കണ്ടത്തിങ്കര അന്നമ്മ ജോസഫ് നിര്യാതയായി

ഈരാറ്റുപേട്ട: ആനിയിളപ്പ് കണ്ടത്തിങ്കര പരേതനായ കെ റ്റി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (85) ഇന്ന് (22-11-2020) നിര്യാതയായി. മൃതസംസ്‌കാര ശുശ്രുഷകള്‍ നാളെ (തിങ്കളാഴ്ച -23112020) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

Read More

കോട്ടയം ജില്ലയില്‍ 355 പേര്‍ക്കുകൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 353 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി പുതിയതായി 3242 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 142 പുരുഷന്‍മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 530 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3670 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32278 പേര്‍ കോവിഡ് ബാധിതരായി. 28545 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20474 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. ചങ്ങനാശേരി – 35കോട്ടയം – 30ഈരാറ്റുപേട്ട -22എരുമേലി-21ചെമ്പ് – 20മാഞ്ഞൂര്‍ – 16വൈക്കം – 15തലയോലപ്പറമ്പ് – 13പള്ളിക്കത്തോട് – 10മറവന്തുരുത്ത് – 9വാഴൂര്‍, ടി…

Read More

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍…

Read More

പാലായുടെ ഇതിഹാസങ്ങള്‍ക്ക് ആദരവുമായി തപാല്‍ സ്റ്റാമ്പ്

പാലാ: പാലായുടെ വളര്‍ച്ചയ്ക്കു നിര്‍ണ്ണായക പങ്കുവഹിച്ച മുതിര്‍ന്ന തലമുറയോടു ആദരവ് പ്രകടിപ്പിക്കുന്നതിനായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ‘ലജന്‍ഡ്‌സ് ഓഫ് പാലാ’ എന്ന പേരില്‍ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്. പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 34 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും വിതരണോല്‍ഘാടനവും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മുതിര്‍ന്ന തലമുറകള്‍ നാടിനു നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കടന്നുപോയ തലമുറകള്‍ പുതുതലമുറകള്‍ക്കു വഴികാട്ടിയാണ്. അവരുടെ ദീര്‍ഘവീക്ഷണത്തോടു കൂടിയ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ആദര്‍ശധീരരായ പഴയതലമുറയെ നാം മാതൃകയാക്കണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മുടെ നാടിനു മാത്രമല്ല രാജ്യത്തിനും ലോകത്തിനും മാതൃക സൃഷ്ടിക്കാന്‍ സാധിച്ച പഴയ തലമുറയിലെ മഹദ് വ്യക്തിത്വങ്ങള്‍ നമുക്ക് അഭിമാനമാണെന്നും ബിഷപ്പ്…

Read More

സൈബര്‍ ആക്രമണത്തിനു തടയിടാന്‍ പുതിയ പോലീസ് നിയമ ഭേദഗതി; മാധ്യമ പ്രവര്‍ത്തനത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട്. കുടുംബ ഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അസത്യം മുതല്‍ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകര്‍ക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താല്‍പര്യങ്ങള്‍, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര നിര്‍വഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബര്‍ ആക്രമണങ്ങള്‍ പലയിടത്തും ദാരുണമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ്…

Read More

പനയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – പാലാ റൂട്ടില്‍ പനയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. കാര്‍ പെട്ടെന്ന് തിരിക്കുന്നതിനിടെ കാറിന്റെ പിന്നില്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു എന്നാണ് സൂചന.ആര്‍ക്കും പരിക്കില്ല.

Read More

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12-ഉം കേരളത്തില്‍

സാംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കേരളത്തിന്റെ ആരോഗ്യമേഖലയെത്തേടി അംഗീകാരങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്. ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരംനേടിയെടുക്കാനായത്. പൊതു ആരോഗ്യമേഖലയെ ശക്തമാക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന നിസ്സീമമായ പിന്തുണയാണ് ഈ നേട്ടങ്ങള്‍ കേരളത്തിനു സമ്മാനിച്ചത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5…

Read More

നദീതീരം സംരക്ഷിക്കാന്‍ ടെട്രാപോഡ്;വാര്‍ത്ത അടിസ്ഥാനരഹിതം

ചുങ്കം പഴയ സെമിനാരിയുടെ പിന്‍ഭാഗത്ത് മീനച്ചിലാറിന്റെ ഇടിഞ്ഞ തീരങ്ങളും കോട്ടയം-കുമരകം റോഡില്‍ അറുത്തൂട്ടി പാലത്തിന് സമീപത്തെ മീനച്ചിലാറിന്റെ കൈവഴിയുടെ തീരവും പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇറിഗേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.

Read More

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ പുനരാരംഭിക്കുന്നു

പാലാ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ആരംഭിച്ച 10 പ്രിവെന്റീവ് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നു. എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ്, കാര്‍ഡിയാക് എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ്, ഡയബെറ്റിക് ഹെല്‍ത്ത് ചെക്കപ്പ്, കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പ്, പീഡിയാട്രിക് ഹെല്‍ത്ത് ചെക്കപ്പ്, കോര്‍പ്പറേറ്റ്, ബേസിക്കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ്, ഹോള്‍ ബോഡി പാക്കേജ് (മെയില്‍), ഹോള്‍ ബോഡി പാക്കേജ് (ഫീമെയില്‍), വെല്‍ വുമണ്‍ ഹെല്‍ത്ത് ചെക്കപ്പ് എന്നീ പാക്കേജുകളാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ഉയര്‍ന്ന തോതിലുള്ള അഭ്യര്‍ത്ഥനയെ മാനിച്ച് പുനരാരംഭിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സരം എന്നിവ അടുത്തുവരുന്ന സാഹചര്യത്തില്‍, ആഘോഷ വേളകളില്‍ ആരോഗ്യപൂര്‍ണമായി ഇരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെക്കപ്പ് പാക്കേജുകള്‍ പുനരാരംഭിക്കുന്നത്. നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമായ കാര്യങ്ങളില്‍ ഒന്നാണ് കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ആരോഗ്യ പരിശോധന. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍, അനാരോഗ്യകരമായ…

Read More

വ്യാജവിലാസത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി

കിടങ്ങൂര്‍: വ്യാജവിലാസത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി. ഉരച്ചു നോക്കിയാലും സ്വര്‍ണ്ണപണിക്കാര്‍ക്കു പോലും തിരിച്ചറിയുവാന്‍ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി മുക്കുപണ്ടം നിര്‍മ്മിച്ച് കിടങ്ങൂരുള്ള സ്വകാര്യപണമിടപാടു സ്ഥാപനത്തില്‍ 22.10.2020 തീയതി പണയം വച്ച് 70000/ രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്. പ്രതികളായ പൂഞ്ഞാര്‍ കരോട്ട് വീട്ടില്‍ പരീക്കൊച്ച് മകന്‍ മുഹമ്മദ് ഷിജാസ് (20), പൂഞ്ഞാര്‍ വെള്ളാപ്പള്ളിയില്‍ വീട്ടില്‍ അസീസ് മകന്‍ മുഹമ്മദ് റാഫി (21), ഈരാറ്റുപേട്ട നടയ്ക്കല്‍ വലിയവീട്ടില്‍ അബ്ദുള്‍ നാസര്‍ മകന്‍ മുഹമ്മദ് ഷാഫി (20) എന്നിവരാണ് പിടിയിലായത്. കിടങ്ങൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചിട്ടയായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അന്വേഷണവേളയില്‍ പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി പ്രതികള്‍ ”ദൃശ്യം” സിനിമ സ്‌റ്റൈലില്‍ പ്രതിയുടെ സിം കാര്‍ഡ് മറ്റൊരു മൊബൈലിലിട്ട് നാഷണല്‍ പെര്‍മിറ്റ്…

Read More