വർദ്ധിച്ചുവരുന്ന ഇന്ധനവില; പ്രധാനമന്ത്രിക്ക് എൻസിപി ദേശീയ കലാസംസ്കൃതി രക്തംകൊണ്ട് കത്തെഴുതി

പാലാ: കൊവിഡ് മഹാമാരികൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ നട്ടം തിരിയുകയാണ് രാജ്യത്തെ ജനങ്ങൾ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻസിപിയുടെ കലാ – സാംസ്കാരിക സംഘടനയായ ദേശീയ കലാ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഈ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവ്വഹിച്ചു. കലാ സംസ്കൃതി ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി. ബെന്നി മൈലാടൂർ, എം ആർ രാജു, മാർട്ടിൻ മിറ്റത്താനി, അഡ്വ. ബേബി ഊരകത്ത്, രതീഷ് വള്ളിക്കാട്ടിൽ, ജോഷി ഏറത്ത്, ജോർജ്ജ് തെങ്ങനാൽ, സാംജി പഴേ പറമ്പിൽ, മണി വള്ളിക്കാട്ടിൽ, വിജയൻ ഏഴാച്ചേരി, സതീഷ് കല്ലക്കുളം, ജോണി കെ എ,…

Read More

പൂഞ്ഞാര്‍ തെക്കേക്കരയില്‍ നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; പട്ടിക്കു പേബാധയെന്ന ആശങ്കയില്‍ നാട്ടുകാര്‍

പൂഞ്ഞാര്‍; ദിവസങ്ങള്‍ക്കു മുന്‍പ് ഈരാറ്റുപേട്ടയില്‍ പത്തോളം പേരെ നായ ആക്രമിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും നായയുടെ ആക്രമണം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കടൂപ്പാറയില്‍ പുതുവീട്ടില്‍ വിജയനും വളതൂക്ക് കൃഷിഭവനു സമീപത്തെ വീട്ടിലെ യുവതിക്കുമാണ് നായുടെ കടിയേറ്റത്. ഉച്ചയോടെ വിജയന്റെ വീട്ടിലെത്തിയ നായ വിജയനെ ആക്രമിക്കുകയായിരുന്നു. വിജയന്റെ തലയിലും നെഞ്ചിലുമാണ് പരിക്ക്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി കുത്തിവയ്പ് എടുത്ത് തിരിച്ചു വീട്ടിലെത്തി. പട്ടിക്കു പേബാധയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Read More

മുത്തോലി പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരും സ്വച്ഛ് ഭാരത് മിഷനും സംയുക്തമായി മുത്തോലി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ തറക്കല്ലീടില്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി. മീനാഭവന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയരാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ രാജന്‍ മുണ്ടമറ്റം, പുഷ്പ ചന്ദ്രന്‍ , ഫിലോലിന ഫിലിപ്പ്, വാര്‍ഡംഗം ആര്യ സബിന്‍, മെമ്പര്‍മാരായ എന്‍.കെ. ശശികുമാര്‍, സിജു സി.എസ്, ശ്രീജയ എം.പി., ഷീബാ റാണി, സെക്രട്ടറി ലിറ്റി ജോസ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ഹരിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Read More

സദ് ഭരണത്തിന്റെ നല്ല നാളുകള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതിന് യു ഡി എഫ് വിജയം അനിവാര്യം: അഡ്വ ടോമി കല്ലാനി

പാലാ: അന്നമൂട്ടുന്ന കര്‍ഷകരെ മറന്ന കേന്ദ്രസര്‍ക്കാരും കള്ളക്കടത്തു, മയക്കുമരുന്ന് മാഫിയകളുടെ വക്താക്കളായ സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി. സദ്ഭരണത്തിന്റെ നല്ല നാളുകള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതിന് യു ഡി എഫ് വിജയം കേരളത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും നടത്തിയ ഗാന്ധി സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ കൊട്ടാരമറ്റത് ആര്‍ വി തോമസ് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പതാക ജാഥാ ക്യാപ്റ്റന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജോയ് അബ്രഹാമിന് കൈമാറിയാണ് അദ്ദേഹം യാത്ര ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, ആര്‍ സജീവ്,…

Read More

എസ്എസ്എല്‍സി പരീക്ഷാ തീയതി പുതുക്കി പ്രസിദ്ധീകരിച്ചു; പുതുക്കിയ തീയതി ഇങ്ങനെ

തിരുവനന്തപുരം: മാര്‍ച്ച് 17 മുതല്‍ 30 വരെയുള്ള എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു. 22 മുതലുള്ള ദിവസങ്ങളിലെ പരീക്ഷകളിലാണു മാറ്റം. 24നു പരീക്ഷയില്ല. 26നു പരീക്ഷയുണ്ടാകും. മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്കു ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിലാണു മാറ്റം. 22നു നടത്താനിരുന്ന ഫിസിക്‌സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.

Read More

നരേന്ദ്രമോദി നീറോ ചക്രവർത്തിയെപ്പോലെ പെരുമാറുന്നു: മോൻസ് ജോസഫ്

കോട്ടയം: കേന്ദ്ര സർക്കാർ കർഷകർക്കെതിരെ പാസാക്കിയ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവനത്തിനായി ഡൽഹിയിൽ കൊടും തണുപ്പിൽ സമരം നടത്തി മരണം വരിച്ച 157 കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രക്തസാക്ഷി ദിനമായ ഇന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചനയും, 157 സ്മൃതി ജ്വാലയും തെളിച്ചു. കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കർഷക സമരത്തെ കണ്ടില്ല എന്ന് നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോമ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന നീറോ ചക്രവർത്തിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. പാർട്ടി ഹൈപവർ കമ്മറ്റി അംഗം E.J. ആഗസ്തി, സജൻ ഫ്രൻസീസ്, പ്രിൻസ് ലൂക്കോസ്, ജയ്സൺ ഒഴുകയിൽ…

Read More

ജില്ലയില്‍ 487 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 208 സ്ത്രീകളും 52 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1415 പേര്‍ രോഗമുക്തരായി. 6033 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67052 പേര്‍ കോവിഡ് ബാധിതരായി. 59950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16874 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 73ഏറ്റുമാനൂര്‍- 26എരുമേലി- 22കറുകച്ചാല്‍- 20 കുമരകം- 19പുതുപ്പള്ളി,മാഞ്ഞൂര്‍- 17മുണ്ടക്കയം- 13കുറിച്ചി- 12 കടുത്തുരുത്തി- 11ചങ്ങനാശേരി, ആര്‍പ്പൂക്കര- 10 ഈരാറ്റുപേട്ട-9പൂഞ്ഞാര്‍ തെക്കേക്കര, ചിറക്കടവ്, എലിക്കുളം, തലയാഴം, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍-8കല്ലറ, കാണക്കാരി-7…

Read More

വൈഷ്ണവിനും കൂട്ടുകാര്‍ക്കും 117 ആട്ടിന്‍കുട്ടികള്‍;വെളിയന്നൂരിലെ ആടുഗ്രാമം പദ്ധതി സൂപ്പര്‍ ഹിറ്റ്

സ്‌കൂളില്‍നിന്ന് കിട്ടിയ കിങ്ങിണി എന്ന ആടിനെ ഉത്തരവാദിത്വത്തോടെ വളര്‍ത്തുന്ന മൂന്നാം ക്ലാസുകാരന്‍ വൈഷ്ണവ് കഴിഞ്ഞ വര്‍ഷം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. നാലാം ക്ലാസിലെത്തിയപ്പോള്‍ കോവിഡ്കാല വിരസതയകറ്റാന്‍ രണ്ടു പേര്‍കൂടി വൈഷ്ണവിന് കൂട്ടുണ്ട്-കിങ്ങിണിയുടെ കുട്ടികള്‍. ഇത് വൈഷ്ണവിന്റെ മാത്രം കഥയല്ല. പഠനത്തിനൊപ്പം ആടു വളര്‍ത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന 83 വിദ്യാര്‍ഥികള്‍ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ 2019-2020 ആടുഗ്രാമം മാതൃകാ പദ്ധതിയിലൂടെ പൂവക്കുളം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, വെളിയന്നൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, പുതുവേലി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ മൂന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആറു മാസം പ്രായമുള്ള ആടുകളെ നല്‍കിയിരുന്നത്. പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 83 പെണ്ണാടുകള്‍ക്കുമായി 117 കുട്ടികള്‍ പിറന്നു. ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആകെ 200 ആടുകളെയാണ് വളര്‍ത്തുന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു പദ്ധതിച്ചിലവ്. ആടുകളെ വിതരണം ചെയ്ത…

Read More

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19

എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ…

Read More

കുടിവെള്ള പദ്ധതികളില്‍ മാറ്റം വരുത്തും : അഡ്വ. ഷോണ്‍ ജോര്‍ജ്

മേലുകാവ്: ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും മേലുകാവ് ഗ്രാമ പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് അനുവദിച്ച പദ്ധതികളില്‍ നിലവില്‍ ടാങ്കുകളുടെ നിര്‍മ്മാണം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പകരമായി പുതിയ റിവയ്സ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി ഈ വര്‍ഷം തന്നെ കുടിവെള്ളം പരമാവധി മേഖലയില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. ലൈഫ് പദ്ധതിയുടെ മേലുകാവ് പഞ്ചായത്ത് തല പ്രഖ്യാപനത്തിന്റെയും ഗുണഭോക്തൃ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി ജെ ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, അനൂപ് കുമാര്‍, ഷാജി റ്റി സി,മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 20 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പുറമേ 25 ലക്ഷം രൂപ…

Read More