മാര്‍ സ്ലീവാ ജേര്‍ണല്‍ ഓഫ് മെഡിസിന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പുറത്തിറക്കുന്ന മെഡിക്കല്‍ റിസര്‍ച്ച് ജേര്‍ണല്‍ ”മാര്‍ സ്ലീവാ ജേര്‍ണല്‍ ഓഫ് മെഡിസിന്‍” പ്രകാശനം ചെയ്തു. ഇന്നു വൈകുന്നേരം 4 മണിക്ക് ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസിന് ആദ്യ കോപ്പി നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അക്കാദമിക് വിഭാഗത്തിന്റെ കീഴിലാണ്, മെഡിക്കല്‍ റിസര്‍ച്ച് ജേര്‍ണല്‍ ആരംഭിച്ചത്. ആശുപത്രിയില്‍ സേവനം ചെയ്തു വരുന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഒന്നാം പതിപ്പില്‍ അടങ്ങിയിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ പുറത്തിറക്കാന്‍ പദ്ധതിയുള്ള ഈ ജേര്‍ണലില്‍ വിവിധ സ്‌പെഷ്യലിറ്റി, സൂപ്പര്‍ സ്‌പെഷ്യലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള 30 ഓളം ലേഖനങ്ങളാണുള്ളത്. മാര്‍ സ്ലീവാ ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്നത് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും…

Read More

പിഴ അടയ്ക്കാന്‍ ഒരാഴ്ച കൂടെ അവസരം: മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ കഴിഞ്ഞ 5 മാസമായി ഇ-ചെല്ലാന്‍ സോഫ്റ്റ്‌വെയര്‍ വഴി മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി ഡിജിറ്റല്‍ രീതിയില്‍ കേസുകള്‍ എടുത്തുവരുന്നു. ഇത്തരം കേസുകള്‍ പിഴ അടച്ച് തീര്‍പ്പാകാത്തത് കോടതിയിലേക്ക് സമര്‍പ്പിക്കേണ്ടതാണ്. കോട്ടയം ജില്ലയില്‍ ഇത്തരം തീര്‍പ്പാക്കാത്ത കേസുകളുടെ അധികാര പരിധി കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ആയിരിക്കുമെന്ന് കേരള ഹൈക്കോടതി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ ഓഗസ്റ്റ് മുതല്‍ ഇ-ചെല്ലാന്‍ വഴി തയ്യാറാക്കിയ കേസുകളില്‍ പിഴ അടയ്ക്കാത്തവ ഒരാഴ്ചയ്ക്കകം കോടതിയിലേക്ക് നല്‍കുമെന്ന് കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. വാഹന ഉടമകള്‍ക്ക് http://echallan.parivahan.gov.in എന്ന വെബ് സൈറ്റി ല്‍ തങ്ങളുടെ വാഹനത്തിന് തീര്‍പ്പാക്കാകാത്ത ചെല്ലാനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ ലൈനില്‍ പിഴ അടച്ച് തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും. നിലവിലെ മൊബൈല്‍ നമ്പര്‍ vahan വെബ് സൈറ്റില്‍ ചേര്‍ക്കാനും/ പഴയ നമ്പര്‍…

Read More

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു ഭാഗിക നിയന്ത്രണം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. ദിവസവും രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 11 വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയുള്ളൂ എന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ദര്‍ശനത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേ സമയം വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണിവരെ ദര്‍ശനം നടത്താനുള്ള സൗകര്യം മുന്‍ പതിവ് പോലെ ഉണ്ടായിരിക്കുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു.

Read More

യൂത്ത് ഫ്രണ്ട് എം ട്രാക്ടര്‍ റാലി നാളെ

പാലാ; കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ട്രാക്ടര്‍ റാലി നാളെ. നാളെ രാവിലെ 11 മണിക്ക് പാലായില്‍ ട്രാക്ടറുകള്‍ അണി നിരത്തി പ്രതീകാത്മക സമരം നടത്തുമെന്ന് യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ പയ്യപ്പള്ളിയും സെക്രട്ടറി സെന്‍സ് സി പുതുപ്പറമ്പിലും അറിയിച്ചു. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ റാലിയുടെ ഫ്‌ളാഗ് ഓഫ് ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക പ്രതിഷേധ സമ്മേളനം ഉത്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ പയ്യപ്പള്ളി അധ്യക്ഷത വഹിക്കും.

Read More

മഅ്ദനിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി

അബ്ദുന്നാസര്‍ മഅദനിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി വിദഗ്ദ്ധ ചികില്‍സ കേരളത്തിലേക്ക് ആക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ആവശ്യപ്പെട്ടു. പിഡിപി ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മറ്റി നടയ്ക്കല്‍ ഹുദാ ജംഗ്ഷനില്‍ നടത്തിയ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പിഡിപി സംസ്ഥാന ട്രഷറര്‍ എംഎസ് നൗഷാദ് സമ്മേളനം ഉത്ഘാടനം ചെയതു. നിഷാദ് നടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ തേവരുപാറ ആമുഖ പ്രഭാഷാണം നടത്തി. ഹാജി എംഎ അക്ബര്‍, OA സക്കരിയ, നൗഫല്‍ കീഴേടം, മുജീബ് മടത്തിപറമ്പില്‍, KK റിയാസ് കാസിംകുട്ടി, ഷിഹാബ് കല്ലുപുരയ്ക്കല്‍, ഷെരിഫ് കുരുവന തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്ക് യോഗത്തില്‍ സ്വീകരണവും നല്‍കി. പാര്‍ട്ടി മുനിസിപ്പല്‍ കമ്മറ്റി ട്രഷറര്‍ പരീത്…

Read More

ഈ ക്രൂരതയ്ക്കു മുന്നില്‍ കേരളം തലകുനിക്കുന്നു; മുണ്ടക്കയത്ത് മകന്‍ മരുന്നും ഭക്ഷണവും കൊടുക്കാതെ മുറിയില്‍ പൂട്ടിയിട്ട 80 കാരന്‍ മരിച്ചു

മുണ്ടക്കയം: ഈ മകന്റെ ക്രൂരതയ്ക്കു മുന്നില്‍ കേരളം തലകുനിക്കുന്നു. മകന്‍ മരുന്നും ഭക്ഷണവും കൊടുക്കാതെ മുറിയില്‍ പൂട്ടിയിട്ട 80 കാരന്‍ മരിച്ചു. കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തില്‍ പെട്ടഅസംബനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അടച്ചുപൂട്ടിയ മുറിയിലുണ്ടായിരുന്ന ഭാര്യക്ക് മാനസീക അസ്വാസ്ഥ്വവും കാണപ്പെടുന്നു. മുണ്ടക്കയം അസംബനി സ്വദേശി തൊടിയില്‍ വീട്ടില്‍പൊടിയന്‍ (80) ആണ് മകന്റെ ക്രൂരതയ്ക്ക് ഇരയായി മരണത്തിന് കീഴടങ്ങിയത്. നാളുകളായി ഭക്ഷണവും വെള്ളവും, ചികിത്സയുംകിട്ടാത്തതുമൂലമാണ് പൊടിയന്‍ മരണപ്പെട്ടത്. മാസങ്ങളായി കാര്യമായ ഭക്ഷണമോ ചികിത്സയോ ഒന്നും ലഭിക്കാതെ മുറിക്കുള്ളില്‍ ഭര്‍ത്താവിന് ഒപ്പംകഴിഞ്ഞഅമ്മിണി (76)യുടെ മാനസികനില തെറ്റിയ അവസ്ഥയിലാണ്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ആണ്‍മക്കളുടെ മാതാപിതാക്കളായ ഇരുവരും ഇളയമകന്‍ റെജിയുടെ വീട്ടിലായിരുന്നു താമസം. തൊട്ടടുത്ത മുറിയില്‍ റെജിയും ഭാര്യ ജാന്‍സിയും താമസമുണ്ടെങ്കിലും മാതാപിതാക്കളെ ഇവര്‍ കാര്യമായിശ്രദ്ധിച്ചിരുന്നില്ല. ജാന്‍സിയും റജിയും ജോലിക്കു പോകുമ്പോള്‍സമീപവാസികളോ…

Read More

കുട്ടനാട്ടിലേക്ക് പോകാന്‍ കാപ്പനെ കിട്ടില്ല; പാലാ തന്നെ വേണമെന്ന് മാണി സി കാപ്പന്‍, എന്‍സിപിയിലെ ആഭ്യന്തര കലഹം തണുപ്പിക്കാന്‍ ദേശീയ അധ്യക്ഷന്‍ കേരളത്തിലേക്ക്

പാലാ; പാലാ സീറ്റു തന്നെ വേണമെന്ന തന്റെ നിലപാടില്‍ ഉറച്ച് പാലാ എംഎല്‍എ മാണി സി കാപ്പന്‍. പാലായ്ക്കു പകരം കുട്ടനാട് സീറ്റു നല്‍കാമെന്ന എന്‍സിപിയുടെ വാഗ്ദാനം കാപ്പന്‍ തള്ളി. ഇതേ തുടര്‍ന്ന് എന്‍സിപിയില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലെ സീറ്റുകള്‍ കിട്ടാത്ത പക്ഷം മുന്നണി മാറ്റത്തെക്കുറിച്ചും മാണി സി കാപ്പന്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ മന്ത്രി ശശീന്ദ്രനും ചില നേതാക്കളും എല്‍ഡിഎഫ് വിടുന്നതിനോട് യോജിക്കുന്നില്ല. പാലാ സീറ്റിനെ കുറിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ മാണി സി കാപ്പനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പാലാ സീറ്റ് വിട്ടു നല്‍കില്ല എന്ന വാദത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് മാണി സി കാപ്പന്‍. എന്‍സിപിയില്‍ ആഭ്യന്തര ഭിന്നത രൂക്ഷമായതോടെ പ്രശ്‌ന പരിഹാരത്തിനായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ അടുത്തയാഴ്ച്ച കേരളത്തിലെത്തും. എല്‍ഡിഎഫില്‍ തന്നെ…

Read More

സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

മുത്തച്‌ഛൻ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിഅന്തരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ പിതാവാണ് അദ്ദേഹം .98 വയസ്സായിരുന്നു. കോവിഡ് രോഗമുക്തനായതിനു ശേഷം വിശ്രമത്തിലായിരുന്നു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം

Read More

കോട്ടയം ജില്ലയില്‍ സ്ഥിതി രൂക്ഷം: ഇന്ന് 704 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 697 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 322 പുരുഷന്‍മാരും 311 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 314 പേര്‍ രോഗമുക്തരായി. 6502 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 61365 പേര്‍ കോവിഡ് ബാധിതരായി. 54700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15145 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 88 വാകത്താനം- 32 പാറത്തോട്- 27 മാടപ്പള്ളി- 25 കറുകച്ചാല്‍- 24 കിടങ്ങൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി- 23 ഏറ്റുമാനൂര്‍-16 തൃക്കൊടിത്താനം- 15 അയര്‍ക്കുന്നം-14 പാമ്പാടി, കടുത്തുരുത്തി, അതിരമ്പുഴ, മുണ്ടക്കയം-13…

Read More

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More