കോവിഡ് ഭീഷണി: എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ നാളെ പരിശോധന നടത്തും

പാലാ: കോവിഡ് ബാധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എത്തിയ കേന്ദ്രങ്ങളിലെ സമ്പര്‍ക്ക സാധ്യത മുന്‍നിര്‍ത്തി നഗരസഭയിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ വോട്ടര്‍മാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുന്‍നിര്‍ത്തി കോവിഡ് പരിശോധന നടത്തും. നഗരസഭയിലെ 26 വാര്‍ഡുകളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ച ആശുപത്രികളില്‍ പരിശോധനക്ക് വിധേയരാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാര്‍ളി മാത്യുവും അറിയിച്ചു. നഗരസഭ 20ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 19ന് നാമനിര്‍ദ്ദേശ സമര്‍പ്പണത്തിനും സൂഷ്മ പരിശോധന വേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള രേഖ സമര്‍പ്പണത്തിനും വരണാധികാരിയുടെ ഓഫീസില്‍ എത്തിയിരുന്നു. ഈ സമയങ്ങളില്‍ എല്‍ഡിഎഫ് പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് കോവിഡ് പരിശോധനക്ക് വിധേയരാകുന്നത്. നാമനിര്‍ദ്ദേശ സമര്‍പ്പണ വേള മുതല്‍ എല്ലാ ഘട്ടങ്ങളിലും എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം തുടര്‍ന്നുപോരുന്നത്. സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ച…

Read More

പാലായില്‍ ഇന്ന് 8 പേര്‍ക്കു കൂടി കോവിഡ്

പാലാ: നഗരസഭയില്‍ ഇന്ന് 8 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടിരുന്ന സ്ഥാനാര്‍ത്ഥിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്നു രാവിലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് പാലായെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീടു കേറിയുള്ള പ്രചാരണത്തിന് യുഡിഎഫ് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കോവിഡ് പരിശോധന നാളെ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Read More

പാലാ നഗരസഭയിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ജോഷി ഫിലിപ്പ്.

പാലാ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാവരും പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രചരണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. നവംബർ 30 തിങ്കളാഴ്ച രോഗ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ ജനങ്ങളുമായി സമ്പർക്കപ്പെടുന്ന പ്രചരണ പരിപാടികളിൽ പങ്കാളികൾ ആകുകയുള്ളൂ എന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തതാണ്. നഗരസഭയിലെ തിരഞ്ഞെടുപ്പ് വരണാധികാരി വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗത്തിലും, ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലും, നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന വേളയിലും, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിലും രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ സ്ഥാനാർത്ഥികൾ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി കൊണ്ടാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടു കൊണ്ട് തിരഞ്ഞെടുപ്പ്…

Read More

ജില്ലയില്‍ 425 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 425 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരില്‍ 212 പുരുഷന്‍മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 204 പേര്‍ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33867 പേര്‍ കോവിഡ് ബാധിതരായി. 29828 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17638 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-80തലയോലപ്പറമ്പ്-29ഈരാറ്റുപേട്ട -24ചങ്ങനാശേരി – 19 പനച്ചിക്കാട്, മുണ്ടക്കയം -15പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14ഏറ്റുമാനൂര്‍, പാലാ-13തിടനാട് -11 വാഴൂര്‍, മേലുകാവ് – 8കടുത്തുരുത്തി, അയര്‍ക്കുന്നം…

Read More

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകള്‍

മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9) എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 3) കൊല്ലം ജില്ലയിലെ തലവൂര്‍ (1), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 9) പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19

മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ്…

Read More

ഇനി വൈദ്യുതി കണക്ഷന്‍ നേടാം അനായാസം; നടപടിക്രമങ്ങള്‍ കെഎസ്ഇബി ലഘൂകരിച്ചു

പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. തിരിച്ചറിയല്‍ രേഖയായി ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവണ്‍മെന്റ് / ഏജന്‍സി/ പബ്ലിക്ക് സെക്റ്റര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്. അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബില്‍ഡിംഗിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്,…

Read More

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ്; 30 വരെ പൊതു പ്രചാരണ പരിപാടികള്‍ നിര്‍ത്തി

പാലാ: പാലാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപതാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോഷി ജോണ്‍ വട്ടക്കുന്നേലിാണ് കോവിഡ് പോസിറ്റീവ് ആയത്. പത്തൊമ്പതാം തീയതി നോമിനേഷന്‍ സമര്‍പ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും യുഡിഎഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ബുധനാഴ്ച്ച പാലാ നഗരസഭയില്‍ റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചുചേര്‍ത്ത നഗരസഭയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിലും ജോഷി വട്ടക്കുന്നേല്‍ പങ്കെടുത്തിരുന്നു. കോവിഡ് പോസിറ്റീവായ ജോഷി വട്ടക്കുന്നേലുമായി ബന്ധപ്പെട്ട നിരവധി ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളതാണ്. പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് വരണാധികാരിയുടെ പക്കല്‍ ഉള്ളതാണ്. ഈ സാഹചര്യത്തില്‍ നാടിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മുന്നണി എന്ന നിലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പൊതു ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കപ്പെടുന്ന പ്രചരണ പരിപാടികള്‍ മുപ്പതാം തീയതി വരെ നിര്‍ത്തി…

Read More

ഗ്യാസ് സീലിണ്ടര്‍ ലീക്കു ചെയ്തുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

രാമപുരം: ഏഴാച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്ത് വിറകടുപ്പില്‍ നിന്നും തീ പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ഏഴാച്ചേരി വെട്ടുവയലില്‍ സെബിന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് മരണം സംഭവിച്ചത് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന സെബിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ അമ്മ കുസുമം ( 67) ചികിത്സയില്‍ തുടരുകയാണ്. നവംബര്‍ 18ന് രാവിലെ ആയിരുന്നു അപകടം.

Read More

പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കി കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ്, താക്കോല്‍ദാനം നിര്‍വഹിച്ചു

കോട്ടയം: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഫ്‌ളഡ് ഹൗസിംഗ് പ്രോജക്ടിന്റെ ഭാഗമായി കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബ് പണിതു നല്‍കുന്ന മൂന്നു വീടുകളില്‍ കുമരകത്തു പൂര്‍ത്തിയായ രണ്ട് വീടുകളുടെ താക്കോല്‍ദാനം സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍, Dr.സിപി ജയകുമാര്‍, ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ LN മാഗി ജോസ്, കുമരകം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എപി സലിമോന്‍, ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ PMJF, LN പ്രിന്‍സ്്‌സ്‌കറിയ, സെക്കന്‍ഡ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ KJ തോമസ് IPS [ Rtd) ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കെ.വി. ബിന്ദു, വാര്‍ഡ് മെമ്പര്‍ ജയ്‌മോന്‍ മറുത ചിക്കില്‍, ഡിസ്ട്രിക് PRO ജേക്കബ് പണിക്കര്‍, Adv ആര്‍ മനോജ് പാലാ, DCS, DCT, RC സന്തോഷ് കുമാര്‍, ക്ലബ്ബ് പ്രസിഡന്റ് LN സുനില്‍ കുമാര്‍, സെക്രട്ടറി. LN മനോജ് കൂട്ടിക്കല്‍, ട്രഷറര്‍…

Read More