നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എരുമേലി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്; തങ്കമ്മ ജോര്‍ജ്കുട്ടി പ്രസിഡന്റ്

എരുമേലി: നാടകീയ രംഗങ്ങള്‍ക്കും നാടകീയ നിമിഷങ്ങള്‍ക്കും ഒടുവില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ എരുമേലി പഞ്ചായത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്. എല്‍ഡിഎഫിന്റെ തങ്കമ്മ ജോര്‍ജ്കുട്ടി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിനും യുഡിഎഫിനും 11 സീറ്റുകള്‍ വീതം ആയിരുന്നു എരുമേലി ഗ്രാമപഞ്ചായത്തില്‍ ലഭിച്ചത്. നിര്‍ണായകമായിരുന്ന സ്വന്തന്ത്ര മെമ്പര്‍ ബിനോയ് ഇജെയുടെ പിന്തുണ ഉറപ്പിച്ചതോടെ വിജയപ്രതീക്ഷയിലായിരുന്നു യുഡിഎഫ് മുന്നണി. സ്വതന്ത്രന്‍ യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തു. എന്നാല്‍ ഒരു യുഡിഫ് മെമ്പറുടെ വോട്ട് അസാധുവായി. അതോടെ വീണ്ടും സമാസമം. തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്കു നീണ്ടു. നറുക്കെടുപ്പില്‍ ഭാഗ്യം എല്‍ഡിഎഫിന് ഒപ്പം നിന്നതോടെ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം. യുഡിഎഫ് ക്യാമ്പ് ശോകമൂകമായപ്പോള്‍ എരുമേലി ടൗണില്‍ കൂടി വിജയാഹ്ലാദപ്രകടനം നടത്തി ആഘോഷത്തിമിര്‍പ്പിലലിഞ്ഞു എല്‍ഡിഫ്.

Read More

കോവിഡ്; പുതുവത്സരാഘോഷങ്ങള്‍ രാത്രി 10 വരെ മാത്രം; ആള്‍ക്കൂട്ടത്തിന് വിലക്ക്, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുവല്‍സര ആഘോഷങ്ങളുടെ പേരില്‍ യാതൊരു വിധത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. ആഘോഷങ്ങള്‍ രാത്രി 10 ന് അവസാനിപ്പിക്കണം എന്നും ഉത്തരവില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Read More

കോവിഡ് രോഗബാധയില്‍ ആടിയുലഞ്ഞ് മരിയസദനം; സുമനസുകളുടെ സഹായം തേടുന്നു

അശരണരായ ആളുകളെ സംരക്ഷിക്കുന്ന പാലായിലെ മരിയസദനം എന്ന മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തില്‍ നാനൂറിലധികം പേര്‍ അന്തേവാസികളായി ഉണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് രോഗം ബാധിച്ചു. രോഗം ബാധിച്ചവരില്‍ 3 പേര്‍ മരിച്ചു. അവിടെ താമസിക്കുന്നവരുടെ ചികിത്സക്കും ഭക്ഷണത്തിനും വേണ്ടി നല്ലൊരു തുക പ്രതിദിനം ആവശ്യമുണ്ട്. സന്മനസ്സുകള്‍ സംഭാവന നല്‍കി സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. തുക മരിയസദനതിന്റെ താഴെക്കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലോ ഗൂഗിള്‍ പേ ആയോ നിക്ഷേപിക്കാവുന്നതാണ്. Name: MariyasadanamBank: SBI, PalaA/C No: 57028247286IFSC: SBINOO70120Google Pay: 9447025767 പഴയ വസ്ത്രങ്ങള്‍ നമ്മുടെ വീടുകളില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന ഷര്‍ട്ട്, മുണ്ട്, സാരി ചുരിദാര്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ തുടങ്ങിയവ ഭരണങ്ങാനം ഇന്‍ഫാം വിജ്ഞാന വ്യാപന കേന്ദ്രം ശേഖരിച്ച് പാലാ മരിയസദനം വഴി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. അലക്കിത്തേച്ച വസ്ത്രങ്ങള്‍ ജനുവരി പത്താം തീയതിക്ക് മുമ്പായി ഭരണങ്ങാനം വെട്ടുകല്ലേല്‍…

Read More

സ്വകാര്യ വാഹനത്തില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും കയറ്റുന്നത് കുറ്റകരമോ? അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കവറേജ് കിട്ടില്ലേ? മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം ഇങ്ങനെ, ഇതു വായിക്കാതെ പോകരുത്

സ്വകാര്യ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് തന്നെ. നമ്മുടെ ബന്ധുക്കളെ, സുഹൃത്തുകളെ, റോഡില്‍ ലിഫ്റ്റ് ചോദിച്ചവരെ കയറ്റുന്നതില്‍ തെറ്റില്ല. പക്ഷെ ലാഭലാക്കോടെ െഡെയ്‌ലി, മന്ത്‌ലി, കിലോമീറ്റര്‍ നിരക്കില്‍ വാടകക്ക് കൊടുക്കുന്നത് തെറ്റുതന്നെ. സ്വയം ഓടിക്കാന്‍ സ്വകാര്യ ബോര്‍ഡ് ഉള്ള വാഹനം വാടകക്ക് വാങ്ങുന്നവര്‍ സാധാരണയായി പൊങ്ങച്ചം കാണിക്കാന്‍, ഡ്രൈവറെ കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റു നിയമവിരുദ്ധ കാര്യങ്ങള്‍ക്കു ആണ് വാഹനം സാധാരണയായി ഉപയോഗിക്കുന്നത്. കൂടാതെ ടാക്‌സി വാഹനത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ ഇവ ലഭിക്കും. അന്യ സംസ്ഥാനത്തേക്ക് പോകാന്‍ സ്പെഷ്യല്‍ പേര്‍മിറ്റും ടാക്സും വേണ്ട. ഇന്‍ഷുറന്‍സ് ചിലവ് കുറവ്, അതു മൂലം യാത്രക്കാര്‍ക്ക് കവറേജ് കിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് വര്‍ഷവും ഉള്ള ടെസ്റ്റ്, പെര്‍മിറ്റ്, വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം, പാനിക് ബട്ടന്‍, സ്പീഡ് ലിമിറ്റിംഗ് സര്‍വീസ് എന്നിവയും വേണ്ട. ഡ്രൈവര്‍ക്ക് ക്ഷേമനിധിയും വേണ്ട അതിന്റെ ആനുകൂല്യവും കിട്ടില്ല.…

Read More

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു; ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഭക്തര്‍ക്ക് പ്രവേശനം വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ്. ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് – 19 ആര്‍ ടി പി സി ആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read More

വൈറല്‍ വീഡിയോ: മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

വര്‍ക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടില്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. മര്‍ദ്ദനം സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്.

Read More

കോട്ടയം താലൂക്കില്‍ അദാലത്ത് ജനുവരി ഏഴിന്; അപേക്ഷകള്‍ ഡിസംബര്‍ 31ന് സ്വീകരിക്കും

കോട്ടയം താലൂക്കിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ജനുവരി ഏഴിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പരാതിക്കാര്‍ക്ക് നാളെ (ഡിസംബര്‍ 31) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കോട്ടയം താലൂക്കിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഇ-ആപ്ലിക്കേഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിക്കുന്ന ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ്, നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള പരാതികളാണ് സ്വീകരിക്കുക. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് ജനുവരി ഏഴിന് രാവിലെ 11 മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. അപേക്ഷകര്‍ക്ക് കളക്ടറോട് സംസാരിക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം.…

Read More

കോട്ടയം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡ് നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി. എസ്. എഫ്, സി.ആര്‍. പി. എഫ്, സി.ഐ.എസ്.എഫ്, എന്‍. എസ്. ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ്, കേരളാ പോലീസ്, അഗ്‌നിശമന സേന, ഫോറസ്റ്റ്, എക്‌സൈസ് , ജയില്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് വിരമിച്ച കോട്ടയം ജില്ലക്കാരായ വനിതകള്‍ക്കാണ് അവസരം. ഉയര്‍ന്ന പ്രായപരിധി- 58. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഫയര്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം .ഫോണ്‍: 0481 2567444

Read More

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രമുന്നേറ്റം; പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന് സമ്പൂര്‍ണ തകര്‍ച്ചയെന്ന് ജോസ് കെ മാണി

തദ്ദേശതെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്രമുന്നേറ്റമാണ് ഉണ്ടായതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് യു.ഡി.എഫിനുണ്ടായത്. ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍ണ്ണമായമായ പങ്ക് വഹിച്ചു. 2015 ല്‍ 49 ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫിന് ആയിരുന്നുവെങ്കില്‍ ഇത്തവണ 51 ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണി കരസ്ഥമാക്കി. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും കഴിഞ്ഞ തവണ യുഡിഎഫ് കരസ്ഥമാക്കിയപ്പോള്‍ ഇത്തവണ 11 ല്‍ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ദിശാസൂചകമായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെറുമൊരു ലോക്കല്‍ബോഡി പദവിയുടെ പേരില്‍ നാല് പതിറ്റാണ്ട് ഒപ്പം നിന്ന കേരളാ കോണ്‍ഗ്രസ്സ്…

Read More

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാനിയായ കൊല്‍ക്കത്ത സ്വദേശി പിടിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതിയെ ബാംഗ്ലൂരില്‍ നിന്നും എറണാകുളം റൂറല്‍ പോലീസ് പിടികൂടി. കൊല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തില്‍ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഓണ്‍ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതില്‍ നിന്നും യൂസര്‍ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടര്‍ന്ന് ഫോണിലേക്ക് വരുന്ന ഒ.ടി.പി. നമ്പര്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാള്‍ കേരളത്തില്‍ വന്ന് വ്യാജ ആധാര്‍ കാര്‍ഡും, വോട്ടേഴ്‌സ് ഐഡിയും നിര്‍മ്മിച്ച് വിവിധ മൊബൈല്‍ കമ്പനികളില്‍ നിന്നും അക്കൗണ്ട്കാരുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. അതിനു ശേഷം ഈ സിമ്മിലേക്ക് ഒ.ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവന്‍ കവരുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ…

Read More