തീക്കോയി ഗ്രാമ പഞ്ചായത്തിലെ മഴവെള്ള സംഭരണ പദ്ധതി റദ്ദാക്കിയത് സ്വകാര്യ വ്യക്തിയുടെ താൽപര്യാർത്ഥം എന്ന് എൽ ഡി എഫ് തീക്കോയി മണ്ഡലം കമ്മറ്റി

തീക്കോയി ഗ്രാമപഞ്ചായത്തിന്റെ മഴവെള്ളസംഭരണി പദ്ധതി റദ്ദാക്കി സ്വകാര്യവ്യക്തിയുടെ താല്പര്യാർത്ഥം വൈദ്യുതി ലൈൻ വലിക്കുന്നതിന് പണം വകയിരുത്തിയ നടപടിയിൽ വൻ അഴിമതിയെന്ന് എൽഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റി . പഞ്ചായത്തിൻറെ 2020 -2021 വാർഷിക പദ്ധതിയിൽ 14 ലക്ഷത്തോളം രൂപ മഴവെള്ള സംഭരണിയ്ക്ക് വകയിരുത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിനുശേഷമാണ് മാർമല അരുവി ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷേഡിംഗ് യൂണിറ്റ് വൈദ്യുതിലൈൻ വലിക്കാൻ എന്ന വ്യാജേന പണം വകമാറ്റിയത്. മണിക്കൂറിൽ 80 കിലോഗ്രാം കപ്പാസിറ്റിയുള്ള പ്ലാസ്റ്റിക് ഷേഡിംഗ് യൂണിറ്റിന് മാസത്തിൽ രണ്ട് ദിവസത്തിൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരില്ല. രണ്ടര കിലോമീറ്ററോളം ത്രീ ഫേസ് ലൈൻ വലിക്കുവാനുള്ള ചെലവും അതിനുശേഷം മാസം തോറും ബോർഡിലേക്ക് അടക്കേണ്ടി വരുന്ന തുകയും കണക്കിലെടുക്കുമ്പോൾ വൈദ്യുതി ലൈൻ വലിക്കുന്ന പദ്ധതി പഞ്ചായത്തിന് ബാദ്ധ്യതയാണ്. മാർമല അരുവി ഭാഗത്തുള്ള ഒരു തോട്ടമുടമയുടെ താൽപര്യത്തിന് വഴങ്ങിയാണ് നിരവധി ഗുണഭോക്താക്കൾ ഉള്ള…

Read More

തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 72 വീടുകൾ പൂർത്തിയാക്കി.

തീക്കോയി:-തീക്കോയ് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച 72 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് കവിത രാജുവിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ,ചേർപേഴ്സൺ ജയറാണി തോമസുകുട്ടി,മെമ്പർമാരായ സിറിൾ റോയി,മാളു ബി മുരുകൻ,മാജി തോമസ്,സിബി രഘുനാഥൻ,രതീഷ് പി എസ്,അമ്മിണി തോമസ്,ദീപ സജി,നജീമ പരികൊച്ച്,പഞ്ചായത്ത് സെക്രട്ടറി സാബുമോൻ,V.E.O അർജുൻ,സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വീടുകൾ ലഭിച്ച ഗുണഭോക്താക്കൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ നടന്ന പ്രഖ്യാപന ഓൺലൈൻ പോഗ്രാം സ്ക്രീനിൽ പ്രദർശിപ്പിച്ചു.

Read More

ജില്ലയില്‍ 522 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 514 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പര്‍ രോഗബാധിതരായി. പുതിയതായി 4502 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 244 പുരുഷന്‍മാരും 223 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 482 പേര്‍ രോഗമുക്തരായി. 6973 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 65933 പേര്‍ കോവിഡ് ബാധിതരായി. 58800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16603 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം – 86അയ്മനം – 31മുണ്ടക്കയം – 25കുമരകം – 23ഏറ്റുമാനൂര്‍ – 18 പനച്ചിക്കാട് – 14അതിരമ്പുഴ, മറവന്തുരുത്ത്, കരൂര്‍, കാണക്കാരി-…

Read More

കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19

-എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

Read More

56 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്ന്; വിദഗ്ധ പഠനം പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: 56 ശതമാനം പേര്‍ക്കും കോവിഡ് 19 രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയെന്ന് വിദഗ്ധ പഠനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് രോഗബാധയെക്കുറിച്ച് വ്യക്തമാക്കുന്നത്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവര്‍. രോഗലക്ഷണം ഒന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

വൈറല്‍ വീഡിയോ: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമം; സഹപാഠി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍, ആക്രമിച്ചതു കളിയാക്കിയതു ചോദ്യം ചെയ്തതിന്

കൊല്ലം പേരൂര്‍ കല്‍ക്കുളത്തുകാവില്‍ പത്താം ക്ലാസുകാരനെ ഒരു കൂട്ടം കുട്ടികള്‍ മര്‍ദിക്കുന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആക്രമണത്തിനിരയായ കുട്ടിയുടെ സഹാപാഠിയുള്‍പ്പെടെ അഞ്ച് പേരെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ പോലീസ് തിരയുന്നു. കളിയാക്കിയതു ചോദ്യം ചെയ്തതിനാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ കൂട്ടുകാരെ ഇങ്ങനെ അടിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.

Read More

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു കൊണ്ട് ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്. ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്.

Read More

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു, പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.…

Read More

നാലു പഞ്ചായത്തില്‍ ഇന്ന് കെ.എം. മാണി സ്മൃതി സംഗമങ്ങള്‍

പാലാ: കെ.എം.മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷന്‍ ‘ഹൃദയത്തില്‍ മാണിസാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമങ്ങള്‍ ഇന്ന് മുത്താലി, കൊഴുവനാല്‍, കരൂര്‍, കടനാട് പഞ്ചായത്തുകളില്‍ നടക്കും. മുത്തോലി പഞ്ചായത്ത് സംഗമം രാവിലെ 9.30ന് കുരുവിനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തും. കൊഴുവനാല്‍ പഞ്ചായത്ത് സംഗമം രാവിലെ 11-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, കരൂര്‍ സംഗമം ഉച്ചകഴിഞ്ഞ് 3 മണിക്ക് വലവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിലും കടനാട്ടില്‍ വൈകിട്ട് 5.30 ന് നീലൂര്‍ സഹകരണ ബാങ്ക് ആ ഡിറ്റോറിയത്തിലും സ്മൃതി സംഗമങ്ങള്‍ ചേരും. കെ.എം.മാണി യോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിച്ചവരും സാമുദായിക സാംസ്‌കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സ്മൃതി സംഗമങ്ങളില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തി മൂദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും.

Read More

നെൽക്കതിരേന്തി പ്രതിഷേധം; കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻസിപി കലാസംസ്കൃതി

പാലാ: ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപാച്ചുകൊണ്ട് എൻസിപി ദേശീയ കലാ സംസ്കൃതി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരുണാപുരം ചെമ്പനാനിയ്ക്കൽ പാടശേഖരത്തിൽ നെൽക്കതിരേന്തി സമരം നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കലാ സംസ്കൃതി സംസ്ഥാന സെക്രട്ടറി ബെന്നി മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി. ടോബിൻ കെ അലക്സ്, എം ആർ രാജു, ജോയി കളരിയ്ക്കൽ, മാർട്ടിൻ മിറ്റത്താനി, സതീഷ് കല്ലക്കുളം, സന്തോഷ് പുളിക്കൻ, അഡ്വ. ബേബി ഊരകത്ത്, ജോഷി ഏറത്ത്, സാംജി പഴേപറമ്പിൽ, ഷാജി ചെമ്പിളായിൽ, മണി വള്ളിക്കാട്ടിൽ, അയിഷ ജഗദീഷ്, രതീഷ് വള്ളിക്കാട്ടിൽ, വിജയൻ ഏഴാച്ചേരി, എം വി ജോർജ്ജ്, ജോമി ഇല്ലിമൂട്ടിൽ, ജോണി കെ എ, വി കെ ശശീന്ദ്രൻ, ബെന്നി കല്ലേക്കല്ലിൽ, ജോസ്…

Read More