പ്രകൃതിക്ഷോഭ സാധ്യത; കോട്ടയം ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ബുള്ളറ്റിനുകള്‍ പ്രകാരം ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് കാറ്റ് കൂടുതല്‍ ശക്തമാകുക. ചില കേന്ദ്രങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ അറുപതു കിലോമീറ്ററിനു മുകളിലായിരിക്കും. കുമരകം മേഖലയില്‍ കഴിഞ്ഞ മാസം നാശനഷ്ടം വിതച്ച കാറ്റിന്റെ സ്വഭാവം കൂടി വിലയിരുത്തിയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക് തല ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സംവിധാനവും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളും…

Read More

ചുഴലിക്കാറ്റ്: അനധികൃത ബോര്‍ഡുകള്‍ നീക്കും; പ്രചാരണ ബോര്‍ഡുകള്‍ താത്കാലികമായി മാറ്റി സ്ഥാനാര്‍ഥികള്‍ സഹകരിക്കണമെന്ന് കളക്ടര്‍

കോട്ടയം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പൊതുമരാമത്ത് റോഡ് വിഭാഗത്തെയും ദേശീയ പാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി. അനുമതിയോടെ സ്ഥാപിച്ച ബോര്‍ഡുകളില്‍ അപകട സാധ്യതയുള്ളവ നീക്കം ചെയ്യുന്നതിന് സ്ഥാപിച്ചവര്‍ക്ക് നിര്‍ദേശം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍ സര്‍ക്കാര്‍ നീക്കം ചെയ്യില്ല. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ പൊതു താത്പര്യം പരിഗണിച്ച് താത്കാലികമായി നീക്കി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദുരന്തനിവാരണ മുന്നൊരുക്കങ്ങളുമായി സഹകരിക്കണം. പ്രകൃതിക്ഷോഭ മുന്നറിയിപ്പുള്ള ദിവസങ്ങള്‍ക്കു ശേഷം ഇവ പുനഃസ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

Read More

പ്രചാരണ പരിപാടികളുടെ അവലോകനം നടത്തി

അയര്‍ക്കുന്നം: കോട്ടയം ജില്ലാ പഞ്ചായത്ത് അയര്‍ക്കുന്നം ഡിവിഷന്‍ സ്ഥാനാര്‍ഥി ജോസഫ് ചാമക്കാല, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍, അയര്‍ക്കുന്നം, വിജയപുരം, മണര്‍കാട് എന്നീ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെയും ഇതുവരെയുള്ള പ്രചാരണ പരിപാടികളുടെ അവലോകനം നടത്തി. ഇതോടൊപ്പം വരുംദിവസങ്ങളിലെ പ്രചരണ പരിപാടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശവും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, വിവിധ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read More

എ​ൽ​ഡി​എ​ഫ് വ​ൻ​ വി​ജ​യം നേ​ടും: ജോ​സ് കെ ​മാ​ണി

കു​റു​മ​ണ്ണ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ൾ​പ്പെ​ട്ട ഇ​ട​തു​മു​ന്ന​ണി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ലി​ന്‍റെ ക​ടനാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ചാ​ര​ണ പ​രി​പാ​ടി കു​റു​മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ കു​ര്യാ​ക്കോ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജോ​സ് ടോം, ​ഫി​ലി​പ്പ് കു​ഴി​കു​ളം, ടി.​ആ​ർ. ശി​വ​ദാ​സ്, കെ.​എ​സ്. അ​ജ​യ​ൻ, ബേ​ബി ഉ​റു​ന്പു​കാ​ട്ട്, പി.​എ​സ്. ശാ​ർ​ങ്ധ​ര​ൻ, കെ.​ഒ. ര​ഘു, ജെ​റി തു​ന്പ​മ​റ്റം, മ​ത്ത​ച്ച​ൻ ഉ​റു​ന്പു​കാ​ട്ട്, സി.​എം. സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ജ​ന​പ​ക്ഷം ക​രു​ത്തു തെ​ളി​യി​ക്കും: പിസി ജോ​ർ​ജ്

ഭ​ര​ണ​ങ്ങാ​നം: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ഒ​ത്തു​തീ​ർ​പ്പു രാ​ഷ്ട്രീ​യം ക​ണ്ടു കേ​ര​ള​ജ​ന​ത മ​ടു​ത്തു​വെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ​ക്ഷം ക​രു​ത്തു തെ​ളി​യി​ക്കു​മെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​ൻ ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി സ​ജി എ​സ്. തെ​ക്കേ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​നാ​ട്, ക​രൂ​ർ, മീ​നച്ചി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​ന​ത്തി​നു ശേ​ഷം പൈ​ക​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബി പ​റ​മു​ണ്ട, ശ്രീ​കു​മാ​ർ സൂ​ര്യ​കി​ര​ൺ, ബൈ​ജു മ​ണ്ഡ​പ​ത്തി​ക്കു​ന്നേ​ൽ, ജോ​ണി വ​ള്ളോം​പു​ര​യി​ടം, പോ​ൾ ജോ​സ​ഫ്, ജോ​യി പു​ളി​ക്ക​ക്കു​ന്നേ​ൽ, മാ​മ​ച്ച​ൻ എ​ടേ​ട്ട്, റോ​ജോ ച​വ​റ​നാ​നി​ക്ക​ൽ, മ​ത്താ​യി​ച്ച​ൻ ച​ര​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിജു തന്നെയാണ് രോഗബാധയുടെ വിവരം അറിയിച്ചത്. സഹപ്രവര്‍ത്തകരായ ചിലര്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബിജുവിന് പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബിജു അഭ്യര്‍ത്ഥിച്ചു.

Read More

എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് എന്‍സിപി പുറത്താക്കി

പാലാ: എന്‍സിപി രാമപുരം മണ്ഡലം പ്രസിഡന്റ് എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എന്‍സിപി ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിയുടെ പേരില്‍ അനധികൃത പണപിരിവും നടത്തിയതിനാണ് എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്ന് എന്‍സിപി പത്രക്കുറിപ്പില്‍ അറിയിച്ചു.

Read More

പാറയിൽ ബീന തങ്കച്ചൻ നിര്യാതയായി

അരുവിത്തുറ സെന്റ് മേരീസ് എൽ .പി .സ്കൂളിന്റെ ബസിലെ ജീവനക്കാരിയായിരുന്ന പാറയിൽ (പൊഴിയിൽ)ബീന തങ്കച്ചൻ (51) നിര്യാതയായി. മക്കൾ : അജിത്ത്, എയ്ഞ്ചൽ,ആഗ്നൽ. വർഷങ്ങളായി സ്കൂളിന്റെ ബസിൽ ജോലി ചെയ്തു കൊണ്ടിരുന്ന ബീന ചേച്ചിയുടെ വേർപാടിൽ െസന്റ് മേരീസ് സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സി. സൗമ്യ അനുശോചനം അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്

Read More

കോവിഡ് നിയന്ത്രണ ലംഘനം; ഇന്ന് 884 പേര്‍ക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 96, 25, 6തിരുവനന്തപുരം റൂറല്‍ – 194, 138, 6കൊല്ലം സിറ്റി – 117, 12, 7കൊല്ലം റൂറല്‍ – 227, 0, 0 പത്തനംതിട്ട – 22, 22, 0ആലപ്പുഴ- 39, 16, 0കോട്ടയം – 5, 2, 0ഇടുക്കി – 12, 8, 0 എറണാകുളം സിറ്റി – 0, 0, 0എറണാകുളം റൂറല്‍ – 65, 16, 2തൃശൂര്‍ സിറ്റി –…

Read More