ബാബു ചാഴികാടൻ മണ്ഡപം സംരക്ഷിക്കാത്തത് വേദനാജനകം: സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനുർ :യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന, ഏറ്റുമാനൂർ തിരഞ്ഞെടുപ്പ് വേളയിൽ ഇടിമിന്നലേറ്റ് അകാലത്തിൽ അന്തരിച്ച പ്രിയപ്പെട്ട ബാബു ചാഴികാടൻ സ്മൃതി മണ്ഡപം കാട് പിടിച്ചു കിടക്കുന്നത് വേദനാജനകമാണെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഈ സ്മൃതിമണ്ഡപം സംരക്ഷിക്കാൻ തയ്യാറല്ലെങ്കിൽ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം സ്മൃതി മണ്ഡപം റൂഫ് ഇട്ട് നവികരിച്ച് സംരക്ഷിക്കാൻ തയ്യാറാണെന്നും വാര്യ മുട്ടത്തെ ബാബു ചാഴികാടൻ സ്മൃതി മണ്ഡലത്തിലെ കളകൾ പറിച്ചു നീക്കി യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം പ്രവർത്തകർ നടത്തിയ ശ്രമദാന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രമദാനം പരിപാടിക്ക് ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ നേതൃത്വം നൽകി. കേരളാ…

Read More

കിഴതടിയൂർ യൂദാശ്ളീഹാ ദൈവാലയത്തിലെ പുതിക്കിയ വിശുദ്ധ കുർബാന സമയങ്ങൾ

ഞായർ ദിവസങ്ങളിൽ രാവിലെ 5.30, 7.00, 9.15, വൈകുന്നേരം 5.15.ചൊവ്വാഴ്ച്ച ദിവസങ്ങളിൽ വിശുദ്ധ കുർബാന & വിശുദ്ധ യൂദാശ്ളീഹായുടെ നൊവേന രാവിലെ 5.30, 7.00, 10.00 ഉച്ചക്ക് 12.00, വൈകുന്നേരം 3.30, 5.00. ബുധനാഴ്ചകളിൽ വിശുദ്ധ കുർബാന & സെന്റ് ജോസഫ് ന്റെ നൊവേന രാവിലെ 6.00, വൈകുന്നേരം 5.15 ഇടദിവസങ്ങളിൽ രാവിലെ 6.00

Read More

തീക്കോയി – തലനാട് റോഡിന് ബജറ്റിൽ 8.5 കോടി അനുവദിച്ചു

പാലാ: തീക്കോയി – തലനാട് റോഡ് ബി എം ബി സി ടാറിംഗ് ഉൾപ്പെടെ നടത്തി ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് ബജറ്റിൽ 8.5 കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. തീക്കോയിയിൽ പാലം ഉൾപ്പെടെ നിർമ്മിക്കാനാണ് പണം അനുവദിച്ചതെന്ന് മാണി സി കാപ്പൻ പറഞ്ഞു. തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പദ്ധതി. അഞ്ച് കിലോമീറ്ററോളം ദൂരം വരുന്നതാണ് ഈ റോഡ്. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയ ഇടതു സർക്കാരിനെയും മാണി സി കാപ്പനെയും തലനാട് നിവാസികൾ അനുമോദിച്ചു. പദ്ധതിക്കു പണം അനുവദിച്ച ഇടതു സർക്കാരിനെയും മുൻകൈയെടുത്ത മാണി സി കാപ്പനെയും എൻ സി പി തലനാട് മണ്ഡലം അഭിനന്ദിച്ചു. മണ്ഡലം പ്രസിഡൻ്റ് താഹ തലനാട് അധ്യക്ഷത വഹിച്ചു. ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം പി കൃഷ്ണൻനായർ, ബേബി ഈറ്റത്തോട്ട്,…

Read More

കോട്ടയം ജില്ലയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; ഇന്ന് 674 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 5573 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 375 പുരുഷന്‍മാരും 239 സ്ത്രീകളും 60 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 126 പേര്‍ രോഗമുക്തരായി. 6109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 60658 പേര്‍ കോവിഡ് ബാധിതരായി. 54390 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13868 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 109ഏറ്റുമാനൂര്‍- 51മുണ്ടക്കയം- 28അതിരമ്പുഴ- 26 ചങ്ങനാശേരി, മണിമല-21മറവന്തുരുത്ത്- 19പാമ്പാടി- 17കറുകച്ചാല്‍, മാഞ്ഞൂര്‍- 14 പാലാ- 13തൃക്കൊടിത്താനം, തലയാഴം, വാഴപ്പള്ളി, വാഴൂര്‍, കുമരകം- 11രാമപുരം,…

Read More

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര്‍ (16), രാജകുമാരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 410 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കു കൂടെ കോവിഡ്; സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു

യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More

കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More

കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് നടന്നു. ഇന്നു രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി വൈസ് പ്രസിഡന്റ് ടി. എസ് ശരത്തും, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി മഞ്ജു സുജിത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ജസ്സി ഷാജന്‍, ആരോഗ്യവും വിദ്യാഭ്യാസവും കമ്മിറ്റി ചെയര്‍പേഴ്‌സണായി പി. എസ് പുഷ്പമണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി ഗിരീഷ് കുമാര്‍ ടി. എനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അറിയിച്ചു. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായി രാധാ വി നായര്‍, റെജി എം ഫിലിപ്പോസ്, പ്രൊഫ. റോസമ്മ സോണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായി കെ.വി ബിന്ദു, രാജേഷ് വാളിപ്ലാക്കല്‍, നിബു ജോണ്‍ എരുത്തിക്കല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി…

Read More

ബ്രിസ്‌ബെനില്‍ പുതു ചരിത്രമെഴുതി ഇന്ത്യ; സിറാജ് എറിഞ്ഞുവീഴ്ത്തി, ഗില്ലും പന്തും അടിച്ചൊതുക്കി; അവിശ്വസനീയ വിജയത്തിന് ചുക്കാന്‍ പിടിച്ചത് പുതുതാരങ്ങള്‍

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതിയ ചരിത്രം എഴുതി ഇന്ത്യ. ബ്രിസ്‌ബെയ്‌നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ ഓസീസിനെ മുട്ടുകുത്തിച്ചു. മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 328 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നപ്പോള്‍ ഓസീസ് താരങ്ങള്‍ക്കു പോലും വിശ്വസിക്കാനായില്ല. അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വര്‍ പൂജാര (56) എന്നിവരാണ് ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. അവസാന ദിനം മാത്രം ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 324 റണ്‍സാണ്. മൂന്നാം ടെസ്റ്റില്‍ പൊരുതി നേടിയ സമനില പോലെ നാലാം ടെസ്റ്റിലും സമനില ലക്ഷ്യമിട്ടാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയതെന്നാവും ഓസീസ് ടീം കരുതിയത്. 32 വര്‍ഷം തോല്‍വിയറിയാതെ ഓസ്‌ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ…

Read More

മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് പി സൈമണിന്റെ പിതാവ് എം.ഡി. സൈമൺ നിര്യാതനായി

മണിമല:സിപിഐ (എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗവും മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ ജെയിംസ് പി സൈമണിന്റെ പിതാവ് ശ്രീ എം.ഡി. സൈമൺ നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കരിക്കാട്ടൂർ സെന്റർ CSI പള്ളി സെമിത്തേരിയിൽ.

Read More