തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വില്ലനായി കോവിഡ്; യോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ്, മീനച്ചിലില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ആശങ്കയില്‍

മീനച്ചില്‍: മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ പ്രചാരണ യോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും ആശങ്കയിലായി. മീനച്ചില്‍ പഞ്ചായത്തിലെ കൊച്ചുകൊട്ടാരം പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബോബി ഉടപ്പാടിയുടെ വസതിയിലാണ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് യോഗം നടന്നത്. ഈ യോഗത്തില്‍ മുപ്പതോളം പേര് പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തില്‍ പങ്കെടുത്ത ഒരു ലോട്ടറി തൊഴിലാളിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചൂണ്ടച്ചേരി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാക്കി. ഇതോടെ ഈ തെരെഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തവരും ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ളവരും കടുത്ത ആശങ്കയില്‍ ആയിരിക്കയാണ്.

Read More

എസ്‌ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ പ്രതി പുല്‍ച്ചാടിയെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ മണര്‍കാട് കുഴിപ്പുരയിടംചിറയില്‍ ബാബുവിന്റെ മകന്‍ പുല്‍ച്ചാടി എന്നു വിളിക്കുന്ന ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡിഐജി ആണ് ലുതീഷിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച, ആയുധം കൈവശം വയ്ക്കല്‍, ദേഹോപദ്രവം, കൊലപാതക ശ്രമം തുടങ്ങിയത് മുതല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ അടുത്തകാലത്ത് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും പ്രതിയാണ്.

Read More

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ അന്തരിച്ചു

ബു​വാ​ന​സ്ഐ​റി​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ (60) അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഡെ​യ്‌​ലി മെ​യി​ൽ വെ​ബ്പോ​ർ​ട്ട​ലാ​ണ് അ​ർ​ജ​ന്‍റീ​ന​യി​ലെ റി​പ്പോ​ർ​ട്ടു​ക​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ന​ൽ​കി​യി​രി​ക്കു​ന്ന​ത്

Read More

ചേന്നാട് 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് 15 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും

ഈരാറ്റുപേട്ട: ചേന്നാട് വാടകവീട്ടില്‍ താമസിച്ചു വരുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് 10 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പുറപ്പെടുവിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുമായി സൗഹൃദത്തിലായ കറുകച്ചാല്‍ സ്വദേശി കുമാരന്‍ ബാബു (40) ചേന്നാട് വാടകവീട്ടില്‍ താമസിച്ചു വരവെയാണ് യുവതിയുടെ 13 കാരിയായ മകളെ പീഡിപ്പിച്ചത്. രണ്ടു വ്യത്യസ്ത പോക്‌സോ കേസുകളിലായി ആകെ 15 വര്‍ഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചിരിക്കുന്നത്. സെക്ഷന്‍ ആറ് അനുസരിച്ച് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും സെക്ഷന്‍ 10 അനുസരിച്ച് അഞ്ചു വര്‍ഷം തടവും 25,000 രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്. അതേ സമയം, തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇതോടെയാണ് 10 വര്‍ഷ തടവും 75,000…

Read More

പോസ്റ്ററും ബാനറും ഇലക്ട്രിക് പോസ്റ്റില്‍ വേണ്ടെന്ന് കെഎസ്ഇബി

അറിയിപ്പ് സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചാരണ ഉപാധികള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മാര്‍ സ്റ്റേഷനുകള്‍ തുടങ്ങിയ കെ എസ് ഇ ബി യുടെ പ്രതിഷ്ഠാപനങ്ങളെ ഒഴിവാക്കേണ്ടതാണ്. പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയില്‍ അതിക്രമിച്ചു കടക്കുന്നത് അപകടകരവുമാണ്. പോസ്റ്റ് നമ്പര്‍, അത്യാഹിതം സംഭവിച്ചാല്‍ അറിയിക്കേണ്ട നമ്പര്‍ എന്നിവ പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പോസ്റ്ററുകള്‍ ഇവ മറക്കാന്‍ സാധ്യതയുണ്ട്. പോസ്റ്റ് നമ്പര്‍ വച്ചാണ് ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്. വൈദ്യുതി മുടക്കം തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ഇത് അനിവാര്യവുമാണ്. ആയതിനാല്‍ പോസ്റ്റുകളും കെ എസ് ഇ ബി യുടെ മറ്റു പ്രതിഷ്ഠാപനങ്ങളും ഇത്തരം പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളും കെട്ടുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായി നടപടികള്‍ കൈക്കൊള്ളാന്‍ കെ എസ് ഇ ബി നിര്‍ബന്ധിതരാകുമെന്ന് അറിയിച്ചുകൊള്ളുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു…

Read More

പാലായില്‍ ഇന്ന് രണ്ടു കുടുംബങ്ങളില്‍ നാലു പേര്‍ വീതം ആകെ 13 പേര്‍ക്ക് കോവിഡ്

പാലാ: തെരഞ്ഞെടുപ്പു ചൂടിനിടെ കോവിഡ് കേസുകളും പാലാ നഗരസഭയില്‍ വര്‍ധിക്കുന്നു. ഇന്ന് 13 പേര്‍ക്കാണ് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 6, 10, 8, 5, 3 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കും 12, 20 വാര്‍ഡുകളില്‍ നാലു പേര്‍ക്കു വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 12, 20 വാര്‍ഡുകളില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഓരോ കുടുംബത്തിലെ ആളുകാള്‍ക്കാണ്. ഇന്നലെ ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വാര്‍ഡ്- പ്രദേശം – എണ്ണം 6 പുലിമലക്കുന്ന് -110 മൊണസ്ട്രി -18 കൊച്ചിടപ്പാടി- 15 കണാട്ടുപാറ -1 3 മാര്‍ക്കറ്റ് -112 കിഴതടിയൂര്‍ -420 ളാലം -4

Read More

ക്ഷേത്രദര്‍ശനം കഴിഞ്ഞുമടങ്ങിയ വൃദ്ധയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍

പാലാ: അന്തീനാട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ വൃദ്ധയുടെ മാല ബൈക്കിലെത്തി തട്ടിപറിച്ചു രക്ഷപെട്ട കേസില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. തലനാട് സ്വദേശികളായ മണാങ്കല്‍ എം എസ് ജിസ് (38), കുമ്പിളിങ്കല്‍ അരുണ്‍ (21), ആനന്ദശേരില്‍ സിയാദ് (33) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് കടനാട് പുളിച്ചമാക്കല്‍ കമലാക്ഷിയുടെ മാല കവര്‍ന്ന കേസിലെ പ്രതികളാണ് ഇവര്‍. കഴിഞ്ഞ 19 ന് രാവിലെ എട്ടിന് കൊല്ലപ്പള്ളി ചൈതന്യ റോഡിലാണ് കേസിനാസ്പദമായ സംഭവം. പോലീസില്‍ വൃദ്ധ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബൈക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിരുന്നതു മൂലം ബൈക്ക് കണ്ടെത്തുക എളുപ്പമായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വളരെ ശാസ്ത്രീയമായ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇവരെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടിയിരുന്നു. പാലാ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ…

Read More

ജില്ലയില്‍ 450 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 187 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 436 പേര്‍ രോഗമുക്തരായി. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33453 പേര്‍ കോവിഡ് ബാധിതരായി. 29630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17039 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-51മരങ്ങാട്ടുപിള്ളി,മാടപ്പിള്ളി-24ചങ്ങനാശേരി-19അകലക്കുന്നം-18 കാഞ്ഞിരപ്പള്ളി-17പാലാ, കുറിച്ചി,ചെമ്പ് – 13കറുകച്ചാല്‍,എലിക്കുളം-12ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, വാകത്താനം-10 തലയോലപ്പറമ്പ്, പാറത്തോട്-9അയര്‍ക്കുന്നം, മുണ്ടക്കയം-8ഈരാറ്റുപേട്ട, കടുത്തുരുത്തി, പള്ളിക്കത്തോട്, പാമ്പാടി-7കടപ്ലാമറ്റം, വെച്ചൂര്‍, പായിപ്പാട്, ഏറ്റുമാനൂര്‍, കങ്ങഴ, മീനടം-6 ചിറക്കടവ്, മുളക്കുളം,…

Read More

സംസ്ഥാനത്ത് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്…

Read More