തീക്കോയിയില്‍ മാണിസാര്‍ – സ്മ്യതി സംഗമം

തീക്കോയി: യശശരീരനായ കെ.എം. മാണിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്സ് (എം) തീക്കോയി മണ്ഡലം കമ്മിറ്റി തീക്കോയിയില്‍ ‘മാണിസാര്‍ – സ്മ്യതി സംഗമം’ സംഘടിപ്പിച്ചു. സംഗമം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിഎസ് സെബാസ്റ്റ്യന്‍ പാംപ്ലാനിയില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോര്‍ജ്കുട്ടി അഗസ്തി, എംകെ തോമസ്‌കുട്ടി, റ്റിഡി മോഹനന്‍, അഡ്വ. ജസ്റ്റിന്‍ ജേക്കബ്, അമ്മിണി തോമസ്, ഷാജന്‍ പുറപ്പന്താനം, രതീഷ് പിഎസ്, ജോസ് കനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Read More

കേന്ദ്രബജറ്റ്: വിത്തെടുത്ത് കുത്തുന്നത് പോലെയാണെന്ന് ജോസ് കെ. മാണി

കോട്ടയം: പുതിയ പദ്ധതികള്‍ക്കുള്ള പണം സ്വരൂപിക്കാനെന്ന പേരില്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന കേന്ദ്രബജറ്റ് പ്രഖ്യാപനം വിത്തെടുത്ത് കുത്തുക എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കാര്‍ഷിക വായ്പാ വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും യുക്തിരഹിതമാണ്. കോവിഡ് മൂലം രാജ്യത്ത് ജോലി നഷ്ടപ്പെട്ട കോടികണക്കിന് ജനങ്ങളുടെ പുനരുദ്ധാരണത്തെപ്പറ്റിയും ബഡ്ജറ്റില്‍ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

Read More

ഹോട്ടല്‍ അക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, ഏറ്റുമാനൂരില്‍ നാളെ വ്യാപാരി വ്യവസായി ഹര്‍ത്താല്‍

ഏറ്റുമാനൂര്‍: നഗരത്തിലെ താരാ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ ഏറ്റുമാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. ഉച്ചതിരിഞ്ഞു 2 മുതല്‍ 3 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യിരിക്കുന്നത്. ഇതിനിടെ രണ്ടംഗ അക്രമി സംഘത്തിലെ ഒരാളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രിസ്റ്റി എന്ന് പേരുള്ള ഒരാളെയാണ് ഏറ്റുമാനൂര്‍ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ കൂട്ടാളിക്കും വേണ്ടി തിരച്ചില്‍ ഉര്‍ജിതമാക്കി. ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമം. ഹോട്ടലില്‍ എത്തിയ രണ്ടംഗ സംഘം ചിക്കന്‍ വറുത്തതു ചോദിച്ചപ്പോള്‍ ഭക്ഷണം തീര്‍ന്നെന്നും കട അടയ്ക്കുകയാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും അക്രമാസക്തരാവുകയും ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. മേശയിലുണ്ടായിരുന്ന 5000 ത്തോളം രൂപായും സംഘം കവര്‍ന്നു. പരിക്കേറ്റ വിജയ് എന്ന തൊഴിലാളി ആശുപ്ത്രിയിലാണ്. ഏറ്റുമാനൂര്‍ പോലീസ്…

Read More

പ്ലാശനാല്‍ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന്

പ്ലാശനാല്‍ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഒരു കോടി രൂപ മുതല്‍ മുടക്കി ഏഴു ക്ലാസ് റൂമുകളും, ഓഫീസ് റൂമും, അത്യാധുനിക നിലവാരത്തിലുള്ള ശുചിമുറി ഉള്‍പ്പടെ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അന്നു പാലാ എംഎല്‍എ ആയിരുന്ന കെഎം മാണിയുടെ ശുപാര്‍ശയിലാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിട്ടം നിര്‍മ്മിക്കുവാനുള്ള തുക അനുവദിച്ചത്. 1916 ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിലവില്‍ ഇംഗ്ലീഷ് മലയാളം മിഡിയങ്ങളിലായി എല്‍െകജി, യുകെജി മുതല്‍ നാലാം ക്ലാസുവരെ 250 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് നവീകരിച്ച ഹൈ ടെക് സ്‌കൂളുകള്‍ ആറാം തിയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാണ് പ്ലാശനാല്‍ സ്‌കൂളും ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്…

Read More

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷന്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), ആഴൂര്‍ (സബ് വാര്‍ഡ് 11), തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 1), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (5, 8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ജില്ലയില്‍ 302 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 302പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 301 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 1627 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 149 പുരുഷന്‍മാരും 129 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 681 പേര്‍ രോഗമുക്തരായി. 5747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67870 പേര്‍ കോവിഡ് ബാധിതരായി. 61973 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18154 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 50ചങ്ങനാശേരി- 15അയ്മനം,മണര്‍കാട്- 12കങ്ങഴ-11 ഏറ്റുമാനൂര്‍-9കാഞ്ഞിരപ്പള്ളി,മാടപ്പള്ളി-8പാലാ, പുതുപ്പള്ളി, പനച്ചിക്കാട്, കറുകച്ചാല്‍, കുറിച്ചി, വൈക്കം-7 മുളക്കുളം, ഉഴവൂര്‍, തൃക്കൊടിത്താനം, ചിറക്കടവ്, മുണ്ടക്കയം-06അയര്‍ക്കുന്നം, കടുത്തുരുത്തി, തിടനാട്, അതിരമ്പുഴ, ഉദയനാപുരം,…

Read More

കേരളത്തില്‍ ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19

മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

Read More

മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ അവസരം

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ രജിസ്ട്രാര്‍ ഒഴിവ്. യോഗ്യത 1.ജനറല്‍ മെഡിസിനില്‍ എംഡി അല്ലെങ്കില്‍ ഡിഎന്‍ബി ക്വാളിഫിക്കേഷന്‍2.എംബിബിഎസ് യോഗ്യതയും കാര്‍ഡിയോളജിയില്‍ പരിചയ സമ്പത്തും – ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ കാര്‍ഡിയോളജിയില്‍ താല്‍പര്യമുള്ളവരായിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 6, 2021. അപേക്ഷകള്‍ വിശദമായ ബയോഡേറ്റ jobs@marsleevamedicity.com എന്ന ഇമെയിലിലേക്കോ marsleevamedicity.com വെബ്‌സൈറ്റിലൂടെയോ സമര്‍പ്പിക്കുക. വിശദാംശങ്ങള്‍ക്ക് എച്ച്ആര്‍ വിഭാഗവുമായി (+91) 9188525970, 04822 266812, 04822 266813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് നിരവധി അവസരം; വോക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിയിലേക്ക് പരിചയ സമ്പന്നരായ നഴ്സുമാരെ ആവശ്യമുണ്ട്. STAFF_NURSE (O.T, MICU, Cardiac ICU, Medical & Surgical) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യോഗ്യത: B.Sc Nursing / GNM with Minimum 02 years experience in NABH / JCI Approved hospitals. യോഗ്യരായവര്‍ക്കുള്ള ടെസ്റ്റും, ഇന്റര്‍വ്യൂ എന്നിവ 2021 ഫെബ്രുവരി 02നു രാവിലെ 09.30 നു കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ വെച്ച് നടക്കുന്നു. നിലവില്‍ സ്റ്റാഫ് നേഴ്‌സ് (ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം) മുന്‍ഗണന. താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9400865181 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read More

ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലില്‍ ആക്രമണം: ഭീഷണിപ്പെടുത്തൽ , കവര്‍ച്ച

ഏറ്റുമാനൂര്‍ താര ഹോട്ടലില്‍ ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേര്‍ ഭക്ഷണം കഴിക്കാനെത്തി. കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങി പോയി. പിന്നീട്് തിരിച്ചു വന്ന ശേഷം അക്രമം അഴിച്ചു വിടുകയായിരുന്നു. കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം പോയത്. എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പിന്‍തിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്. ജീവനക്കാരന് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

Read More