തീക്കോയി: രണ്ടായിരത്തി പതിനഞ്ചിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും യുഡിഎഫ് മുന്നണിയില്‍ ഒന്നിച്ചു മത്സരിച്ചപ്പോള്‍ ഏട്ടു സീറ്റില്‍ യുഡിഎഫ് ജയിച്ചിരുന്നു. എന്നാല്‍ അന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രാവിലെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നാലു മെമ്പര്‍മാരെ കൂട്ടി ജനപക്ഷം നേതാവ് എംഎല്‍എ തീക്കോയിലെ ഇടതുപക്ഷ ഓഫീസുകളില്‍ കൂടി കയറിയിറങ്ങി രാഷ്ട്രീയ കുതിരകച്ചവടം നടത്താന്‍ ശ്രമിക്കുകയും അത് വിഫലമായപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു വോട്ടര്‍മാരെ വഞ്ചിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നെറികെട്ട രാഷ്ട്രീയം തീക്കോയിലെ ജനങ്ങള്‍ മറന്നിട്ടില്ല. അന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കാണിച്ച രാഷ്ട്രീയ നെറികേടിനു ജനം നല്കിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നു കിട്ടിയ കനത്ത പരാജയമെന്ന് യുഡിഎഫ് നേതാക്കളായ എം ഐ ബേബി, പയസ് ജേക്കബ്, ഹരി മണ്ണുമഠം, ബാബു വര്‍ക്കി എന്നിവര്‍ അറിയിച്ചു.
Read MoreDay: January 2, 2021
പനിയ്ക്കപ്പാലത്തിനടുത്ത് പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
ഈരാറ്റുപേട്ട: പാലാ ഈരാറ്റുപേട്ട റോഡില്‍ പനിയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 8.15 ഓടെയായിരുന്നു അപകടം. അരുവിത്തുറ പാറയില്‍ രാജുവിന്റെ മകന് അജിത്, ഇവരുടെ ബന്ധുവായ ഭരണങ്ങാനം സ്വദേശി ജിബിന്‍ രാജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവരെ വിദഗ്ധ ചികില്‍സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreചെറിയാന് ജെ കാപ്പന് സ്മാരക കവാടത്തില്‍ ശൗചാലയ ബോര്‍ഡുകള്‍ സ്ഥാപിച്ചത് അപലപനീയം: കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി
പാലാ: മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ചെറിയാന് ജെ കാപ്പന് സ്മാരക കവാടത്തില്‍ ശൗചാലയം ബോര്‍ഡുകള്‍ സ്ഥാപിച്ച ഭരണ സമിതിയുടെ നീക്കം അപലപനീയം എന്ന് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഭരണത്തിലേറിയ ആദ്യനാളുകളില്‍ തന്നെ ഇത്തരം നീക്കങ്ങള്‍ ഭരണസമിതിയുടെ രാഷ്ട്രീയ നിലവാരമില്ലായ്മയാണ് പ്രകടമാക്കുന്നത് എന്ന് യോഗം വിലയിരുത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനിയുമായ ചെറിയാന് ജെ കാപ്പന് സാറിന്റെ സ്മാരകത്തോട് കാണിക്കുന്ന ഈ അവഹേളനം പാലായിലെ ജനങ്ങളോടും പാലായുടെ സംസ്കാരത്തോടുമുള്ള വെല്ലുവിളിയാണ് എന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. അടിയന്തരമായി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മുനിസിപ്പല്‍ ചെയര്മാന് തയ്യാറായില്ലെങ്കില്‍ കൗണ്‍സിലിനുള്ളിലും, പുറത്തും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടിയുള്ള പ്രസ്താവനയില്‍ പ്രസിഡന്റ് വ്യക്തമാക്കി.
Read Moreകോട്ടയം ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ്; 527 പേര്‍ക്കും സമ്പര്‍ക്കം മുഖേന വൈറസ് ബാധ
കോട്ടയം ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 13 പേര് രോഗബാധിതരായി. പുതിയതായി 4693 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 238 പുരുഷന്മാരും 227 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 893 പേര് രോഗമുക്തരായി. 6492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52209 പേര് കോവിഡ് ബാധിതരായി. 45520 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12846 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം -77ഏറ്റുമാനൂര്‍ – 44ചങ്ങനാശേരി – 24 പുതുപ്പള്ളി, മണര്‍കാട് -23എരുമേലി, കാണക്കാരി – 15അതിരമ്പുഴ, വാകത്താനം-13കുമരകം, മാടപ്പള്ളി – 12…
Read Moreമുത്തോലിയിലെ ബിജെപി വിജയം: യുഡിഎഫ് പ്രസ്താവന അപഹാസ്യമെന്ന് എല്‍ഡിഎഫ്
മുത്തോലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ തുടക്കം കുറിച്ച രഹസ്യ ബാന്ധവമാണ് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് എന്ന് എല്‍ ഡി എഫ് മുത്തോലി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫിന് വിരലില്‍ എണ്ണാവുന്ന വോട്ടുകളുമായി മൂന്നാം സ്ഥാനത്തും യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തും ആണുള്ളത്. ഇത്തരത്തില്‍ പരസ്യമായ ധാരണ നിലനില്‍ക്കെ ഇപ്പോള്‍ അപവാദ പ്രചാരണമായി യു ഡി എഫ് ഇറങ്ങിയിരിക്കുന്നത് അപഹസ്യമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ഒഴിവാക്കാന്‍ അവസരമുണ്ടായിരിക്കെ വോട്ട് അസാധുവാക്കി ബിജെപിയെ വിജയിപ്പിക്കുന്നതിന് സഹായിച്ച യുഡിഎഫ് നിലപാട് നീതികരിക്കാനാവില്ല. ഇത്തരത്തില്‍ ആണോ വര്‍ഗീയ ശക്തികളോടുള്ള യു ഡി എഫ് നിലപാട് എന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും എല്‍ ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. റ്റോബിന്‍ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗം…
Read Moreസംസ്ഥാനത്ത് 6 പുതിയ ഹോട്ട്സ്പോട്ടുകള്‍
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 14), മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 2), എറണാകുളം ജില്ലയിലെ കീരാപാറ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Read Moreആശ്വാസവാര്‍ത്ത: യുകെയില്‍ നിന്നെത്തിയവര്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് അല്ലെന്നു വിദഗ്ധ പരിശോധനാ ഫലം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിന് ആശ്വാസമായി യുകെയില്‍ നിന്നെത്തിയവരുടെ വിദഗ്ധ പരിശോധന ഫലം. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലമാണ് വന്നത്. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
Read Moreസംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്; കോട്ടയത്ത് 540 പുതിയ രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…
Read Moreകല്ലുംതലയ്ക്കല്‍ കെജെ വര്‍ക്കി (പള്ളിപറമ്പില്‍ കുഞ്ഞേട്ടന്) നിര്യാതനായി
ഈരാറ്റുപേട്ട: നടക്കല്‍ ഭാഗം കല്ലുംതലയ്ക്കല്‍ കെജെ വര്‍ക്കി (പള്ളിപറമ്പില്‍ കുഞ്ഞേട്ടന്, 86) നിര്യാതനായി. പരേതന് അരുവിത്തുറ പള്ളിയുടെ കൈക്കാരനായി സേവനം അനിഷ്ഠിച്ചിട്ടുണ്ട്. മൃതസംസ്കാര ശുശ്രുഷകള്‍ നാളെ (03012021) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും.
Read Moreരാജന് ഉറങ്ങുന്ന മണ്ണ് മക്കള്‍ക്കായി വാങ്ങി ബോബി ചെമ്മണ്ണൂര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണ്ണൂര്‍ വിലയ്ക്ക് വാങ്ങി. ഇന്നു രാവിലെ തന്നെ എഗ്രിമെന്റ് എഴുതി വൈകുന്നേരത്തോടെ മരിച്ച രാജന്റെ വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് രാജന്റെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും. തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ ബോബിയോട് ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബോബി തിരുവനന്തപുരത്ത് എത്തി ആ വസ്തു വാങ്ങിയത്. കുട്ടികളെ ബോബി തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ സ്ഥലത്ത് വീടുപണി പൂര്‍ത്തിയായ ശേഷം അവരെ അവരുടെ പുതിയ വീട്ടിലേക്ക് കൊണ്ടുവരുമെന്നും ബോബി അറിയിച്ചു.
Read More