്തതിന്‍റെ പേരില്‍ ഏഴ് വയസുകാരനായ മകനെ അച്ഛന്‍ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ദീപ ഹരി വ്യക്തമാക്കി. കുട്ടിയെ ഉപദ്രവിച്ച പ്രതിക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലിസിന് നിർദേശം നൽകിയെന്നും സിഡബ്ല്യുസി ചെയർപേഴ്സൺ ദീപ ഹരി പറഞ്ഞു. പത്തനംതിട്ട അടൂരിലാണ് മദ്യലഹരിയില്‍ ഏഴുവയസ്സുകാരനായ മകനോട് അച്ഛന്‍ ക്രൂരത കാട്ടിയത്. സംഭവത്തില്‍ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍…

Read More

മാർ സ്ലീവാ മെഡിസിറ്റി പാലാ ഹെൽത്ത് ടിവി ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലാ ഹെൽത്ത് ടിവി യുടെ സ്വിച്ച് ഓൺ കർമ്മം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആരോഗ്യ സംരക്ഷണത്തിന് വേണ്ട കാര്യങ്ങൾ ജനങ്ങളിലേക്ക് കൃത്യതയോടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ചാനൽ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ വിദഗ്ധ ഡോക്ടറുമാർ നയിക്കുന്ന ക്ലാസുകൾ, ആരോഗ്യ രംഗത്തെ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ഡോക്ടറുമാരുമായി നടത്തുന്ന ഇന്റർവ്യൂകൾ, ആശുപത്രി സംവിധാനങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ, വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള വിവരണങ്ങൾ, ആശുപത്രിയിൽ നടത്തുന്ന ചടങ്ങുകൾ എന്നിവയെല്ലാം ആശുപത്രി മുറികളിൽ ലഭ്യമാക്കുന്നു. ആശുപത്രിയുടെ എല്ലാ വിവരങ്ങളും ആഘോഷങ്ങളും എല്ലാവരുമായി തത്സമയം പങ്കു വയ്ക്കാൻ ഇത് സഹായകരമാകുന്നു. ഇത് യൂട്യുബിലും തത്സമയം ലഭ്യമാണ്. കാലഘട്ടത്തിനനുസരിച്ചു ള്ള മാറ്റം വളരെയേറെ അനിവാര്യ ഘടകമായ ഈ കാലത്തു മാർ സ്ലീവാ മെഡിസിറ്റി പാലാ ഹെൽത്ത് ടിവിയിലൂടെ അതിനോടൊപ്പം ചുവട്…

Read More

ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയേയും, ജീവനക്കാരനേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

അതിരമ്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫിനെയാണ് (26) ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞതടക്കം നിരവധി കേസുകളിൽ ക്രിസ്റ്റി പ്രതിയാണ്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് സമീപം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താര ഹോട്ടലിൽ ക്രിസ്റ്റി മാരകായുധവുമായി എത്തി ആക്രമണം നടത്തിയത്. മത്സ്യവും മാംസവും അറയുന്ന വലിയ കത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഹോട്ടലുടമ രാജു ജോസഫ്, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് എന്നിവരെയാണ് ആക്രമിച്ചത്. ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചത്കൂടാതെ റിസപ്ഷൻ കൗണ്ടർ തകർത്ത് അയ്യായിരത്തോളം രൂപയും ഇയാൾ കവർന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ സ്ഥലം വിട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അതിരമ്പുഴ ഭാഗത്ത് നിന്നും ഇയാളെ പിടികൂടിയത്.

Read More

നാളെ’ മുതൽ വാട്സ്ആപ്പിന്‌ ഒന്നും പുതുതായി സംഭവിക്കുന്നില്ല; പ്രചരണം വ്യാജം

വാട്സപ്പിൽ ‘നാളെ’ മുതൽ പലതും സംഭവിക്കും എന്ന മട്ടിൽ വിവിധ ഭാഷകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. നേരത്തേതന്നെ കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും പ്രചരണം തുടരുകയാണ്. എല്ലാ കോളുകളും റെക്കോർഡ് ചെയ്യും, എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. വാട്സ്ആ പ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും. ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തിയാണ് സന്ദേശം. സന്ദേശം വ്യാജമാണെന്ന് വ്യകതമാക്കി ജനുവരി 29ന് പിഐബി ട്വിറ്ററിൽ വിശദീകരണം നൽകിയിരുന്നു

Read More

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് നാല് മുതൽ ആരംഭിക്കും. മാർച്ച് ഒന്നുമുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂൺ ഏഴിനും പന്ത്രണ്ടാംതരം പരീക്ഷ ജൂൺ 11-നും അവസാനിക്കും.

Read More