പാലാ: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ എന്‍സിപി നേതാവ് മന്ത്രി എകെ ശശീന്ദ്രനും കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയും കൂടിക്കാഴ്ച നടത്തി. ഇരുവരും കണ്ണൂരിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചനയാണ് ഇരുവരും പങ്കുവെച്ചത്. എന്‍സിപിയും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവരും പുറത്തുവിട്ടില്ല. പാല വിട്ടുകൊടുക്കില്ലെന്ന നിലപാട് എകെ ശശീന്ദ്രനെ ജോസ് കെ മാണി അറിയിച്ചതായാണ് സൂചന. പാലാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്കാന് സമ്മതിക്കില്ലെന്ന് മാണി സി കാപ്പന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാപ്പന് യുഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ മല്‍സരിക്കുമെന്നും കാപ്പന് യുഡിഎഫിലെത്തിയാല്‍ സീറ്റ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പിജെ ജോസഫും രംഗത്തെത്തിയിരുന്നു. കാപ്പന് എല്‍ഡിഎഫ് വിടുമെന്നും യുഡിഎഫ് മുന്നണിയില്‍…
Read MoreDay: January 4, 2021
മുത്തോലി പഞ്ചായത്തില്‍ 22 കുടുംബങ്ങള്‍ ബിജെപിയില്‍ അംഗത്വമെടുത്തു
പാലാ:-മുത്തോലി പഞ്ചായത്തില്‍ 22 കുടുംബങ്ങള്‍ ബിജെപി ചേര്‍ന്നു. പഞ്ചായത്തിലെ 113 നമ്പര്‍ ബൂത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഹരി പടിഞ്ഞാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായജി. രണ്‍ജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നും വരും ദിവസങ്ങളില്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നിരവധി ആളുകള്‍ ദേശീയതയില്‍ അണിചേരുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗവും പഞ്ചായത്ത് മെമ്പറുമായ എന്‍.കെ.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജന. സെക്രട്ടറി സുനില്‍ പന്തത്തല, വൈസ് പ്രസിഡന്റുമാരായ അനില്‍ വി. നായര്‍, ഹരികൃഷ്ണന്, അര്ജ്ജുന്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, മെമ്പര്‍മാരായ സിജു കടപ്പാട്ടൂര്‍, ഷീബാ റാണി, ശ്രീജയ എം.പി., ബിജെപി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ പ്രദീപ്കുമാര്‍,…
Read Moreവാഴയ്ക്കന്റെ കളി ഇങ്ങോട്ട് വേണ്ട; അസഹിഷ്ണുതയും വിരട്ടലും വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം
കോട്ടയം: ജോസഫ് വാഴയ്ക്കന് കേരളാ കോണ്‍ഗ്രസിനെ അനാവശ്യമായി കടന്നാക്രമിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജയകൃഷ്ണന് പുതിയേടത്ത്. ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും അദ്ദേഹം കേരളാ കോണ്‍ഗ്രസിനെ അനാവശ്യമായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിനെ ജോസഫ് വാഴയ്ക്കന് എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ജോസഫ് വാഴയ്ക്കന് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്ന സാഹചര്യമായിരുന്നു. അന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള സ്ഥലത്ത് മത്സരിക്കാന്‍ സഹായിക്കണമെന്ന് കെഎം മാണിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലയാവര്‍ത്തി ആവശ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹത്തിനു മീനച്ചിലില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കിയത്. അന്ന് മാണി കാണിച്ച സന്മനസുകൊണ്ടാണ് ജോസഫ് വാഴയ്ക്കന് എന്ന നേതാവ് രൂപപ്പെടുന്നത്. അന്നുമുതല്‍ ഇന്നുവരെ കേരളാ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന സ്വഭാവമാണ് അദ്ദേഹം കാണിക്കുന്നതെന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക്…
Read Moreഅതിതീവ്ര കോവിഡ് വൈറസ് സംസ്ഥാനത്ത് ആറു പേര്‍ക്ക് സ്ഥിരീകരിച്ചു; കേരളം ജാഗ്രതയില്‍; കോട്ടയത്ത് ഒരാള്‍ക്കും രോഗം
തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് സാര്‍സ് 2 വൈറസ് ബാധ സംസ്ഥാനത്തു സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍നിന്നും എത്തിയവരിലാണ് ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്. 29 പേരുടെ സാമ്പിളുകളാണ് പൂനെയിലേക്ക് അയച്ചത്. ഇന്നലെ ലഭിച്ച 11 പേരുടെ പരിശോധനാ ഫലം ഈ വൈറസ് അല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഇന്ന് ലഭിച്ച ആറു പേരുടെ ഫലങ്ങളാണ് പോസിറ്റീവായതെന്നും ഇനിയും ഫലങ്ങള്‍ വരാനുണ്ടെന്നും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരും ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്. ഇവര്‍ വിദേശത്തുനിന്നും എത്തിയപ്പോള്‍ തന്നെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.…
Read Moreവിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ചവര്‍ക്ക് കെ ജെ തോമസ് സ്വീകരണം നല്കി
ഈരാറ്റുപേട്ട: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ചവര്‍ക്ക് സ്വീകരണം നല്കി. ഈരാറ്റുപേട്ട നായനാര്‍ ഭവനില്‍ നടന്ന സ്വീകരണ യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഹസ്സന് കെ കെ പി ഈലകയം, യൂത്ത് ലീഗ് മുന്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് അബ്ദുള്‍ റസാഖ്, കോണ്‍ഗ്രസ് മണ്ഡലം കമിറ്റിയഗം സിറാജ് കിണറ്റിന്മൂട്ടില്, സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നാല്പതോളം പ്രവര്‍ത്തകരാണ് സിപിഐഎംനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കടന്നു വന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളില്‍ ആകര്ഷരയാണ് സിപിഐഎംനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് രാജി വെച്ചു വന്നവര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കമ്മിറ്റിയഗം ജോയ് ജോര്‍ജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റിയഗം എം എച് ഷനീര്‍ ആദ്യക്ഷതയും, ലോക്കല്‍ സെക്രട്ടറി…
Read Moreകോട്ടയം ജില്ലയില്‍ 263 പേര്‍ക്കു കൂടി കോവിഡ്: വിശദാംശങ്ങള്‍
കോട്ടയം ജില്ലയില്‍ 263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ എട്ടു പേര് രോഗബാധിതരായി. പുതിയതായി 2108 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 128 പുരുഷന്മാരും 119 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 800 പേര് രോഗമുക്തരായി. 5963 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52882 പേര് കോവിഡ് ബാധിതരായി. 46880പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11989 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം -38ചങ്ങനാശേരി – 19പാലാ, തലയാഴം – 16കുറിച്ചി – 10 മാടപ്പള്ളി, എലിക്കുളം-9കടപ്ലാമറ്റം, മീനച്ചില്‍ – 8കങ്ങഴ,വെച്ചൂര്‍ – 7മുണ്ടക്കയം –…
Read Moreപള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി 2021 ജനുവരി 17 ന്
അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളി രോഗത്തിനെതിരായ പോളിയോ തുള്ളി മരുന്ന് വാക്സിന് ജനുവരി 2021 ജനുവരി 17 ന് നല്കുന്നു. ആരോഗ്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മൊബൈല്‍ ബൂത്തുകള്‍ എന്നിവിടങ്ങളിലൂടെയാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരുമാണ് തുള്ളി മരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നത്. കോവിഡ് കാലത്ത് നടക്കുന്ന പരിപാടിയില്‍ കോവിഡ് മാനദണ് ഡങ്ങള്‍ പാലിച്ചായിരിക്കും തുള്ളി മരുന്ന് നല്ക.
Read Moreയുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് കൂടെ കോവിഡ്
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കൂടെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 12 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
Read Moreസംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്; കോട്ടയത്ത് 263 പുതിയ രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 12 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന്‍ സാമ്പിള്‍,…
Read Moreകേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം
പാലാ: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിക്കും ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്കും ഭാരവാഹികള്‍ക്കും ചൊവ്വാഴ്ച രാവിലെ 10.30-ന് പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കുന്നതാണ്. ഫിലിപ്പ് കുഴികുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം തോമസ് ചാഴികാടന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി, നഗരസഭാ ചെയര്മാന് ആന്റോ പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബൈജു പുതിയിടത്തുചാലില്‍, റൂബി ജോസ് എന്നിവരും പ്രസംഗിക്കും.
Read More