എസ്.എം.വൈ.എം പൂഞ്ഞാർ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം

എസ്.എം. വൈ.എം പൂഞ്ഞാർ യൂണിറ്റ് 2020 – 2021 പ്രവർത്തനവർഷ ഉദ്ഘാടനം പൂഞ്ഞാർ പള്ളി കോൺഫ്രൻസ് ഹാളിൽ നടന്നു. പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി റവ ഫാ മാത്യു കടൂക്കുന്നേൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പൂഞ്ഞാർ യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കൂറ്റാരപ്പള്ളിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് ഡയറക്ടർ സി. ജോയ്സി എഫ് .സി.സി, ലേ ആനിമേറ്റർമാരായ ആമോദ്, ടേർസി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് പ്രസിഡന്റുമാരായ റിജോ , ആൽഫി എന്നിവർ 2020 – 2021 പ്രവർത്തനവർഷ പരിപാടികൾ വിശദീകരിച്ചു. റിപ്പോർട്ട് വായന , കണക്ക് അവതരണം, യൂണിറ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ, യൂണിറ്റ് അംഗങ്ങളുടെ അംഗത്വ നവീകരണം, പുതിയതായി യൂണിറ്റിലേക്ക് വന്നവരുടെ അംഗത്വ സ്വീകരണം, യൂണിറ്റ് അംഗങ്ങളുടെ കലാ കലാപരിപാടികൾ എന്നിവയ്ക്കു ശേഷം സ്നേഹവിരുന്നോടുകൂടി യോഗം അവസാനിച്ചു.

Read More

വിളംബരം വാട്സപ്പ് കൂട്ടായ്മ പാലാ മേഖലാ പൊതുയോഗം

വിളംബരം വാട്സപ്പ് കൂട്ടായ്മ പാലാ മേഖലാ പൊതുയോഗം ഞായറാഴ്ച (17/1/2021) പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ പാലായിലെ പ്രമുഖ അനൗൺസർ ഒ.ജെ ജോസ് പാലാ അധ്യക്ഷപദം അലങ്കരിച്ചു. പൊതുയോഗത്തിൽ തെക്കൻ കേരളം കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഹാഷിം ലബ്ബാ സ്വാഗതമാശംസിച്ചു. യോഗം ഉദ്ഘാടനകർമ്മം നിർവഹിച്ചു കൊണ്ട് തെക്കൻ കേരളം കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അൻസാർ തൊടുപുഴ സംഘടനാ വിശദീകരണം നടത്തി. തെക്കൻ കേരളം കോഡിനേഷൻ കമ്മിറ്റി രക്ഷാധികാരി ലാൽ വിളംബരം, തെക്കൻ കേരളം കോഡിനേഷൻ കമ്മിറ്റി കോഡിനേറ്റർ റാസി ഈരാറ്റുപേട്ട, തെക്കൻ കേരളം കോഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സിറാജ് പുറക്കാട് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് യോഗത്തിൽ പങ്കെടുത്തവർ പരസ്പരം പരിചയപ്പെടുകയും. സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ച് വിപുലമായ ചർച്ച നടത്തുകയും ചെയ്തു. ചർച്ചയിൽ തെക്കൻ കേരളത്തിലെ മുഴുവൻ അനൗൺസർമാരെയും കണ്ടെത്തി…

Read More

നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടുമെന്ന് ജോസ് കെ മാണി

കോട്ടയം. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിനു ഭൂരിപക്ഷം കിട്ടുമെന്ന് കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. കോട്ടയം ജില്ലയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടേയും, വൈസ് പ്രസിഡന്റുമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ത്രിതലപഞ്ചായത്ത് ഫലം ഇതിന്റെ മുന്‍വിധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കുള്ള ജനകീയ ബദല്‍ മുന്നോട്ടുവെയ്ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് കര്‍ഷര്‍ക്ക് കൈത്താങ്ങായ ബഡ്ജറ്റാണ്. കാരുണ്യ പദ്ധതി തുടരാനുള്ള ബജറ്റ് പ്രഖ്യാപനം ലക്ഷകണക്കായ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍, പി.എം മാത്യു എക്‌സ്.എം.എല്‍.എ, വിജി എം.തോമസ്, ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാലാ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തോമസ്…

Read More

കെ.സി.ബി.സി ആഹ്വാനം ചെയ്ത കർഷക ദിനാചരണം നടത്തി

പാലാ: എസ് എം വൈ എം ളാലം ഓൾഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽകെസിബിസിയുടെ ആഹ്വാനപ്രകാരം ജനുവരി 17 ഞായറാഴ്ച കർഷകദിനം ആചരിച്ചു. കർഷക അവാർഡ് ജേതാവ് ജോൺസൺ ജോസഫ് കണ്ണംകുളം കർഷകദിന സന്ദേശം നൽകുകയും കൃഷിക്ക് വേണ്ടിയിട്ട് കർഷകർ നടത്തുന്ന പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം എസ്.എം.വൈ.എം കുടംബാംഗങ്ങൾക്ക് തെങ്ങും തൈ നൽകി കർഷകദിനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫി ജെ ഞാവള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ജോസ് കുഴിഞ്ഞാലിൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് അംഗങ്ങളായ റ്റിജോ ജോസ്, ഡിന്റോ ഡേവിസ്,അമൽ ഷാജി, അർലോൺ സേവ്യർ, ചാൾസ് പി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സിവിൽ സ്റ്റേഷൻ അനക്സും പൈക അശുപത്രി മന്ദിരവും പൂർത്തിയാക്കണം: എൻജിഒ ഫ്രണ്ട്

പാലാ: പൈക സർക്കാർ ആശുപത്രിക്കായി നിർമിച്ച ബഹുനില മന്ദിരവും നെല്ലിയാനിയിലെപാലാ മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിട സമുച്ചയത്തിന്റെയും നിർമ്മാണം പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ ഫ്രണ്ട് കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സിവിൽ സർവ്വീസിനെ ശക്തിപ്പെടുത്തുന്നതിനുംതൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളെ യോഗം സ്വാഗതം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാമക്കാല യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷിജു വി. കുര്യൻ, ജനറൽ സെക്രട്ടറി ജോബി യൂസിഫെൻ, ജയ്സൺ മാന്തോട്ടം, സജി സിറിയക്, ആർ.ടി. അനീഷ്‌, ബോബി, കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

Read More

റബ്ബര്‍ കര്‍ഷകരെ അപമാനിച്ച ബഡ്ജറ്റ്: അഡ്വ ഷോണ്‍ ജോര്‍ജ്ജ്

പൊന്‍കുന്നം : സംസ്ഥാന ബഡ്ജറ്റില്‍ 170 രൂപ തറവിലയായി പ്രഖ്യാപിച്ചതിലൂട യാഥാര്‍ഥ്യത്തില്‍ റബ്ബര്‍ കര്‍ഷകരെ അപമാനിക്കുകയാണുണ്ടായതെന്ന് അഡ്വ ഷോണ്‍ ജോര്‍ജ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി എല്ലാ മേഖലയില്‍ നിന്നും 200 രൂപയെങ്കിലും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ഭരണം അവസാനിക്കുന്ന കാലഘട്ടത്തില്‍ ഈ സര്‍ക്കാരിന്മേല്‍ യാതൊരു വിധ ബാധ്യതയുമേല്‍ക്കാതെ ആര്‍ക്കും പ്രയോജനമില്ലാതെ 170 രൂപ പ്രഖ്യാപിച്ചത് വഴി യഥാര്‍ത്ഥത്തില്‍ കര്‍ഷക സമൂഹത്തെ വിഡ്ഢികളാക്കി അപമാനിക്കുകയാണുണ്ടായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ജനപക്ഷം ചിറക്കടവ് മണ്ഡലം കമ്മിറ്റി യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവീണ്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോഷി കപ്പിയാങ്കല്‍, റെനീഷ് ചൂണ്ടച്ചേരി, ബിനോയി മാര്‍ട്ടിന്‍, ഷാജി കൊച്ചേടം, സണ്ണി കൂടപ്പുഴ, ബേബിച്ചന്‍ കോടിയാട്ട്, ജോയി ഇലഞ്ഞിമറ്റത്തില്‍, അനില്‍ കെ തോമസ്, പ്രമോദ് രാമചന്ദ്രന്‍, സെബാസ്റ്റ്യന്‍ ഇ. ഡി, ബിജു, ജോബിന്‍ ജോസ്,…

Read More

കോട്ടയം ജില്ലയില്‍ 399 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 399 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 3 പേര്‍ രോഗബാധിതരായി. പുതിയതായി 3466 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 161 സ്തീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 367 പേര്‍ രോഗമുക്തരായി. 5362 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59674 പേര്‍ കോവിഡ് ബാധിതരായി. 54162 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14532 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെകോട്ടയം- 59ഏറ്റുമാനൂര്‍- 21പാമ്പാടി- 19ചങ്ങനാശേരി- 17വിജയപുരം- 16അയര്‍ക്കുന്നം- 12പാറത്തോട്, വെളിയന്നൂര്‍- 11വൈക്കം, ആര്‍പ്പൂക്കര, കൂരോപ്പട, മാഞ്ഞൂര്‍- 10അകലക്കുന്നം- 9കിടങ്ങൂര്‍,ഉദയനാപുരം, കറുകച്ചാല്‍, പള്ളിക്കത്തോട്-8കുറിച്ചി, വെള്ളാവൂര്‍, പാല-7തലയോലപ്പറമ്പ്, പുതുപ്പള്ളി,…

Read More

കെട്ടിടം പണി നിലച്ചതിൽ എ.ടി.ഒയ്ക്ക് എന്തു പങ്ക്? കളക്ടറെ കാണണമെന്നുള്ള എംഡിയുടെ നിർദ്ദേശം പാലിച്ചില്ല പാലാ എ.ടി.ഒ.യ്ക്ക് സ്ഥലം മാറ്റം

പാലാ: പാലാ കെ.എസ്.ആർ.ടി ബസ് ടെർമിനലിനായി കെ.എം.മാണി എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 5 കോടി മുടക്കി നിർമാണം ആരംഭിച്ച പുതിയ മന്ദിരത്തിന്റെ നിർമാണം നിലച്ചിരിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുമായി സംസാരിക്കണമെന്നുള്ള കെ.എസ്.ആർ.ടി.സി എംഡി. ബിജു പ്രഭാകറിന്റെ നിർദ്ദേശം പാലിക്കപ്പെടുവാൻ വൈകിയതിൽ കുപിതനായ എംഡി – പാലാ എ .ടി.ഒ യെ സ്ഥലം മാറ്റി. ജില്ലകൾ കടന്ന് വയനാട്‌ സുൽത്താൽ ബത്തേരിയിലേക്കാണ് മാറ്റം. എ.ടി.ഒയും ടെർമിനൽ കെട്ടിട നിർമാണവുമായി ഒരു ബന്ധവുമില്ലാതിരിക്കവെയാണ് നടപടി. ഇതു സംബന്ധിച്ച ഫയലുകൾ എല്ലാം കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിവിൽ വിഭാഗത്തിൽ മാത്രമെ ഉള്ളൂ. ഈ വിഭാഗമാണ് ഈ നിർമ്മാണത്തിന് ഭരണാനുമതിയും ടെൻഡറും നടത്തിയിരിക്കുന്നത്. ‘ഇതു സംബന്ധിച്ച ഒരു വിവരങ്ങളും എ.ടി.ഒയുടെ പകൽ ഇല്ല താനും. നാലര വർഷമായി പണി നിലച്ചിരിക്കുകയാണ്. അവസാന മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. കെ.എo .മാണി…

Read More

കേരള കോൺ.എം വിട്ടവർക്ക് അണികളെ അടർത്താനായില്ല:ജോസ് കെ മാണി

പാലാ: മററ് പാർട്ടികളിൽ നിന്നു പോലും കേ.കോൺ.(എം)ലേയ്ക്കുള്ള ഒഴുക്ക് പാർട്ടി നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും പാർട്ടി വിട്ടവർക്ക് അണികളെ അടർത്താനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായും ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. കർഷക ക്ഷേമത്തിനായി എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.പാലാ നിയോജക മണ്ഡലം യൂത്ത്ഫ്രണ്ട് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, രാജേഷ് വാളി പ്ളാക്കൽ, പെണ്ണമ്മ ജോസഫ്‌, സിറിയക് ചാഴികാട ൻ, തോമസ് ആന്റണി, ബിജു ഇളംതുരുത്തി.സുനിൽ പയ്യപ്പിള്ളി, ജോസുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് ഫ്രണ്ട് നേതാക്കൾക്ക് യോഗത്തിൽ സ്വീകരണം നൽകി.

Read More

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More