അനില്‍ പനച്ചൂരാന്‍; ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

‘ഇടവമാസപ്പെരും മഴ പെയ്ത രാവതില്‍കുളിരിന്നു കൂട്ടായി ഞാന്‍ നടന്നുഇരവിന്റെ നൊമ്പരം പോലൊരുകുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞു’ പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന് വിട. മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ഒട്ടനവധി കവിതകള്‍ക്ക് തൂലിക ചലിപ്പിച്ച വ്യക്തിയാണ് പനച്ചൂരാന്‍. കവിതകളെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാത്ത സാധാരണക്കാരായ ആളുകള്‍ പോലും പനച്ചൂരാന്‍ കവിതകള്‍ ഹൃദിസ്ഥമാക്കിയിരുന്നു. വളരെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം അനില്‍ പനച്ചൂരാനെ തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥനാം ബാലനെപ്പോലെ വ്യത്യസ്ഥമായ നിരവധി മലയാള ചലച്ചിത്രഗാനങ്ങളും പനച്ചൂരാനിലൂടെ മലയാളിക്ക് ലഭിച്ചു. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ഒരു കാലത്ത് സാംസ്‌ക്കാരിക…

Read More

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു; വിടവാങ്ങിയത് വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ, ചോര വീണ മണ്ണില്‍ നിന്നു തുടങ്ങിയ ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭ

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. പിന്നീട് ആരോഗ്യം തീര്‍ത്തും മോശമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ, മകള്‍: ഉണ്ണിമായ. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം.…

Read More

തലപ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് 2019-2020 വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

പ്ലാശനാല്‍: 2020 ല്‍ നടന്ന എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളേയും, യു.എസ്.എസ്, എല്‍.എസ്.എസ്. പരീക്ഷയില്‍ വിജയിച്ച കുട്ടികളേയും ഇരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ മോമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എംജെ സെബാസ്റ്റ്യന്‍ അധ്യക്ഷന്‍ ആയിരുന്നു. പഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകരെയും, മികച്ച ബാലകര്‍ഷകരെയും തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥന്‍ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ സി.കെ പാറപ്പുറത്ത്, ബോര്‍ഡ് മെമ്പര്‍ ശ്രീ. റോജിന്‍ തോമസ് മണ്ഡപത്തില്‍, ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ കെ.ആര്‍, രവീന്ദ്ര നിവാസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Read More

ജോജോ ചീരാംകുഴിയുടെ സംസ്‌കാരം നാളെ; രാവിലെ പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

എലിക്കുളം: അന്തരിച്ച എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴി (58)യുടെ സംസ്‌കാരം നാളെ. മൃതദേഹം രാവിലെ 8.30 മുതല്‍ 9.30 വരെ എലിക്കുളം പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് ഇളംങ്ങുളം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.

Read More

പാറയില്‍ അജിത്ത് ജേക്കബിന്റെ സംസ്‌കാരം നാളെ

അരുവിത്തുറ: പനയ്ക്കപ്പാലത്തു സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാറയില്‍ അജിത്ത് ജേക്കബ്‌ (29)വിന്റെ സംസ്‌കാരം നാളെ. ALSO READ: സ്‌കൂട്ടര്‍ അപകടം; പ്രതിശ്രുത വരന്‍ മരിച്ചു, യുവാവിനെ മരണം കവര്‍ന്നത് വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഉച്ചകഴിഞ്ഞ് 4.30 ന് പനയ്ക്കപ്പാലത്തുള്ള വസതിയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

Read More

തീക്കോയില്‍ പിസി ജോര്‍ജിനെതിരെ പ്രമേയം

തീക്കോയി: കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളെ നിരന്തരം അവഹേളിക്കുന്ന പിസി ജോര്‍ജിനെ യുഡിഎഫ് മുന്നണിയില്‍ ചേര്‍ക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും തീക്കോയി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ALSO READ: പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പാലായില്‍ മല്‍സരിക്കും, പൂഞ്ഞാറില്‍ ഷോണ്‍? കെപിസിസി സെക്രട്ടറി അഡ്വ എന്‍ ഷൈലാജ് യോഗം ഉല്‍ഘാടനം ചെയ്തു. എം. ഐ ബേബി, അഡ്വ. വിഎം മുഹമ്മദ് ഇല്യാസ്, ജോമോന്‍ ഐക്കര, അഡ്വ. വി ജെ ജോസ്, കെസി ജെയിംസ്, ചാള്‍സ് ആന്റണി, ബിനോയ് ജോസഫ്, ഓമനാ ഗോപാലന്‍, ജോയ് പൊട്ടനാനിയില്‍, ഹരി മണ്ണുമഠം, മാജി നെല്ലുവേലില്‍, സിറിള്‍ താഴത്തുപറമ്പില്‍, മാളു ബി മുരുകന്‍, മോഹനന്‍ കുട്ടപ്പന്‍, റിജോ കാഞ്ഞമല, വിമല്‍ വഴിക്കടവ്, സജി കുര്യാക്കോസ്, റഷീദ് കുന്തീപറമ്പില്‍,…

Read More

തീക്കോയില്‍ എസ്ഡിപിഐയുമായി ബന്ധമില്ല: കോണ്‍ഗ്രസ്

തീക്കോയി: ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ എസ്ഡിപിഐയുമായി യാതൊരുവിധ ബന്ധവുമില്ല. പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം സംബന്ധിച്ച് കോണ്‍ഗ്രസിന് യാതൊരു ആശങ്കയും ഇല്ലായിരുന്നു. പതിമൂന്നില്‍ ഏഴു സീറ്റിന്റെ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം നിലനില്‍ക്കെ എസ്ഡിപിഐയുമായോ മറ്റു വര്‍ഗീയ കക്ഷികളുടെയോ വോട്ടുകള്‍ വാങ്ങേണ്ട രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് ഇല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ വിറളിപൂണ്ടവരും കനത്ത പരാജയം ഏറ്റുവാങ്ങിയവരുടെയും ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ട് അറിയിച്ചു.

Read More

ക്രിസ്മസിനും പുതുവത്സരത്തിനും കോട്ടയം കുടിച്ചത് 22 ലക്ഷത്തിന്റെ മദ്യം!

കോട്ടയം: ക്രിസ്മസിനും പുതുവത്സരത്തിനുമായി കോട്ടയം കുടിച്ചു തീര്‍ത്തത് 22 ലക്ഷത്തിന്റെ മദ്യം. ക്രിസ്മസ് ദിനത്തില്‍ 13.61 ലക്ഷം രൂപയുടെ മദ്യവും പുതുവത്സരത്തിനു ഒന്‍പത് ലക്ഷം രൂപയുടെ മദ്യവുമാണ് ജില്ലയില്‍ വിറ്റത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യവില്‍പ്പന കുറവായിരുന്നെങ്കിലും കൊവിഡ് ലോക്ക് ഡൗണിനു ശേഷം മദ്യവില്‍പ്പനയിലുണ്ടായ വര്‍ധനവ് കോര്‍പറേഷന് ആശ്വാസം നല്‍കുന്നതാണ്. ക്രിസ്മസിനു ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സംസ്ഥാനത്തെ ബാറുകള്‍ തുറന്നത്. ബാറുകളില്‍ മദ്യപിക്കുന്നതിനു ബെവ് ക്യൂ ആപ്പ് ആവശ്യമില്ലെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും മദ്യം വാങ്ങുന്നതിനു ഇപ്പോഴും ബെവ്ക്യൂ ആപ്പ് ആവശ്യമുണ്ട്. ബാറുകള്‍ തുറന്ന ആദ്യ ദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന ശാലയിലെ മദ്യ വില്‍പ്പന ഏഴു ലക്ഷം രൂപയിലേയ്ക്ക് എത്തിയിരുന്നു. നേരത്തെ ശരാശരി മൂന്നു ലക്ഷം രൂപയുടെ മാത്രം കച്ചവടമാണ് ദിവസവും ബിവറേജസ് കോര്‍പ്പറേഷനില്‍ നടന്നിരുന്നത്. ലോക്ക് ഡൗണിനു മുന്‍പ് ശരാശരി…

Read More

ജോജോ ചീരാംകുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജോസ് കെ മാണി

പാലാ: എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കോവിഡ് രോഗബാധ സ്ഥിരീകരിച്ച് ചികില്‍സയിലിരിക്കെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇന്ന് 12 മണിയോടെയാണ് മരണം. കോവിഡിനു പിന്നാലെ ന്യുമോണിയയും ഇദ്ദേഹത്തിന് പിടിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു മികച്ച വിജയം നേടിയ ജോജോയ്ക്ക് ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Read More

എസ്എംവൈഎം പാലാ രൂപത വാര്‍ഷികം നടന്നു

പാലാ: എസ്എംവൈഎം -കെസിവൈഎം പാലാ രൂപതയുടെ 2020 പ്രവര്‍ത്തനവര്‍ഷ സമാപന വാര്‍ഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അല്‍ഫോന്‍സാ കോളേജില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെട്ടു. രൂപതയിലെ എല്ലാ യൂണിറ്റുകളിലെയും കൗണ്‍സിലര്‍മാര്‍, ഫൊറോന ഭാരവാഹികള്‍, ബാച്ച് പ്രതിനിധികള്‍, ദേശത്ത് നസ്രാണി ഫോറം നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യുവജന സിനഡോടെയായിരുന്നു തുടക്കം. തുടര്‍ന്നു നടന്ന വാര്‍ഷിക സമ്മേളനം നവ യുവവൈദികരായ ഫാ. ജെയിംസ് ചൊവ്വേലിക്കുടിലില്‍, ഫാ. എബിന്‍ കുന്നത്ത് സിഎംഐ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, ഡെപ്യൂട്ടി പ്രസിഡണ്ട് ഡിന്റോ ചെമ്പുളായില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത, ഫൊറോനാ തലത്തില്‍ മികവുപുലര്‍ത്തിയ യൂണിറ്റുകള്‍, കലോത്സവ ജേതാക്കള്‍, കോവിഡ് മൃതസംസ്‌കാരത്തില്‍ പങ്കെടുത്തവര്‍, വ്രതവാഗ്ദാനം…

Read More