പാലാ ജനറല്‍ ആശുപത്രിയില്‍ ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 60 പേര്‍

പാലാ: പാലായില്‍ ആദ്യദിനം കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് എടുത്തത് 60 പേര്‍. രാവിലെ 10.30ന് പ്രധാനമന്ത്രി രാജ്യത്ത് വാക്‌സിന്‍ വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിനു ശേഷം ആദ്യ ഡോസ് പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ് എടുത്തു. തുടര്‍ന്ന് നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. വരുംദിവസങ്ങളിലും വാക്‌സിന്‍ വിതരണം നടക്കും. കോട്ടയം ജില്ലയില്‍ ആദ്യദിനത്തില്‍ ആകെ 610 പേരാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ ആണ് ജില്ലയില്‍ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക.…

Read More

കോട്ടയത്ത് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 610 പേര്‍

കോട്ടയം: ആദ്യദിനത്തില്‍ ജില്ലയില്‍ 610 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാര്‍ ആണ് ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. വാക്‌സിന്‍ വിതരണ നടപടികള്‍ ഏകോപനച്ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ എം.ടി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ്. വിവിധ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് എടുത്തവരുടെ…

Read More

കോട്ടയത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം; ആദ്യ ഡോസ് സ്വീകരിച്ചത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യഘട്ട വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി . ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നടത്തിയ ദേശീയ തല ഉദ്ഘാടനത്തെ തുടര്‍ന്ന് രാവിലെ 11:10ന് കുത്തിവെയ്പ്പ് നടപടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. അര മണിക്കൂര്‍ നിരീക്ഷണ മുറിയില്‍ കഴിഞ്ഞതിനു ശേഷം വിതരണകേന്ദ്രം വിട്ടിറങ്ങിയ അദ്ദേഹം കുത്തിവെയ്പ് സുരക്ഷിതവും വേദനാരഹിതവുമാണെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കൈയുടെ മുകള്‍ ഭാഗത്താണ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ല. കോവിഡിനെതിരെ പ്രതിരോധശേഷി നേടാനാകുമെന്നതിനാല്‍ വാക്‌സിന്‍ എടുക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ട – അദ്ദേഹം പറഞ്ഞു. 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് കൂടി കുത്തിവെച്ച് രണ്ടാഴ്ച്ച കൂടി കഴിയുമ്പോഴാണ് പ്രതിരോധശേഷി കിട്ടുക. ഇതിനിടയില്‍ കോവിഡ് പിടിപെടാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് പ്രതിരോധ മുന്‍ കരുതലുകള്‍ കര്‍ശനമായി…

Read More

റബർ വില സ്ഥിരത ഫണ്ട് പ്രഖ്യപനം ഇലക്ഷൻ സ്റ്റണ്ട് : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മുൻ UDF സർക്കാർ തുടക്കം കുറിച്ച 150 രൂപാ റബർ വില സ്ഥിരതാ ഫണ്ട് വിതരണം 2020 ജൂൺ മുതൽ വിതരണം ചെയ്യാത്തവർ ഇനി 2021 ഏപ്രിൽ മുതൽ റബർ വില സ്ഥിരത ഫണ്ട് 170 ആക്കും എന്നത് വെറും ഇലക്ഷൻ സ്റ്റണ്ടണ് എന്നത് കേരളത്തിലെ കർഷകർ തിരിച്ചറിയണം എന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. LDF സർക്കാരികന്റെ കഴിഞ്ഞ 4 വർഷത്തെ ബഡ്ജറ്റ് കളിൽ സിംഹഭാഗവും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സാഹചര്യത്തിൽ ഈ ബഡ്ജറ്റ് വെറും ഇലക്ഷൻ പ്രഹസനം മാത്രമാണെന്നും സജി പറഞ്ഞു.

Read More

കോട്ടയം ജില്ലയില്‍ 552 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 532 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 4310 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 231 സ്തീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 586 പേര്‍ രോഗമുക്തരായി. 5328 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 59270 പേര്‍ കോവിഡ് ബാധിതരായി. 53800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14161 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 56വാകത്താനം- 28ചങ്ങനാശേരി-23കാണക്കാരി-20 പാറത്തോട്, രാമപുരം, കാഞ്ഞിരപ്പള്ളി-18ചിറക്കടവ്-17വാഴപ്പള്ളി-16വൈക്കം, അയര്‍ക്കുന്നം-15 കറുകച്ചാല്‍-14കടനാട്, മണര്‍കാട്-13ഞീഴൂര്‍, പനച്ചിക്കാട്-12അതിരമ്പുഴ-11 ഏറ്റുമാനൂര്‍, മേലുകാവ്-10പാലാ,തൃക്കൊടിത്താനം, ആര്‍പ്പൂക്കര,മറവന്തുരുത്ത്-9മുണ്ടക്കയം, വിജയപുരം-8 തീക്കോയി, എരുമേലി, കുറിച്ചി, പുതുപ്പള്ളി-7തിടനാട്, തലയാഴം,എലിക്കുളം,മാടപ്പള്ളി-6നെടുംകുന്നം, കരൂര്‍, മുത്തോലി, വെച്ചൂര്‍,…

Read More

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More

പാലിയേറ്റീവ് ദിനാചരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

രാമപുരം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ദിനാചരണവും “അടുത്തറിയാം കിടപ്പു രോഗിയെ” എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന പരിപാടിയും നടന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹാളിൽ നടന്ന ദിനാചരണ പരിപാടി മെഡിക്കൽ ആഫീസർ ഡോ. വി എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് മെഡിക്കൽ ആഫീസർ ഇൻചാർജ്ജ് ഡോ. മനോജ് കെ പ്രഭ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ് മുഖ്യ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മേഴ്സി ചാക്കോ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വിജയമ്മ, രാമപുരം പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ബെറ്റി ജോർജ്ജ് തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് ആശാ പ്രവർത്തകർക്കും കിടപ്പു രോഗികളുടെ കുടുംബാംഗങ്ങൾക്കുമായി “അടുത്തറിയാം കിടപ്പു രോഗിയെ” എന്ന വിഷയത്തെക്കുറിച്ച് ഉഴവൂർ ബ്ലോക്ക് പാലിയേറ്റീവ് യൂണിറ്റ് നേഴ്സ് ഇൻചാർജ്ജ് സിന്ധു…

Read More

ഹൃദയത്തിനുള്ളിലെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: 41 വയസ്സുകാരനായ ബിനോയ്ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലൂടെ പുതുജീവനേകി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. ഇടക്കിടക്ക് ഉണ്ടാകുന്ന തലകറക്കത്തിന് കാരണം തിരക്കിയാണ് കൊട്ടാരക്കര സ്വദേശിയായ ബിനോയ് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ചികിത്സക്കായി എത്തിയത്. പ്രാഥമിക ചികിത്സകള്‍ മറ്റൊരു ഹോസ്പിറ്റലില്‍ ആരംഭിച്ച ബിനോയ് വിദഗ്ധ ചികിത്സകള്‍ക്കായാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ തിരഞ്ഞെടുത്തത്. കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍റ്റന്റ് ആയ ഡോ. ബിബി ചാക്കോ വിദഗ്ധ പരിശോധനയ്ക്കായി രോഗിയെ വിധേയനാക്കിയപ്പോള്‍ ഹൃദയത്തിനുള്ളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ട്യൂമര്‍ ആണെന്ന് മനസിലാക്കുവാന്‍ സാധിച്ചു. ആ ട്യൂമര്‍ ഹൃദയത്തിനുള്ളിലെ വാല്‍വില്‍ 90 % ബ്ലോക്ക് സൃഷിട്ടിച്ചിരിക്കുകയാണെന്നും അത് മൂലം ഹൃദയമിടിപ്പില്‍ വ്യത്യാസം ഉണ്ടാകുന്നുണ്ടെന്നും മനസിലാക്കി. ഹൃദയത്തിനുള്ളിലെ ട്യൂമര്‍ വളരെ അപകടകരമായ ഒന്നായതുകൊണ്ടും ഹൃദയത്തിനുള്ളിലേക്ക് ഉള്ള ശുദ്ധമായ രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്യുന്നത് മൂലം അടിയന്തിരമായി ഒരു സര്‍ജറി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സീനിയര്‍…

Read More

പാലിയേറ്റീവ് പ്രവർത്തകർ കാരുണ്യത്തിൻ്റെ പ്രതീകങ്ങൾ: മാണി സി കാപ്പൻ

പാലാ: രോഗങ്ങൾമൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി എത്തുന്ന പാലിയേറ്റീവ് പ്രവർത്തകർ കാരുണ്യത്തിൻ്റെ പ്രതീകങ്ങളാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ ജനറൽ ആശുപത്രിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പാലിയേറ്റീവ് രംഗത്തു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ മാണി സി കാപ്പൻ അഭിനന്ദിച്ചു. തുടർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു. ആർ എം ഒ ഡോ സോളി പി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ ജെയിംസ് ബാബു, നിമ്മി കെ കെ, സിന്ധു പി നാരായണൻ, ടി വി ജോർജ്, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം തുടങ്ങിയവർ പങ്കെടുത്തു.

Read More