തിരഞ്ഞെടുപ്പിൽ ജനം സർക്കാരിനു അംഗീകാരം നൽകും: മാണി സി കാപ്പൻ

പാലാ: സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസുകുട്ടി പൂവേലി അധ്യക്ഷത വഹിച്ചു. ഷാർളി മാത്യു, അഡ്വ തോമസ് വി ടി, ഔസേപ്പച്ചൻ തകിടിയേൽ, ജോഷി പുതുമന, എ എസ് ജയപ്രകാശ്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. പാലാ മുനിസിപ്പാലിറ്റിയിൽ മത്സരിക്കുന്ന 26 സ്ഥാനാർത്ഥികളും പങ്കെടുത്തു. .

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്! പിജെ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

പാലാ: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിച്ച സ്ഥിതിക്ക് സ്‌റ്റേ ചെയ്താല്‍ അതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കാണിച്ചാണ് പിജെ ജോസഫിന്റെ ഹര്‍ജി തള്ളിയത്. അതേ സമയം, ഡിസംബര്‍ ഒമ്പതിന് ഹൈക്കോടതി ഹര്‍ജിയില്‍ പുനര്‍വാദം കേള്‍ക്കും. ഹര്‍ജി ഹൈക്കോടതി തള്ളിയത് പിജെ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടിയായി മാറിയിരിക്കുകയാണ്. ചെണ്ട ചിഹ്നമാണ് ജോസഫ് വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കാനാകും. ഇത് തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. മറുവശത്ത് പാര്‍ട്ടി ചിഹ്നമല്ല, പാര്‍ട്ടിയും മുന്നണിയുമാണ് വലുതെന്ന് ജോസഫ് വിഭാഗം പറയുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് കുര്യാക്കോസ് പടവന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് നേതൃത്വം. എന്തായാലും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായിരിക്കും…

Read More

ജില്ലയില്‍ 279 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 279 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 2184 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 118 പുരുഷന്‍മാരും 129 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 175 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3763 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32546 പേര്‍ കോവിഡ് ബാധിതരായി. 28720 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19389 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-47ഏറ്റുമാനൂര്‍-20ചങ്ങനാശേരി-17പാമ്പാടി, എരുമേലി-10 മുണ്ടക്കയം, പാറത്തോട്, ടി.വിപുരം-9കുമരകം, അതിരമ്പുഴ, കടപ്ലാമറ്റം, മാടപ്പള്ളി-8കാഞ്ഞിരപ്പള്ളി-7 ആര്‍പ്പൂക്കര, ഈരാറ്റുപേട്ട, പായിപ്പാട്, തലയോലപ്പറമ്പ്, പനച്ചിക്കാട്-6പുതുപ്പള്ളി, തിരുവാര്‍പ്പ്, വാകത്താനം, മീനച്ചില്‍-5നെടുംകുന്നം, കുറവിലങ്ങാട്, വെള്ളാവൂര്‍-4 കുറിച്ചി,മീനടം, മാഞ്ഞൂര്‍,…

Read More

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍

കോട്ടയം ജില്ലയിലെ ഉദയനാപുരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 4) എറണാകുളം ജില്ലയിലെ എലഞ്ഞി (സബ് വാര്‍ഡ് 12) പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (28) കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 556 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19

. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍ (67), കൊല്ലം സ്വദേശി സരസന്‍ (54), ആലപ്പുഴ ചേര്‍ത്തല സ്വദേശി വിശ്വനാഥന്‍…

Read More

ഷോൺ ജോർജ് മേലുകാവ് പഞ്ചായത്തിൽ പര്യടനം നടത്തി

ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് കേരള ജനപക്ഷം സ്‌ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. ഷോൺ ജോർജ് മേലുകാവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഷോണിന്റെ രണ്ടാംഘട്ട പഞ്ചായത്ത് തല പ്രചാരണമാണ് നടക്കുന്നത്. ഔസെപ്പച്ചൻ താഴത്തേൽ, ജോളി തയ്യിൽ, ഷാജി വട്ടക്കാന, ആൻഡ്രൂസ് എബ്രഹാം, മാത്തുകുട്ടി പി സി, സിബി വെട്ടം തുടങ്ങിയവർ സ്‌ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

Read More

ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു

കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ ഏടായി മാറുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ആണ് കമ്മീഷന്‍ ചെയ്തത്. കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്‌സിന് (MCF) ഇന്ന് മുതല്‍ പ്രകൃതി വാതകം നല്‍കി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. MRPL, OMPI എന്നീ കമ്പനികള്‍ക്ക് പ്രകൃതി വാതകം നല്‍കുന്നതിനുള്ള പണികള്‍ അന്തിമ ഘട്ടത്തിലാണ്. കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD ) പൈപ് ലൈന്‍ വിന്യാസം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകും.

Read More

വി.ജെ. ജോസ് വലിയവീട്ടില്‍ പ്രചാരണം ആരംഭിച്ചു

പൂഞ്ഞാര്‍: കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി ജെ ജോസ് വലിയവീട്ടില്‍ തിടനാട് പഞ്ചായത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തിടനാടിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക സാംസ്‌കാരിക മതനേതാക്കളേയും വോട്ടര്‍മാരെയും നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പിണ്ണാക്കനാട്, കാളകെട്ടി എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ഥിച്ചു. യുഡിഫ് നേതാക്കളായ അഡ്വ. ജോമോന്‍ ഐക്കര, ചാള്‍സ് ആന്റണി, മാത്തച്ചന്‍ വെള്ളൂക്കുന്നേല്‍, സാബു പ്ലാത്തോട്ടം തുടങ്ങിയവര്‍ക്കൊപ്പമാണ് അഡ്വ. വിജെ ജോസ് പ്രചരണം ആരംഭിച്ചത്.

Read More

പാലാ നഗരസഭാ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സംഗമം നാളെ നടക്കും

പാലാ: നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സംഗമം നാളെ രാവിലെ 11 മണിക്ക് നടക്കും. യുഡിഎഫ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ വസതിയില്‍ വെച്ചാണ് സംഗമം. സംഗമത്തില്‍ പാലാ നഗരസഭയിലെ 26 വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. മുതിര്‍ന്ന യു.ഡി.എഫ്. നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു.

Read More

പ്രതിഷേധം ഫലം കണ്ടു! കേരള പോലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങ് ഇടുന്നതിനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന കേരള പോലീസ് നിയമ ഭേദഗതി കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. കേരള പോലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാതെ അവര്‍ക്കെതിരെ അപവാദം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു പുറമെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും…

Read More