പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയവർക്ക് ജാമ്യമില്ല

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സബ് ഇൻസ്‌പെക്ടറേയും സംഘത്തെയും ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തകേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. നടയ്ക്കൽ സ്വദേശി സുബീഷ്, തെക്കേകര സ്വദേശികളായ ഷാനവാസ്, മുജീബ് എന്നിവരാണു റിമാൻഡിലായത്. 12.10.20 തീയതി രാത്രി പട്രോളിങ്ങിനിനെ മാസ്‌ക് ധരിക്കാതെ കാണപ്പെട്ട നാൽവർ സംഘത്തോട് എസ്.ഐ. പേരുവിവരം ആരായുകയും മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസിനെ ആക്രമിക്കുകയുമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന സുനീർ എന്നയാളെ എസ്.ഐ. സ്ഥലത്തുവച്ചുതന്നെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തിരുന്നു. ഈ സമയം മറ്റുള്ളവർ കടന്നുകളഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ സൂനീറിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒളിവിൽ പോയ മറ്റു പ്രതികൾ ജില്ലാ കോടതിയിൽ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം അനുവദിക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനാണു കോടതി നിർദ്ദേശിച്ചത്. പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുന്നത് അതീവ ഗൗരവമായിക്കണ്ടാണ് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. തുടർന്നാണ് കോടതി…

Read More

ഫലപ്രഖ്യാപന ദിവസം ഈരാറ്റുപേട്ടയിൽ നിയന്ത്രണം: പോലീസിന് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ

തദ്ദേശ തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന നില വിലയിരുത്തുന്നതിനായി പാലാ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ടയിൽ സർവകക്ഷിയോഗം ചേർന്നു. വിവിധ രാഷ്ട്രീക കക്ഷികളെ പ്രതിനിധീകരിച്ച് നേതാക്കൾ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുമെന്ന് കക്ഷി നേതാക്കൾ ഉറപ്പുനൽകി. സമാധാന അന്തരീക്ഷം നിലനിർത്താൻ സർവകക്ഷിയോഗം പോലീസിനു പൂർണ പിന്തുണ ഉറപ്പുനൽകി ഫലപ്രഖ്യാപന ദിവസം ഈരാറ്റുപേട്ട കോളേജ് റോഡിൽ വാഹന ഗതാഗതം നിയന്ത്രിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് സെന്റ്. ജോർജ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പാർക്കിങ് അനുവദിക്കും. ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രം വോട്ടെണ്ണൽ കേന്ദ്രമായ സെന്റ്. ജോർജ് കോളേജ് പരിസരത്ത് പ്രവേശനം ഉണ്ടായിരിക്കും. കോളേജ് റോഡിൽ പാർക്കിങ് അനുവദിക്കില്ല. സ്ഥാനാർത്ഥിക്കും ഏജന്റുമാർക്കും മാത്രമാവും വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരത്തും പ്രവേശിക്കാൻ അനുവാദം. സ്ഥാനാർത്ഥിയേയും ഏജന്റുമാരെയും ഇറക്കിയശേഷം വാഹനങ്ങൾ കോളേജ് പാലം വഴി കടുവാമൂഴി ബസ് സ്റ്റാൻഡിൽ പാർക്ക്‌ചെയ്യണം.…

Read More

കോട്ടയം ജില്ലയില്‍ 252 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 252 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2342 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 132 പുരുഷന്‍മാരും 96 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 352 പേര്‍ രോഗമുക്തരായി. 5176 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41807 പേര്‍ കോവിഡ് ബാധിതരായി. 36520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12049 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ ചങ്ങനാശേരി-33കോട്ടയം-32കടപ്ലാമറ്റം-16കുറവിലങ്ങാട്- 10 അതിരമ്പുഴ, ഏറ്റുമാനൂര്‍-8വെച്ചൂര്‍ -7ഈരാറ്റുപേട്ട, തലയോലപ്പറമ്പ്,മാഞ്ഞൂര്‍-6 മണിമല, വെളിയന്നൂര്‍, എരുമേലി, ചിറക്കടവ്, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, വെള്ളൂര്‍-5തലയാഴം, എലിക്കുളം-4മുളക്കുളം, കാണക്കാരി, തൃക്കൊടിത്താനം, ടി.വി പുരം, വൈക്കം, കടുത്തുരുത്തി, പുതുപ്പള്ളി, കല്ലറ,…

Read More

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19

മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ്…

Read More

മാണി സി കാപ്പൻ്റെ ഇടതുപക്ഷ നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ല: എൻ സി പി

പാലാ: എൻ സി പി പതിറ്റാണ്ടുകളായി ഇടതുമുന്നണിയുടെ ഭാഗമാണെന്നും മാണി സി കാപ്പൻ ഇടതുപക്ഷ എം എൽ എ ആണെന്നുള്ള കാര്യം മറക്കരുതെന്നും എൻ സി പി ബ്ലോക്ക് പ്രസിഡൻ്റ് ജോഷി പുതുമന. മാണി സി കാപ്പൻ്റെ ഇടതുപക്ഷ നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം എൽ എ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ കേരളാ കോൺഗ്രസ് എം ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് കുഴി കുളത്തോടു ചോദിച്ചാൽ മതി. മാണി സി കാപ്പൻ ഭരണങ്ങാനത്തു ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തതും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്തതും ഫിലിപ്പ് കുഴികുളം വ്യക്തമാക്കിയിട്ടുണ്ടെന്നു പത്രവാർത്തകളെ ഉദ്ധരിച്ചു കൊണ്ട് ജോഷി ചൂണ്ടിക്കാട്ടി. അതാത് വാർഡുകളിലെ സ്ഥാനാർത്ഥികളാണ് ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തിൽ മുൻ കൈയ്യെടുക്കേണ്ടതെന്ന ഫിലിപ്പ് കുഴികളത്തിൻ്റെ പ്രസ്താവന എന്താണ് സംഭവിച്ചതെന്നു…

Read More

കോട്ടയത്തിന്റെ പരിസര പ്രദേശങ്ങളില്‍ നാട്ടുകാരെ വട്ടംകറക്കി കുറുക്കന്മാരുടെ ശല്യം

കോട്ടയം: കോട്ടയത്തിന്റെ പരിസര പ്രദേശങ്ങളായ വാകത്താനം, മണര്‍കാട് പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍ രാത്രികാലത്ത് കുറുക്കന്‍മാരുടെ ശല്യം വ്യാപകമെന്നു പരാതി. വാകത്താനം, കണ്ണഞ്ചിറ മേഖലയില്‍ വലുതും ചെറുതുമായി മൂന്നു കുറുക്കന്‍മാര്‍ എത്തിയെന്നു നാട്ടുകാര്‍ പറഞ്ഞു. മണര്‍കാട് കുഴിപ്പുരയിടം മേഖലയില്‍ നവംബര്‍ പകുതിയോടെയാണ് കുറുക്കന്മാരുടെ ശല്യം ആരംഭിച്ചത്. പകല്‍സമയങ്ങളില്‍ കാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ഇവര്‍ രാത്രികാലങ്ങളില്‍ ഓരിയിട്ട് പുറത്തിറങ്ങി നടക്കും. വീടുകളില്‍ വളര്‍ത്തുന്ന കോഴി, പൂച്ച അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ ഇവ ആക്രമിക്കുന്നു. മൃഗങ്ങളെ കിട്ടാതെ വരുമ്പോള്‍ കുറുക്കന്മാര്‍ മനുഷ്യരെ ഉപദ്രവിക്കുമോ എന്ന പേടിയിലാണ് നാട്ടുകാര്‍. തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്ന ഇവയുടെ ശല്യം എത്രയും വേഗം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കണ്ണഞ്ചിറ ഭാഗത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ക്കും കലക്ടര്‍, വന്യജീവി വകുപ്പ് എന്നിവര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടയ്ക്കാട് ഭാഗത്ത് നാട്ടുകാര്‍ക്ക്…

Read More

റൂട്ട് ക്ലിയറാക്കാന്‍ ഷംസുദ്ദീന്‍ ഓട്ടത്തിലാണ്

കാസര്‍കോട്: പരപ്പ സ്‌കൂളില്‍ ഇലക്ഷന്‍ ജോലികള്‍ മുന്നേറുമ്പോള്‍ ചെറുപുഞ്ചിരിയോടെ തന്റെ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് റൂട്ട് ഓഫീസര്‍ ഷംസുദ്ദീന്‍ മല്ലം. 110 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഷംസുദ്ദീന്റെ പരിമിതികളൊന്നും ജോലിയിലില്ല. കോവിഡ് കാലത്ത് കരുതലോടെ ഓരോ പോളിംഗ് ബൂത്തിലേക്കും ഉദ്യോഗസ്ഥരെ എത്തിക്കേണ്ട ചുമതല പൂര്‍ത്തിയായി. ഇനി വോട്ടെടുപ്പിന് ശേഷം ഇവരെ പരപ്പയിലെ ബ്ലോക്ക് ഇലക്ഷന്‍ തിരിച്ചെത്തിക്കണം. 16ന് ബളാല്‍ പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ കൂടി കഴിഞ്ഞാല്‍ ഷംസുദ്ദീന്റെ ആദ്യ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയാകും. ഒരു വര്‍ഷമായി പനത്തടി ഗ്രാമ പഞ്ചായത്തിലെ ക്ലര്‍ക്കാണ് ഷംസുദ്ദീന്‍. മൂളിയാര്‍ സ്വദേശിയാണ്. തിരക്ക് നിറഞ്ഞ തിരഞ്ഞെടുപ്പ് ജോലികള്‍ക്കിടയിലും ആദ്യമായി തന്നെ കാണുന്നവര്‍ ആശ്ചര്യത്തോടെ നോക്കാറുണ്ടെന്നും അവര്‍ക്കായി മാസ്‌കിനുള്ളില്‍ ഒരു പുഞ്ചിരി ഉണ്ടാകാറുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

Read More

വെട്ടിക്കാട്ടുപറമ്പില്‍ ത്രേസ്യാമ്മ ജോര്‍ജ് നിര്യാതയായി

മാഞ്ഞൂര്‍: വെട്ടിക്കാട്ടുപറമ്പില്‍ ത്രേസ്യാമ്മ ജോര്‍ജ് (89) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ സുനു ജോര്‍ജ്ജിന്റെ മാതാവാണ്.

Read More

മീനച്ചില്‍ പഞ്ചായത്തില്‍ മുന്‍തൂക്കമെന്ന് ബിജെപി

മീനച്ചില്‍ പഞ്ചായത്തില്‍ ഭരണം പിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് ബിജെപി മുന്നണി. ബിഡിജെഎസ്- ബിജെപി സഖ്യം ജില്ലയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മീനച്ചില്‍ പഞ്ചായത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളെ ഞെട്ടിച്ചുകൊണ്ട് നാലു മെംബര്‍മാരെ വിജയിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ തികഞ്ഞ ആത്മാവിശ്വാസവുമായാണ് എന്‍.ഡി.എ ഇക്കുറി മത്സരരംഗത്തിറങ്ങിയത്. ഇതിനുപുറമേ സിപിഐഎമ്മില്‍ നിന്നുള്ള മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.പി സജീവന്‍ ബിജെപിയില്‍ ചേര്‍ന്നു താമര ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായത് വോട്ടുകള്‍ ബിജെപിയിലേക്ക് ചോരാന്‍ മറ്റൊരു കാരണമാകും എന്നും എന്‍.ഡി.എ. മുന്നണി കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ അതൃപ്തി ഉള്ള കേരളാ കോണ്‍ഗ്രസ്സ് വോട്ടുകള്‍ ഇത്തവണ ബിജെപി യില്‍ എത്താനുള്ള സാധ്യതയും നിലവിലെ സാഹചര്യവും തള്ളിക്കളയാവുന്നതല്ല. ഇതെല്ലാം എന്‍.ഡി.എ. ക്യാമ്പില്‍ സന്തോഷം പകരുമ്പോള്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് ആവേശം നിലച്ച മട്ടാണ് ഉള്ളത്. ഏഴു മുതല്‍ ഒന്‍പത്…

Read More

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തടയണം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

കടുത്തുരുത്തി: പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ ഏത്തക്കുല, കപ്പ, ചേന തുടങ്ങിയവയുടെ വിലയിടിവ് തടഞ്ഞ് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപെട്ടു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഏത്ത കുലയ്ക്ക് 40 മുതല്‍ 50 വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 18-20 രൂപ വിലയാണ് പച്ച എത്തക്കുലക്ക് കര്‍ക ന് ലഭിക്കുന്നത് അതുപോലെ പച്ചകപ്പക്ക് 25 രൂപാ വിലയുണ്ടായിരുന്ന സ്ഥാനത്ത് 10 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. കോവിഡ് ദുരിത സമയത്ത് ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും, കടം വാങ്ങിയും, സ്വര്‍ണ്ണം പണയപ്പെടുത്തിയുമാണ് കര്‍ഷകരില്‍ പലരും കൃഷിയിറക്കിയത്. വിലയിടിഞ്ഞതോടെ അവരുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റത്. എത്രയുംവേഗം കര്‍ഷക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും, സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തിയ തറവില എത്രയും വേഗം നടപ്പാക്കണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യപെട്ടു.…

Read More