പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അനസ് പാറയില്‍

ഈരാറ്റുപേട്ട; രണ്ടു വീട്ടുകാര്‍ തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ട് ചേന്നാട് കവലയില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ പേരില്‍ പോലീസ് കള്ളക്കേസ് എടുത്തിരിക്കുകയാണെന്ന് നഗരസഭാ കൗണ്‍സിലര്‍ അനസ് പാറയില്‍. യുവതിയുടെ വീട് ആക്രമിക്കപ്പെടുന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ല. വാര്‍ഡുകളില്‍ ഭവനസന്ദര്‍ശനത്തിലായിരുന്നു താന്‍. തന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതു മനസിലാകുമെന്നും അനസ് ചൂണ്ടിക്കാട്ടി. താന്‍ സംഭവസ്ഥലത്ത് എത്തിയതു തന്നെ 12 മണിയോടെയാണ്. ഈരാറ്റുപേട്ട എസ്‌ഐ അനുരാജിന്റെ നേതൃത്വത്തില്‍ കടകള്‍ അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു സംഭവസ്ഥലത്ത് എത്തിയപ്പോള്‍. അനാവശ്യമായി കടകള്‍ അടയ്ക്കുന്നത് എന്തിനെന്നു ചോദിക്കുകയും അതിന്റെ ആവശ്യമില്ലെന്നു പറയുകയും മാത്രമാണ് താന്‍ ചെയ്തതെന്നും നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അനസ് പാറയില്‍ വെളിപ്പെടുത്തി. തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും അനസ് പറഞ്ഞു. എസ്‌ഐയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സത്യാവസ്ഥ നാട്ടുകാര്‍ക്ക് അറിയാമെന്നും അനസ് പറഞ്ഞു.

Read More

കടനാട് ബാങ്ക്: അദാലത്ത് ഫെബ്രുവരി 12 ലേക്ക് മാറ്റി

കടനാട്: കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരളീയം കുടിശ്ശിക നിവാരണ അദാലത്ത് കൊല്ലപ്പള്ളി കണ്ടെയിൻമെൻ്റ് സോണാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി 12ലേയ്ക്ക് മാറ്റി വച്ചതായി പ്രസിഡൻ്റ് പി ആർ സാബു അറിയിച്ചു. അന്നേ ദിവസം 10 മുതൽ 12 വരെ അദാലത്ത് നടത്തും.

Read More

ഈരാറ്റുപേട്ടയില്‍ യുവതിയുടെ വീട് ആക്രമിച്ച സംഭവത്തിലും പോലീസിനെ തടഞ്ഞ കേസിലുമായി നാലുപേര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: ചേന്നാട് കവല ഭാഗത്ത് ഞായറാഴ്ച യുവതിയുടെ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നുപേരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ഒരാളും അറസ്റ്റില്‍. ആദ്യ സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളും ഈരാറ്റുപേട്ട വട്ടക്കയം സ്വദേശികളുമായ വള്ളംമുക്കി എന്നറിയപ്പെടുന്ന സിനാജ് (38), അമ്മന്‍ എന്നറിയപ്പെടുന്ന സഹില്‍(29), സിദാന്‍(22) എന്നിവരാണ് പിടിയിലായത്. ഇതില്‍ സഹല്‍ മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസില്‍ ചേന്നാട് കവല സ്വദേശി മുഹമ്മദ് അലി(47)യെയാണ് ഈരാറ്റുപേട്ട എസ്.എസ്.എച്ച്.ഒ. പ്രസാദ് എബ്രഹാം വര്‍ഗീസിന്റെയും എസ്.ഐ. അനുരാജ് എം.എച്ചിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസുകള്‍ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അപായപ്പെടുത്തുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി തെക്കേകര സ്വദേശിനിയായ യുവതി രാവിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും എതിര്‍കക്ഷികള്‍ സഹകരിക്കാന്‍…

Read More

കോട്ടയം ജില്ലയില്‍ 517 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 3578 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 248 പുരുഷന്‍മാരും 245 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 288 പേര്‍ രോഗമുക്തരായി. 6925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 65403 പേര്‍ കോവിഡ് ബാധിതരായി. 58400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16356 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 90മാഞ്ഞൂര്‍- 27വൈക്കം- 25വാഴപ്പള്ളി- 19 ചങ്ങനാശേരി- 18ഏറ്റുമാനൂര്‍- 17അയര്‍ക്കുന്നം- 16ചിറക്കടവ്- 13 തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി- 11അകലക്കുന്നം, പാല, മുണ്ടക്കയം, മണര്‍കാട്, വിജയപുരം, എലിക്കുളം-10ഞീഴൂര്‍, അതിരമ്പുഴ, അയ്മനം-9മുളക്കുളം, കാണക്കാരി-8 ഈരാറ്റുപേട്ട,…

Read More

ഗവേഷണം ഡിഗ്രി മുതല്‍ തുടങ്ങണം: ഡോ. സാബു തോമസ്

ഡിഗ്രി കാലഘട്ടം മുതല്‍ ഗവേഷണത്തിലേക്കു വിദ്യാര്‍ത്ഥികള്‍ മാറണം എന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ പുതിയതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ച കോഴ്‌സുകളില്‍ കോളെജ് തിരഞ്ഞെടുത്തത് ബിരുദവും ബിരുദാനന്തര ബിരുദവും ഒരുമിച്ച് ലഭിക്കുന്ന ഇംഗ്ലീഷ് വിഷയത്തിലുള്ള ഇന്റഗ്രേറ്റഡ് പി. ജി. ആണ്. കോളേജ് മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. ജി. യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ അഡ്വ. പി. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. വി.സി. യും സിണ്ടിക്കേറ്റ് മെമ്പറും മീറ്റിംഗില്‍ ഓണ്‍ലൈനില്‍ സംസാരിച്ചപ്പോള്‍ മാനേജര്‍ കോളേജില്‍ കോഴ്‌സിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള ദീപം തെളിയിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ സ്വാഗതം…

Read More

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More