ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും മുട്ടം കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിത്തന്നെ! തുറന്നു കൊടുക്കണമെന്ന് നാട്ടുകാര്‍

ഈരാറ്റുപേട്ട: ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും മുട്ടം കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നാട്ടുകാര്‍ക്കായി തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി. കംഫര്‍ട്ട് സ്റ്റേഷന്‍ എത്രയും വേഗം തുറന്നുകൊടുക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പു പണിത കംഫര്‍ട്ട് സ്റ്റേഷന്‍ ജീര്‍ണാവസ്ഥയില്‍ ആയപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വിഎം സിറാജ് ചെയര്‍മാനായിരുന്ന 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആയി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുകയും തുടര്‍ന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതാണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സബ്‌സ്റ്റേഷന്‍ തുറന്നു കൊടുക്കാന്‍ നഗരസഭയ്ക്കു കഴിയുന്നില്ലെന്നാണ് പരാതി ഉയരുന്നത്. തുടക്കത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം എടുത്തെങ്കിലും പലവിധ സാങ്കേതിക തടസ്സങ്ങള്‍ കാരണം നീണ്ടുപോകുകയായിരുന്നു. എങ്ങനെ തന്നെയായാലും എത്രയും പെട്ടെന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

Read More

തീക്കോയില്‍ മഹിളാ കോണ്‍ഗ്രസ് രൂപീകരിച്ചു

തീക്കോയി: മഹിളാ കോണ്‍ഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റായി ഐഷാമോള്‍ വി.എസിനെ തിരഞ്ഞെടുത്തു. ജിജി ഇലിപ്പിക്കല്‍, മാളു ബി മുരുകന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിമാരായി സിതാരാ പ്രസാദ്, കലാ സുഗുണന്‍, സുജാത ശശി എന്നിവരെയും ബ്ലോക്ക് കമ്മിറ്റിയിലേക്ക് സജിനി നാസര്‍, രാധാമണി തങ്കപ്പന്‍ എന്നിവരെയും ട്രെഷറര്‍ ആയി ഷംല ഷാഹുലിനെയും തിരഞ്ഞെടുത്തു. ഓമനാ ഗോപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കല്ലാടന്‍, അഡ്വ. മുഹമ്മദ് ഇല്യാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, അഡ്വ. വി ജെ ജോസ്, എംഐ ബേബി, ഹരി മണ്ണുമഠം, മാജി നെല്ലുവേലില്‍, ജോയ് പൊട്ടനാനിയില്‍, റിജോ കാഞ്ഞമല, ജിജോ മേക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മൂന്നു ദിവസത്തേക്ക് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2021 ജനുവരി 9: കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്2021 ജനുവരി 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം2021 ജനുവരി 11: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

കോട്ടയം ജില്ലയില്‍ 574 പുതിയ കോവിഡ് രോഗികള്‍; വിശദാംശങ്ങള്‍

കോട്ടയം ജില്ലയില്‍ 574 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4230 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 286 പുരുഷന്‍മാരും 240 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 920 പേര്‍ രോഗമുക്തരായി. 5426 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 55708 പേര്‍ കോവിഡ് ബാധിതരായി. 50150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12857 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-52മണര്‍കാട്, മുണ്ടക്കയം – 30ചങ്ങനാശേരി – 27കുറിച്ചി – 22 ഏറ്റുമാനൂര്‍ -21കറുകച്ചാല്‍-18കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര, പനച്ചിക്കാട്-16വിജയപുരം, അകലക്കുന്നം – 14 ഉദയനാപുരം-13അതിരമ്പുഴ – 12അയര്‍ക്കുന്നം -11പാലാ,മറവന്തുരുത്ത് – 10 തൃക്കൊടിത്താനം,…

Read More

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്; കോട്ടയത്ത് 574 പുതിയ രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…

Read More

യുഡിഎഫ് നിര്‍മിച്ചത് 245 പാലം; എല്‍ഡിഎഫിന്റെ രണ്ടു പാലത്തിന് ആഘോഷമെന്ന് ഉമ്മന്‍ ചാണ്ടി

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ആഘോഷിക്കുന്ന കേരള സര്‍ക്കാരിനെതിരെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടി. അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ് ( 51/2013) ജൂണ്‍ 14നു പുറപ്പെടുവിച്ചത്. ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനും തീരുമാനിച്ചു. ഇതില്‍…

Read More

മുണ്ടക്കയം ചോറ്റിയില്‍ കടന്നല്‍ ആക്രമണം: ഏഴു പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്തിനടുത്ത് ചോറ്റിയില്‍ കടന്നല്‍ ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി 26ാം മൈലിലുള്ള മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌റ്റേറ്റ് തൊഴിലാളികളാണ് പരിക്കേറ്റവര്‍. ചോറ്റി സ്വദേശി മടമലയില്‍ ബിന ജോജി (43), ചിറ്റി അഞ്ചാനിക്കല്‍ ലിസമ്മ (55), കങ്ങഴ ചോറ്റി ഗീത സജി (48), ചിറ്റടി കളപുരയ്ക്കല്‍ രാധാമണി (52), ചിറ്റടി താന്നിമട്ടം ജാന്‍സി സാമുവല്‍ (50), ചോറ്റി ചെങ്ങാട്ടൂര്‍ ഉമ്മുകുലുസു (53), ചിറ്റടി വടശ്ശേരിപറമ്പില്‍ ആലിസ് (59) എന്നിവര്‍ക്കാണ് കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ 4 പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആലീസ്, ഗീത, ഉമ്മുക്കുലുസു എന്നിവരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Read More

മോനിപ്പളളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കുറവിലങ്ങാട്: മോനിപ്പള്ളിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ കുറിച്ചിത്താനാം സ്വദേശി പരമേശ്വരന്‍ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുംവഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന പരമേശ്വരന്റെ ഭാര്യയ്ക്കും മറ്റു രണ്ടു പേരുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിയ്ക്കുകയായിരുന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. UPDATing

Read More

മതനിരപേക്ഷ കക്ഷികളെ ഇല്ലായ്മ ചെയ്യുവാന്‍ ഭരണ ഫാസിസ്റ്റു ശക്തികള്‍ ശ്രമിക്കുന്നു; വി എന്‍ വാസവന്‍

കോട്ടയം: മതനിരപേക്ഷ കക്ഷികളെ ഇല്ലായ്മ ചെയ്യുവാന്‍ ഭരണ ഫാസിസ്റ്റു ശക്തികള്‍ ശ്രമിക്കുകയാണെന്ന് സി പി ഐ – എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. യൂത്ത് കോണ്‍ഗ്രസ് -എസ് മുന്‍ സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്റെ ആദ്യ ചെയര്‍മാനുമായിരുന്ന സി എച്ച് ഹരിദാസിന്റെ 36-ാമത് അനുസ്മരണ സമ്മേളനം കോട്ടയം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എച്ച് ഹരിദാസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കാണക്കാരി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ‘ഇടതു ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മയുടെ ആവശ്യകത’ എന്ന വിഷയം എന്‍ സി പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം അഡ്വ. വര്‍ക്കല ബി രവികുമാര്‍ അവതരിപ്പിച്ചു. എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, സി എച്ച് ഹരിദാസ്…

Read More

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി നഗരത്തിന്റെ വികസനത്തിന് സഹായിക്കുന്നതും സ്ഥലത്തെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ദേശീയപാതയുടെ ഭാഗമായി വരുന്ന ഈ രണ്ട് മേല്‍പ്പാലങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരാണ് പണം ചെലവഴിച്ചത്. കിഫ്ബി വഴി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തി. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമാകുന്നതോടെ സാധ്യമാകും. പ്രളയവും മഹാമാരികളുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ക്കിടയിലും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

Read More