ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും പാലായിലും പരിസര പ്രദേശങ്ങളിലും പരിഭ്രാന്തി പരത്തി ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി. നാളെ ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്യുന്ന വിന്മാര്ട്ട് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് സിസ്റ്റത്തില്‍ നിന്നുള്ള പ്രകാശവലയമാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയത്. ഇന്നു വൈകുന്നേരം 7 മണിയോടെയാണ് പ്രകാശവളയം ആകാശത്ത് കറങ്ങുന്നതായി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്രിസ്മസ് അലങ്കാരത്തിന് ഉപയോഗിക്കുന്ന ചൈനീസ് റോളിംഗ് ബള്‍ബിനു സമാനമായി വട്ടംകറങ്ങുന്ന രീതിയിലാണ് ആകാശത്ത് വെട്ടം പരന്നു നടക്കുന്നത്. വട്ടത്തില്‍ കറങ്ങുന്ന ഇത് പല ടോര്‍ച്ചുകളില്‍ നിന്നെന്ന പോലെയാണ് കാണപ്പെടുന്നത്. രാത്രി ഏഴു മണിയോടെ ആകാശത്തു കാണപ്പെട്ട ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്. ഈരാറ്റുപേട്ടയക്കു പുറമെ പാലാ, കാഞ്ഞിരപ്പള്ളി, രാമപുരം തുടങ്ങിയ മേഖലകളിലും വെളിച്ചം ദൃശ്യമായിരുന്നു.
Read MoreDay: December 16, 2020
മുത്തോലി പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി; ചരിത്രനേട്ടം: ആരു ഭരിക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും?
മുത്തോലി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. ആകെയുള്ള 13ല്‍ ആറു സീറ്റുകള്‍ ബിജെപി പിടിച്ചു. അഞ്ചു സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് രണ്ടു സീറ്റു മാത്രമാണ് നേടാനായത്. നിലവില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. ഇതോടെ യുഡിഎഫ് മെമ്പര്‍മാരുടെ പിന്തുണ അനുസരിച്ചായിരിക്കും ആരു ഭരണത്തിലെത്തുകയെന്നു തീരുമാനമാവുക. പല സന്ദര്‍ഭങ്ങളിലും ദേശീയ-സംസ്ഥാന തലത്തിലെ നിലപാടുകളില്‍ നിന്നു വ്യത്യസ്തമായി പ്രാദേശിക തലത്തില്‍ നിലപാട് എടുക്കാറുള്ളതിനാല്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ ബന്ധവൈരികളായ ഇടതിനെ തുണയ്ക്കുമോ അതോ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുവായ ബിജെപിയെയും എന്‍ഡിഎ മുന്നണിയെയും പിന്തുണയ്ക്കുമോ? അതോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമോ? കാത്തിരുന്നു കാണേണ്ടി വരും.
Read Moreപിണ്ണാക്കനാട് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം; തോല്‍പ്പിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ
പിണ്ണാക്കനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് പിണ്ണാക്കനാടില് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. മിനി ബിനോ മുളങ്ങാശ്ശേരിയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ തോല്‍പ്പിച്ച് അട്ടിമറി ജയം നേടിയത്. 77 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബുവിനെയാണ് മിനി പരാജയപ്പെടുത്തിയത്. തിടനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പറായിരുന്നു മിനി.
Read Moreകോട്ടയം ജില്ലാ പഞ്ചായത്തില്‍ ചെങ്കൊടി പാറും; എല്‍ഡിഎഫ് തേരോട്ടത്തില്‍ അടിപതറി യുഡിഎഫ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചു. ആകെയുള്ള 22ല്‍ 14 സീറ്റും പിടിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് അധികാരത്തിലേറുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയോടെ മല്‍സരത്തിനിറങ്ങിയ ഇടതുമുന്നണിക്ക് ചരിത്രജയമാണ് ഇക്കുറി കൈവരിക്കാനായത്. അതേ സമയം, ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ യുഡിഎഫിന് വലിയ തിരിച്ചടിയുമായി ഈ തെരഞ്ഞെടുപ്പ്. ഏഴു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്. ഒരു സീറ്റില്‍ കേരള ജനപക്ഷവും വിജയിച്ചു.
Read Moreകുറവിലങ്ങാട് ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ല; യുഡിഎഫിന് ഭരണം പിടിക്കാന്‍ സ്വതന്ത്രന് പിന്തുണയ്ക്കണം; പുതിയ സാരഥികള്‍ ഇവര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് ഏഴു സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആറു സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്. ഈ സ്വതന്ത്ര സ്ഥാനാര്‍ഥി പിന്തുണച്ചാല്‍ യുഡിഎഫിന് അധികാരത്തിലെത്താനാകും. അതേ സമയം സ്വതന്ത്ര മെമ്പര്‍ പിന്തുണച്ചാലും എല്‍ഡിഎഫിന് മതിയായ ഭൂരിപക്ഷം ആവില്ല. ഓരോ വാര്‍ഡില്‍നിന്നും വിജയിച്ചവരുടെയും കിട്ടിയ ഭൂരിപക്ഷത്തിന്റെയും മത്സരിച്ചവരുടെയും പട്ടിക: കക്ഷിനില യുഡിഎഫ് – 7 എല്‍ഡിഎഫ് – 6 സ്വതന്ത്രന് – 1 പുതിയ സാരഥികള്‍ വാര്‍ഡ് 1. ജയ്ഗിരി: വിനുമോന് കുര്യന് (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 206 ) വാര്‍ഡ് 2 ആശുപത്രി: ഡാര്‍ലി ജോജി ചക്കുംകുളത്ത് (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 268 ) വാര്‍ഡ് 3 കാഞ്ഞിരംകുളം: ഇ.കെ. കമലാസനന് (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം :…
Read Moreകൂട്ടായ പ്രവർത്തനം ഇടതുമുന്നണിക്കു ഗുണം ചെയ്തു: മാണി സി കാപ്പൻ
പാലാ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമാണ് ഇടതുമുന്നണിയുടെ വിജയത്തിന് അടിസ്ഥാനമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു ഈ തിരഞ്ഞെടുപ്പിൽ ജനം അംഗീകാരം നൽകിയിരിക്കുകയാണ്. ഒട്ടേറെ കാര്യങ്ങൾ സർക്കാർ കഴിഞ്ഞ നാലരവർഷം കൊണ്ടു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളമൊട്ടാകെ ഉണ്ടായ വിജയം ഇതാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പുതിയ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചു. പാലാ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണിയിൽ വേണത്ര പരിഗണന എൻ സി പി ക്കു ലഭിച്ചിട്ടില്ലെന്ന പരാതി ഉണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. വിഷയം മുന്നണി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. പാലാ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച എല്ലാ ജനപ്രതിനിധികളെയും മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. ജനാധിപത്യത്തിനു ശക്തി പകരാൻ…
Read Moreകോട്ടയം ജില്ലയില്‍ 568 പുതിയ കോവിഡ് രോഗികള്‍
കോട്ടയം ജില്ലയില്‍ 568 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 271 പുരുഷന്മാരും 231 സ്ത്രീകളും 66 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 409 പേര് രോഗമുക്തരായി. 5652 പേരാണ് നിലവില്‍ 5652 ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര് കോവിഡ് ബാധിതരായി. 37351 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം – 46വാഴപ്പള്ളി-42അയര്‍ക്കുന്നം – 32ചങ്ങനാശേരി -26 കാഞ്ഞിരപ്പള്ളി, എരുമേലി – 24പാറത്തോട് – 20ചെമ്പ്, മുണ്ടക്കയം – 18നെടുംകുന്നം…
Read Moreതദ്ദേശതിരഞ്ഞെടുപ്പില്ഇടതു മുന്നണി നേടിയത് ചരിത്ര വിജയമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി
കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പില്ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത് ചരിത്ര വിജയമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി. കേരളമാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. എക്കാലവും യു.ഡി.എഫിന്റെ കോട്ടയായി വിലയിരുത്തപ്പെട്ടിട്ടുള്ള പലപ്രദേശങ്ങളുടേയും രാഷ്ട്രീയ ജാതകം ഈ തിരഞ്ഞെടുപ്പ് തിരുത്തിയെഴുതി. കേരളാ കോണ്‍ഗ്രസ്സ് (എം) എടുത്ത രാഷ്ട്രീയ തീരുമാനത്തിന് ലഭിച്ച ജനകീയ മാന്‍ഡേറ്റാണ് ഈ ജനവിധി. മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന് പറഞ്ഞ് പടിയടച്ച് പുറത്താക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അര്‍ഹതയും ജനകീയ അടിത്തറയും ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സ് ഏതാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും മുമ്പ് തന്നെ തീരുമാനിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ശരിയായ ആ തീരുമാനം ആവര്‍ത്തിച്ചു. മാണി സാറിനെ വഞ്ചിച്ചവര്‍ക്കും കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്ക്കുമുള്ള ഒരു ജനതയുടെ മറുപടിയാണ് ഈ വിധി.…
Read Moreരാമപുരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല
രാമപുരം: രാമപുരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യു.ഡി.എഫിന് 8 സീറ്റ് കിട്ടി.എല്‍.ഡി.എഫില്‍ കേ.കോണ്‍.(എം) 5 സീറ്റ് നേടി: ബി.ജെ.പി.മൂന്നും രണ്ട് സ്വതന്ത്രരും വിജയിച്ചു. യു.ഡി.എഫ് – 8കേ.കോണ്‍ (എം)- 5,സ്വതന്ത്രര്‍ – 2ബി.ജെ.പി. 3 കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന് സ്ഥാനാര്‍ത്ഥിയുമായ ബിജു പുന്നത്താനം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മോളിപീറ്റര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് ഡി. പ്രസാദ്, യു.ഡി.എഫ് പാനലിനെ നയിച്ച സഹകരണ ബാങ്ക് പ്രസിഡണ്ട് വി.എ. ജോസ് (ഏപ്പച്ചന്‍) ഉഴുന്നാലില്‍ എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍. ഇവിടെ ജില്ലാ പഞ്ചായത്തും, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റും വലിയ ഭൂരിപക്ഷത്തില്‍ കേ: കോണ്‍. (എം) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയെങ്കിലും ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് മുന്നേറാനായില്ല. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കേരള കോണ്‍ഗ്രസ് നേതാവുമായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ പഴമല ബ്ലോക്ക് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
Read Moreഏലിക്കുളത്ത് വീണ്ടും എൽ.ഡി.എഫ്.
ഏലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടും എൽ: ഡി.എഫിന്. 16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ കേ – കോൺ (എം) 3, സി.പി.എം. 4, സി.പി.ഐ 1, ജനാധിപത്യ കേ .കോൺ – 1 എന്നിങ്ങനെ സീറ്റ് നേടി. യു.ഡി.എഫിൽ കോൺഗ്രസ് 3, യു.ഡി.എഫ് സ്വത- 1, സ്വതന്ത്രൻ – 1, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.2015-ൽ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്.
Read More