തിടനാട് പഞ്ചായത്തില്‍ പൊതുകളിസ്ഥലം എന്ന ആവശ്യവുമായി എസ്എംവൈഎം

തിടനാട്: ഗ്രാമപഞ്ചായത്തിന് പൊതുവായ ഒരു കളിസ്ഥലം എന്ന ആവശ്യം മുന്‍നിര്‍ത്തി നിവേദനം സമര്‍പ്പിച്ച് എസ് എം വൈ എം യൂണിറ്റുകള്‍. ചെമ്മലമറ്റം, ചേറ്റുതോട്, തിടനാട്, വാരിയാനിക്കാട് യൂണിറ്റുകള്‍ സംയുക്തമായാണ് നിവേദനം സമര്‍പ്പിച്ചത്. തിടനാട് പ്രദേശത്ത് ഉള്ള യുവജനങ്ങളുടെ ഒരു പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ് പൊതു കളിസ്ഥലം. കായിക മേഖലയില്‍ അഭിരുചിയുള്ള ധാരാളം യുവജനങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഉണ്ട്. യുവജനങ്ങളുടെ കായിക അഭിരുചി പ്രോത്സാഹിപ്പിക്കുക അത്യാവശ്യമാണ്. ഈ ആവശ്യം മുന്നില്‍കണ്ടാണ് നിവേദനം യൂണിറ്റ് ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജി ജോര്‍ജിന് കൈമാറിയത്. യൂണിറ്റുകളെ പ്രതിനിഥീകരിച്ചു ജോയല്‍ കൊച്ചിറ്റത്തോട്ട്, ജോസഫ് കിണറ്റുകര, ലിന്‍സണ്‍ പാറയില്‍, ലിയോണ്‍സ് മണിയംമാക്കയില്‍, ടോണി കാവുങ്കല്‍, അരുണ്‍ പൊരിയത്ത്, ഡോണ്‍ വടകരതുടങ്ങിയവരാണ് നിവേദനം കൈമാറിയത്.

Read More

ഈരാറ്റുപേട്ട നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട; കില സംഘടിപ്പിച്ച നഗരസഭ ജനപ്രതിനിധികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന്റെ മൂന്നാം ദിവസ ട്രെയിനിംഗ് പത്തനംതിട്ട എംപി ആന്റോ ആന്റണി ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുഹറ അബ് ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറന്മാരായ നാസര്‍ വെള്ളൂപറമ്പില്‍, അനസ് പാറയില്‍, എസ്‌കെ നൗഫല്‍ , അന്‍സാരി ഈലക്കയം, പ്ലാനിംഗ് ഓഫീസറന്മാരായ റഹീം, ഷീല കെ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

Read More

ആടും ആട്ടിന്‍കുഞ്ഞുങ്ങളും വില്‍പനയ്ക്ക്

ഒരു ലിറ്റര്‍ പാലു ലഭിച്ചിരുന്ന തള്ളയാടും അതിന്റെ അഞ്ചു മാസം പ്രായമായ മൂന്ന് ആട്ടിന്‍കുട്ടികളും വില്‍പനയ്ക്ക്. രണ്ടു മുട്ടനാടിന്‍ കുഞ്ഞും ഒരു പെണ്‍കുഞ്ഞുമാണുള്ളത്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക – 9447601634.

Read More

പാലാ പൂര്‍ണ സജ്ജം; കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കുക പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ്

പാലാ: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരുങ്ങി പാലാ. പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ് ആദ്യ ഡോസ് സ്വീകരിക്കും. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. വാക്‌സിന്‍ വിതരണത്തിന് തയാറായി വാക്‌സിനുകള്‍ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആര്‍എംഒ സോളിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി.

Read More

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് കോട്ടയം ഒരുങ്ങി; ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 23,839 ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് നാളെ(ജനുവരി 16) തുടക്കം കുറിക്കുയാണ്. ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെന്നു കണ്ട അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയിലെ ഒന്‍പതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്‌സിന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23,839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.…

Read More

കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കും: ജോസ് കെ മാണി

പാലാ : സമഗ്ര കാര്‍ഷിക മുന്നേറ്റത്തിനു ഉതകുന്ന മാതൃകാപരമായ ബഡ്ജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചതെന്നും കേരളത്തിലെ വികസന പ്രവര്‍ത്തനത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കുന്ന ബഡ്ജറ്റ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ആവിഷ്‌ക്കരിച്ച റബ്ബര്‍ വിലസ്ഥിരതാ പദ്ധതി 150 രൂപയില്‍ നിന്നും വര്‍ധിപ്പിക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയര്‍ത്തിയ ഇടതുപക്ഷ ഇടതുമുന്നണിയുടെ നയത്തെ ജോസ് കെ മാണി അഭിനന്ദിച്ചു. നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകും. മാണി സാര്‍ ആവിഷ്‌ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നിലനില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നു. കേരള കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നെല്ലിന്റെയും തേങ്ങയുടേയും സംഭരണവില വര്‍ധിപ്പിക്കുക എന്ന…

Read More

പാലിയേറ്റീവ് ദിനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എം എല്‍ എ യുടെ ആദരവ്

പാലാ: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ചു പാലാ നിയോജകമണ്ഡലത്തിലെ പാലിയേറ്റീവ് രംഗത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എം എല്‍ എ ആദരവ് നല്‍കുന്നു. നാളെ രാവിലെ 10ന് ജനറല്‍ ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ ഡോ ശബരീനാഥ് പിഎസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് മാണി സി കാപ്പന്‍ എം എല്‍ എ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് എം എല്‍ എ ആദരവ് നല്‍കുന്നത്.

Read More

ബജറ്റ് പാലായ്ക്കു ആശാവഹമെങ്കിലും കൂടുതല്‍ പരിഗണന പ്രതീക്ഷിച്ചിരുന്നു: മാണി സി കാപ്പന്‍

പാലാ: സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു ആശാവഹമെങ്കിലും കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന്റെ താങ്ങുവില 150-ല്‍ നിന്നും 170 ആയി ഉയര്‍ത്തിയത് കര്‍ഷകര്‍ക്കു ഗുണം ചെയ്യും. റബ്ബറിന് താങ്ങുവില 200 രൂപയും ഒട്ടുപാല്‍, ചിരട്ടപ്പാല്‍ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മാണി സി കാപ്പന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. മൂന്നിലവ് – മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജ്, അളനാട് – ഉള്ളനാട് – കൊടുമ്പിടി റോഡ് ബി എം ബി സി ടാറിംഗ്, പാലാ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നവീകരണം, ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മ്മാണം, കോട്ടയം…

Read More

കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: സജി മഞ്ഞക്കടമ്പില്‍

കോട്ടയം: റിമാന്റിലിരിക്കെ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഷെഫീഖ് മരിച്ചു എന്ന കുടുബാംഗങ്ങളുടെ പരാതിയിന്‍മേല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ കേരളത്തില്‍ നടന്ന കസ്റ്റടി മരണങ്ങളുടെ അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറിയസാഹചര്യത്തില്‍ ഷെഫീഖിന്റെ മരണത്തിന് ഉത്തരവാധികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേരളാ കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സജി പറഞ്ഞു.

Read More

ജില്ലയില്‍ 567 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 567 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 5243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 287 പുരുഷന്‍മാരും 232 സ്തീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 574 പേര്‍ രോഗമുക്തരായി. 5363 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 58718 പേര്‍ കോവിഡ് ബാധിതരായി. 53400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13509 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-71ഏറ്റുമാനൂര്‍-25ചങ്ങനാശേരി-24മുണ്ടക്കയം-23പായിപ്പാട്-22 തൃക്കൊടിത്താനം-21മാടപ്പള്ളി-20അതിരമ്പുഴ, വൈക്കം-17പാമ്പാടി, കുറിച്ചി-14പള്ളിക്കത്തോട്-13 വെള്ളാവൂര്‍-12കിടങ്ങൂര്‍, കുമരകം-11പുതുപ്പള്ളി-10എരുമേലി, കല്ലറ, വെള്ളൂര്‍-9ആര്‍പ്പൂക്കര, വെച്ചൂര്‍, അയ്മനം, മീനടം-8കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി, വാഴൂര്‍, മുളക്കുളം-7 കടുത്തുരുത്തി, രാമപുരം, കടപ്ലാമറ്റം, പാലാ, എലിക്കുളം-6ഭരണങ്ങാനം, ചിറക്കടവ്, വാകത്താനം,…

Read More