കടനാട്ടില്‍ 5 വര്‍ഷം മുന്‍പു മരിച്ച പിതാവു വോട്ടു ചെയ്തു, സംഭവമറിഞ്ഞ മകന്‍ ഞെട്ടി

പാലാ; അഞ്ചു വര്‍ഷത്തിനു മുന്‍പു മരിച്ച പിതാവിന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ കടന്നപ്പോഴും ഈ മകന്‍ ഇത്രയൊന്നും വിചാരിച്ചു കാണില്ല. നിരുപദ്രവകാരിയായ ഒരു അബദ്ധം ആകാം എന്നു കരുതി ക്ഷമിച്ചു. പക്ഷേ മരിച്ചുപോയ പിതാവ് വോട്ടു ചെയ്തുവെന്നു പറഞ്ഞതോടെ സംഗതി ഗുരുതരമായി. കടനാട് ഗ്രാമപഞ്ചായത്ത് സ്വദേശി സജി നെല്ലംകുഴിയാണ് അഞ്ചു വര്‍ഷം മുന്‍പു നിര്യാതനായ തന്റെ പിതാവിന്റെ പേരില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ രംഗത്തു വന്നത്. തനിക്കു നീതി ലഭിക്കുന്നതിനായി കോടതിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്തിലെ ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് മരിച്ചുപോയ തന്റെ പിതാവിന്റെ പേരില്‍ വോട്ടു ചെയ്തിരിക്കുന്നതെന്നും സജി ആരോപിച്ചു.

Read More

തിടനാട് സ്ഥാനാര്‍ഥിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം; ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എല്‍ഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘര്‍ഷത്തില്‍ തിടനാട് വാരിയാനിക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കമ്പിവടികൊണ്ട് തലയ്ക്ക് അടിയ്ക്കുകയും മൂര്‍ച്ചയേറിയ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്ന് സ്ഥാനാര്‍ഥിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പറഞ്ഞു. ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും ആശുപത്രിയില്‍ ചികില്‍സ തേടി. വോട്ടെടുപ്പിന് ശേഷം ഏകദേശം അഞ്ചേ മുക്കാലോടെ ബൂത്തിനു പുറത്തേക്ക് വന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെറിന്‍ പെരുമാംകുന്നിനെ പ്രകോപിപ്പിക്കുകയും വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു കുത്തുകയും വെട്ടുകയും കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കി. യാതൊരു പ്രകോപനവും കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റം ഉണ്ടാവുകയും കൈയിലുണ്ടായിരുന്ന ആയുധം വെച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി. സ്ഥാനാര്‍ഥി ഷെറിനെ കൈയിലുണ്ടായിരുന്ന കമ്പി വെച്ച് തലയ്ക്കടിച്ച അക്രമി സംഘം തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തിവെച്ച് ഡിവൈഎഫ്‌ഐ വാരിയാനിക്കാട് യൂണിറ്റ് പ്രസിഡന്റ് സോജന്‍ അടക്കമുള്ളവരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്…

Read More

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ 74.95 ശതമാനം പോളിംഗ്; പഞ്ചായത്തു തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഈരാറ്റുപേട്ട; ഇന്നു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തില്‍ രേഖപ്പെടുത്തിയത് 74.95 ശതമാനം പോളിംഗ്. തലനാട് പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 78.32 ശതമാനം. 77.36 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തലപ്പലം പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 71.4 ശതമാനം പോളിംഗ് മാത്രം രേഖപ്പെടുത്തിയ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ അഞ്ചു പഞ്ചായത്തുകളിലും 75 ശതമാനത്തിനു മുകളില്‍ പോളിംഗ് രേഖപ്പെടുത്തി. പഞ്ചായത്തു തിരിച്ചുള്ള കണക്ക് ചുവടെ മേലുകാവ് -74.06മൂന്നിലവ് -76.4പൂഞ്ഞാര്‍ -75.62പൂഞ്ഞാര്‍ തെക്കേക്കര -71.4 തീക്കോയി -76.3തലനാട് -78.32തലപ്പലം- 77.36തിടനാട് -74.1

Read More

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് 2020: ജില്ലയില്‍ 73.92 ശതമാനം പോളിംഗ്; പഞ്ചായത്തു തിരിച്ചുള്ള വിവരങ്ങള്‍

ഇന്നു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ പോളിംഗ് 73.92 ശതമാനം. ആകെ 1192838 പേര്‍ വോട്ടു ചെയ്തു. (2020 ഡിസംബര്‍ 10 രാത്രി 8.45 വരെ ലഭ്യമായത്) ജില്ലയിലെ പോളിംഗ് ശതമാനം – 73.92%ആകെ വോട്ടു ചെയ്തത് 1192838 പേര്‍ പുരുഷന്‍മാര്‍-76.87%വോട്ടു ചെയ്തത് 600063പേര്‍ സ്ത്രീകള്‍-71.16%വോട്ടു ചെയ്തത് 592773പേര്‍ ട്രാന്‍സ് ജെന്‍ഡറുകള്‍-2 മുനിസിപ്പാലിറ്റികള്‍ ചങ്ങനാശേരി- 71.22കോട്ടയം- 72.01വൈക്കം- 75.99പാലാ -71.05ഏറ്റുമാനൂര്‍-71.97ഈരാറ്റുപേട്ട -85.35 ബ്ലോക്ക് പഞ്ചായത്തുകള്‍ പാമ്പാടി -74.82മാടപ്പള്ളി -70.97വൈക്കം -80.2കാഞ്ഞിരപ്പളളി -73.43പള്ളം -73.94വാഴൂര്‍ -74.26കടുത്തുരുത്തി -75.47ഏറ്റുമാനൂര്‍ -75.83ഉഴവൂര്‍- 70.15ളാലം -72.95ഈരാറ്റുപേട്ട -74.95 ഗ്രാമ പഞ്ചായത്തുകള്‍ 🔹വൈക്കം ബ്ലോക്ക്തലയാഴം -81.2ചെമ്പ് -80.1മറവന്‍തുരുത്ത് -80.95റ്റി.വി. പുരം -81.57വെച്ചൂര്‍ -77.75ഉദയനാപുരം-79.46 🔹കടുത്തുരുത്തി ബ്ലോക്ക്കടുത്തുരുത്തി – 73.24കല്ലറ -74.17മുളക്കുളം -75.37ഞീഴൂര്‍- 74.12തലയോലപ്പറമ്പ് – 73.2വെള്ളൂര്‍ -77.55 🔹ഏറ്റുമാനൂര്‍ ബ്ലോക്ക്നീണ്ടൂര്‍- 76.27കുമരകം -80.89തിരുവാര്‍പ്പ് -80.15ആര്‍പ്പൂക്കര -74.63അതിരമ്പുഴ -69.3അയ്മനം – 77.04…

Read More

ജനവികാരം യുഡിഎഫിനൊപ്പം; പാലാ നഗരസഭയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: കുര്യാക്കോസ് പടവന്‍

പാലാ; നഗരസഭയിലെ ജനവികാരം യുഡിഎഫിന് അനുകൂലമെന്ന് കുര്യാക്കോസ് പടവന്‍. ജനങ്ങള്‍ ആവേശത്തോടെ വോട്ടു ചെയ്തത് യുഡിഎഫ് ഉജ്ജ്വല വിജയം കരസ്ഥമാക്കും എന്നതിന് കൃത്യമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടുകളുടെ വിലയിരുത്തലാണ് ജനങ്ങള്‍ നടത്തിയത്. ഐക്യ ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം ജനങ്ങള്‍ ഏറ്റെടുത്തു. കോവിഡ് ഭീതി പോലും അവഗണിച്ചാണ് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയത്. രാഷ്ട്രീയ മാന്യത നിലനിര്‍ത്തിക്കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ ധാര്‍മികതയുടെ വിജയം ആയിരിക്കും യുഡിഎഫിന് ലഭിക്കുക എന്നും കുര്യാക്കോസ് പടവന്‍ അഭിപ്രായപ്പെട്ടു.

Read More

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് സണ്ണി തെക്കേടം

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇക്കുറി ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയതോടെ വലതുപക്ഷ കോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായിരുന്നു. പോളിംഗ് കഴിഞ്ഞതോടെ ഇക്കാര്യം സ്ഥിതീകരിക്കപ്പെട്ടു. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. അതിന്റെ പ്രതിഫലനം പോളിംഗില്‍ കാണാമായിരുന്നുവെന്നും സണ്ണി തെക്കേടം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസന വിപ്ലവത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. മുമ്പൊരിക്കലും നടപ്പാക്കിയിട്ടില്ലാത്ത ക്ഷേമ പദധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും സണ്ണിതെക്കേടം പറഞ്ഞു.

Read More

ശ്രദ്ധ നേടി ഹരിത ബൂത്ത്

ഈരാറ്റുപേട്ട: ഇന്നു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഈരാറ്റുപേട്ട കുറ്റിപ്പാറ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയവരെ വിസമയിപ്പിച്ച് ഹരിത ബൂത്ത്. പൂര്‍ണമായും ഹരിത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച ഹരിത ബൂത്ത് കൗതുകവും ഒപ്പം ഹരിത കേരളം നിലനിര്‍ത്തേണ്ടതെങ്ങനെ എന്ന് നല്ലൊരു സന്ദേശവും പകര്‍ന്നു നല്‍കി. ഹരിത കേരളം മിഷന്റെ സഹകരണത്തോടെയാണ് ഹരിത ബൂത്ത് തയാറാക്കിയത്. തെങ്ങോല, പനയോല, തഴ എന്നിവ ഉപയോഗിച്ചാണ് ഹരിത ബൂത്ത് നിര്‍മിച്ചത്. കുടിവെള്ളവും മറ്റും മണ്‍കൂജയില്‍ വെച്ചപ്പോള്‍ കുടിക്കുന്നതിന് ഈറ്റയുടെ ഗ്ലാസുമാണ് ഹരിത ബൂത്തില്‍ ഉണ്ടായിരുന്നത്.

Read More

പാലായില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; പരാതി നല്‍കി

പാലാ: ഇന്നു നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഒരു വോട്ടര്‍ രണ്ടു വാര്‍ഡുകളില്‍ വോട്ടു ചെയ്തതായി ചൂണ്ടിക്കാട്ടി ബിജെപി പ്രിസൈഡിംഗ് ഓഫീസര്‍ക്കു പരാതി നല്‍കി. പാലാ മുനിസിപ്പാലിറ്റി 13ാം വാര്‍ഡില്‍ ക്രമനമ്പര്‍ 580ാം നമ്പരില്‍ ഉള്ള വ്യക്തി ഈ വാര്‍ഡില്‍ വോട്ടു ചെയ്തു. ഇതേ വ്യക്തിയ്ക്ക് 14ാം വാര്‍ഡില്‍ 270-ാം നമ്പരിലും വോട്ടുണ്ട്. ഇവിടെയും ഈ വ്യക്തി വോട്ടു ചെയ്‌തെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇതു ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പാലാ മുനിസിപ്പല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

Read More

ചന്ദ്രന്‍കുന്നേല്‍ എലിക്കുട്ടി മാത്യു നിര്യാതയായി

ഈരാറ്റുപേട്ട: ചന്ദ്രന്‍കുന്നേല്‍ മാത്യു തോമസിന്റെ ഭാര്യ എലിക്കുട്ടി മാത്യു (86) നിര്യാതയായി. തിടനാട് അങ്ങാടിക്കല്‍ വാരിയ്ക്കാട്ട് കുടുംബാംഗമാണ് പരേത. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (വെള്ളി – 11-12-2020) രാവിലെ 10.30ന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍. മക്കള്‍: വല്‍സമ്മ, മേരിക്കുട്ടി, ടോമി, ബിനോയി.മരുമക്കള്‍: ജോസഫ് ഇലവുങ്കല്‍ (രാമപുരം), എംഎം തോമസ് മഠത്തില്‍ (ഉള്ളനാട്), ജെസി ഐക്കര (മണിയംകുളം), ജാസ്മിന്‍ മുണ്ടമാക്കിയില്‍ (വലവൂര്‍). അപ്പച്ചന്‍ അങ്ങാടിക്കല്‍, ജോസഫ് (ബോംബെ), സിസ്റ്റര്‍ മേരി (പാലവയല്‍), കുട്ടിച്ചന്‍ കാവുംകുളം (തിടനാട്) എന്നിവരാണ് സഹോദരങ്ങള്‍.

Read More

കള്ള വോട്ട്: ഈരാറ്റുപേട്ടയില്‍ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

ഈരാറ്റുപേട്ട: ഇന്ന് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശ പ്രകാരം പോലീസ് പിടികൂടി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ നടയ്ക്കല്‍ തേവരുപാറ സ്വദേശി പുളിഞ്ചോട്ടില്‍ സുലൈമാന്‍ (71) ആണ് പിടിയില്‍ ആയത്. തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ രാവിലെ വോട്ട് ചെയ്ത ഇയാള്‍ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം വാര്‍ഡ് കൊല്ലംപറമ്പില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് പിടിയിലായത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോളിംഗ് ബൂത്തിന് സമീപമുണ്ടായിരുന്ന ഇതര പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇയാളെ പിടികൂടിയത്. അവര്‍ സംഭവം പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കുകയും തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ഈരാറ്റുപേട്ട പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

Read More