രാമപുരം: കെ എം മാണി ജന മനസ്സുകളെ തൊട്ടറിഞ്ഞ നേതാവാണെന്ന് ത്രിപുര റിട്ട. പോലീസ് ഇൻസ്പെക്ടർ ജനറൽ എൻ രാജേന്ദ്രൻ നമ്പൂതിരി ഐപിഎസ് പറഞ്ഞു. കെ എം മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കെ എം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഹൃദയത്തിൽ മാണിസാർ സ്മൃതി സംഗമം രാമപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്കിൾ പ്ലാസ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന സ്മൃതി സംഗമത്തിൽ തൊടുപുഴ ബിഎഡ് കോളേജ് റിട്ട. പ്രിൻസിപ്പാൾ പി ആർ സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സെന്റ് തോമസ് എച്ച് എസ് റിട്ട. ഹെഡ്മാസ്റ്റർ പയസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. പാലാ സെന്റ് തോമസ് കോളേജ് റിട്ട. പ്രൊഫസർ ഡോ. ജോസ് കരിപ്പാക്കുടി, പാലാ എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ് ഷാജികുമാർ പയനാൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങളും കെ എം മാണി ഫൗണ്ടേഷൻ…
Read MoreDay: January 31, 2021
കോട്ടയം ജില്ലയില്‍ 511 പേര്‍ക്ക് കോവിഡ്, 503 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം
കോട്ടയം ജില്ലയില്‍ 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര് രോഗബാധിതരായി. പുതിയതായി 3956 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 247 പുരുഷന്മാരും 206 സ്ത്രീകളും 58 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 424 പേര് രോഗമുക്തരായി. 6128 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67570 പേര് കോവിഡ് ബാധിതരായി. 61280 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17289 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം – 104 മറവന്തുരുത്ത് – 20 ചങ്ങനാശേരി – 18 അതിരമ്പുഴ, ചിറക്കടവ് – 16 പാറത്തോട് – 15 പനച്ചിക്കാട്-14…
Read Moreവാർഡുസഭയിൽ പങ്കെടുക്കാൻ എം എൽ എ എത്തിയത് നാട്ടുകാർക്ക് കൗതുകമായി
പാലാ: വാർഡുസഭയിൽ അപ്രതീക്ഷിതമായി എം എൽ എ എത്തിയപ്പോൾ നാട്ടുകാർക്കു കൗതുകവും ആകാംക്ഷയും. പാലാ നഗരസഭ എട്ടാം വാർഡ് കൊച്ചിടപ്പാടി വാർഡ് സഭയിൽ പങ്കെടുക്കാനാണ് മാണി സി കാപ്പൻ എം എൽ എ എത്തിയത്. കൊച്ചിടപ്പാടി പൈകടാതുതലയത്തിലായിരുന്നു വാർഡ്സഭ. വാർഡുസഭയിൽ പങ്കെടുത്ത എം എൽ എ യ്ക്കു മുന്നിൽ വിവിധ ആവശ്യങ്ങൾ വാർഡ് കൗൺസിലർ സിജി ടോണി തോട്ടം ഉന്നയിച്ചു. കൊച്ചിടപ്പാടിയിലെ പഴയ പി ഡബ്ള്യൂ ഡി റോഡ് തകർന്നു കിടക്കുന്നതും മണ്ണാറാകത്ത് റോഡിൽ തടയണയോടു കൂടിയ പാലം നിർമ്മിച്ചു ഭരണങ്ങാനം പഞ്ചായത്തുമായി ബന്ധിപ്പിക്കണമെന്ന കാര്യവും എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എം എൽ എ വാർഡു സഭയിൽ ഉറപ്പു നൽകി. ഏതൊരാവശ്യത്തിനും തന്നെ നേരിട്ടു സമീപിക്കാമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഹാജർ പുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്തിയശേഷമാണ് എം…
Read Moreമരിയസദനത്തിന് സ്നേഹ സ്വാന്തനവുമായി കാനഡയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ
പാലാ: നിരാലംബരായ പാലാ മരിയസദനത്തിലെ അന്തേവാസികൾക്കു സ്വാന്തനവുമായി കാനഡയിൽ പഠിക്കുന്ന പാലായിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ. കോവിഡ് 19 രൂക്ഷമായപ്പോൾ മരിയസദനത്തിൻ്റെ അഭ്യുദയകാംക്ഷികൾ നൽകിയ സാമൂഹ്യ മാധ്യമ കുറിപ്പുകൾ ശ്രദ്ധയിൽപ്പെട്ട കാനഡയിൽ പഠിക്കുന്ന ധനസമാഹരണം നടത്തിയത്. ഇവർക്ക് ലഭിച്ച അമ്പതിനായിരം രൂപയാണ് സ്നേഹ സ്വാന്തനമായി മരിയസദനത്തിലെ അന്തേവാസികൾക്ക് നൽകിയത്. പാർട്ട്ടൈം ജോലിയിൽ നിന്നും ലഭിച്ച തുകയ്ക്കൊപ്പം മറ്റു പാലാക്കാരിൽ സമാഹരിച്ച തുകയും ചേർത്താണ് മരിയസദനത്തിന് സ്വാന്തനമേകിയത്. മരിയസദനത്തിൻ്റെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നതിനാലാണ് തുക സമാഹരണം നടത്തിയതെന്ന് ഇതിന് നേതൃത്വം നൽകിയ ജാക്സൺ തോമസ് തോട്ടത്തിൽ പറഞ്ഞു. സമാഹരിച്ച തുക മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മരിയസദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിന് കൈമാറി. അനൂപ് ചെറിയാൻ, അർജുൻ സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് മരിയസദനത്തിലെ അന്തേവാസികൾക്കുവേണ്ടി കാനഡയിൽ പഠിക്കുന്ന പാലായിൽ നിന്നുള്ള മലയാളി…
Read Moreസംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreപാലായില്‍ പോളിയോ വാക്സിന് വിതരണം നടന്നു
പാലാ; പള്‍സ് പോളിയോ ദിനമായ ഇന്ന് പാല ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പാലായുടെ ബഹുമാന്യനായ നഗരപിതാവ് ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര പോളിയോ വാക്സിന് നല്‍കിക്കൊണ്ട് പോളിയോ വാക്സിന് ദിനം ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ ബൈജു കൊല്ലംപറമ്പില്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ 3211 ഡോക്ടര്‍ ശ്രീ തോമസ് ഭവാനികുന്നേല്, റോട്ടറി പ്രസിഡന്റ് ശ്രീമതി സിനി വാചാപ്പറമ്പില്, പോളിയോ +ചെയര്മാന് ശ്രീ ജോസ് എബ്രഹാം കള്ളിവയല്‍, ഗവണ്മെന്റ് ഹോസ്പിറ്റല്‍ RMO ഡോക്ടര്‍ സോളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ അശോക് കുമാര്‍ എന്നിവര്‍ക്കൊപ്പം ആശുപത്രി ജീവനക്കാരും കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
Read Moreപൂഞ്ഞാര്‍ പിടിക്കാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍?
പൂഞ്ഞാര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആയേക്കും എന്നു സൂചന. കേരള കോണ്‍ഗ്രസിന് പൂഞ്ഞാര്‍ സീറ്റ് ലഭിക്കുന്ന പക്ഷം ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പൂഞ്ഞാര്‍ പിടിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സീറ്റിന് അവകാശവാദവുമായി പല പേരുകളും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് പട്ടികയില്‍ മുന്‍തൂക്കം. വളരെ ശക്തനും ജനസമ്മതനുമായ ഒരു സ്ഥാനാര്‍ഥി വേണം എന്ന നിലയ്ക്കാണ് പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പാര്‍ട്ടി പരിഗണിക്കുന്നത് എന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് യൂണിയന് ചെയര്‍മാനായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ആകട്ടെ അജയ്യമായൊരു ട്രാക്ക് റെക്കോര്‍ഡ് ആണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഇദ്ദേഹം പ്രസിഡന്റായ കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഏഴു തവണ…
Read Moreയൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍
ഈരാറ്റുപേട്ട: യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റായി അമീന് പിട്ടയിലിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി യഹിയ ഒബി, ട്രഷറര്‍ ഹസീബ് പടിപ്പുരയ്ക്കല്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഈരാറ്റുപേട്ട ലീഗ് ഹൗസില്‍ ചേര്‍ന്ന യൂത്ത് ലീഗ് കമ്മറ്റിയില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. സലിം, അബ്സാര്‍ മുരിക്കോലി, മാഹിന്‍ കടുവാമുഴി, റിയാസ് പ്ലാമൂട്ടില്‍, ഫൈസല്‍ മാളിയേക്കല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
Read Moreപോളിയോ തുള്ളി മരുന്ന് വിതരണം: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ; കുട്ടികളുമായി വരുന്നവർ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
ഈ വര്‍ഷത്തെ പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം കര്‍ശനമായ കൊവിഡ് രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്സിന് എടുക്കാന്‍ വരുന്നവരും ബൂത്തിലുള്ളവരും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബൂത്തുകളിലുള്ള എല്ലാ വാക്സിനേറ്റര്‍മാരും എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലുള്ള രോഗങ്ങള്‍, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും വാക്സിന് കൊടുക്കുന്നതിനു മുന്‍പും കൊടുത്തതിന് ശേഷവും വാക്സിനേറ്റര്‍…
Read Moreഎരുമേലി പോലീസ് സ്റ്റേഷന് ISO 9001:2015 അംഗീകാരം; ഐഎസ്ഒ അംഗീകാരം നേടുന്ന ജില്ലയിലെ ആദ്യ സ്റ്റേഷന്
എരുമേലി പോലീസ് സ്റ്റേഷന് മികവിന്റെ അംഗീകാരമായ ISO 9001:2015 സര്‍ട്ടിഫിക്കേന്‍ ലഭിച്ചു. ജില്ലയില്‍ ISO അംഗീകാരം ലഭിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനാണ് എരുമേലി പോലീസ് സ്റ്റേഷന്. കേസന്വേഷണങ്ങളിലെ മികവ്, പോലീസ് സ്റ്റേഷന് പ്രവര്‍ത്തനങ്ങളിലെ ഗുണനിലവാരം, പോലീസ് സ്റ്റേഷനുള്ളിലെയും പരിസരങ്ങളിലെയും ശുചിത്വം, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യത, ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ പ്രവര്‍ത്തനം, കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഷന് പരിധിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ചെയ്ത മികച്ച സേവനങ്ങള്‍, മുതലായവ മികവിന്റെ അംഗീകാരമായ ISO 9001:2015 സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആചാരനുഷ്ടാനങ്ങള്‍ യഥാസമയം നടത്തി പോകുന്നതിനുള്ള സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ചെയ്തുവരുന്നതിനും, എരുമേലി ടൗണിലും പരിസരത്തും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 52 ക്യാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂറും നിതാന്ത ജാഗ്രതയോടുകൂടി കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രവൃത്തിയും എരുമേലി പോലീസിനെ ജനകീയമാക്കി. സ്റ്റേഷന്റെ…
Read More