ഉഴവൂര്‍: കുറിച്ചിത്താനത്തിന് സമീപം ചെത്തിമറ്റത്ത് ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ലേബര്‍ ഇന്ധ്യയിലെ ജീവനക്കാരനായ എറണാകുളം സ്വദേശി മുളവൂര്‍ കൂരുവേലില്‍ റോബിന് കെ ജോര്‍ജ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് വരുന്നവഴി റോബിന് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയ്യന്ത്രണം വിട്ട് പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിനടിയില്‍ പെടുകയായിരുന്നു. അപകട സമയത്ത് ശക്തമായി മഴ പെയ്തിരുന്നു. ബസ്സിന്റെ ടയര്‍ ശരീരത്തിലൂടെ കയറി. ടയറിന്റെ അടിയില്‍ പെട്ട നിലയിലായിരുന്നു തല. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read MoreDay: November 20, 2020
പാലയില്‍ വ്യദ്ധനെ കബളിപ്പിച്ച് ലോട്ടറിയുമായി മുങ്ങിയ യുവാവ് പിടിയില്‍
പാലാ: ലോട്ടറി വില്പനക്കാരനായ വൃദ്ധനില്‍ നിന്നു ലോട്ടറി വാങ്ങാനെന്ന മട്ടില്‍ വാങ്ങി ടിക്കറ്റുകളുമായി മുങ്ങിയ യുവാവിനെ പാലാ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയേപ്പള്ളില്‍ പുതുശേരില്‍ ദിലീപ് വിജയനാണ് പിടിയിലായത്. ഭരണങ്ങാനത്തു വെച്ചു ലോട്ടറി വാങ്ങാനെന്ന വ്യാജേന ടിക്കറ്റുകള്‍ കൈക്കലാക്കിയ യുവാവ് ബൈക്കില്‍ രക്ഷപെടുകയായിരുന്നു. നാലു ബംബര്‍ ടിക്കറ്റ് ഉള്‍പ്പെടെ 121 ടിക്കറ്റുകളാണ് യുവാവ് തട്ടിയെടുത്തത്. പാലായില്‍ വാടകയ്ക്കു താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിജയകുമാറിന്റെ കൈയില്‍ നിന്നാണ് ടിക്കറ്റ് മോഷണം പോയത്. വാഹന പരിശോധനയ്ക്കിടെ കൂടുതല്‍ ലോട്ടറി ടിക്കറ്റുകളുമായി കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളിലും മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായാണ് സമിതി പ്രവര്‍ത്തിക്കുക. ജില്ലാ കളക്ടറാണ് ചെയര്‍പേഴ്സണ്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ് കണ്‍വീനറും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന് കുന്നത്ത്, ലോ ഓഫീസര്‍ ഹാരിസ് മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് ജേക്കബ് എന്നിവര്‍ അംഗങ്ങളുമാണ്.
Read Moreപൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്
പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആകെ 186 പേര്‍ക്കാണ് ഇന്ന് പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇവരില്‍ ആകെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കല്യാണവീടുമായും ചായക്കടക്കാരനുമായും ബന്ധപ്പെട്ടാണ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് രോഗബാധ ഉണ്ടായത്.
Read Moreജില്ലാ പഞ്ചായത്ത്; മൂന്നു പത്രികകള്‍ തള്ളി, ശേഷിക്കുന്നത് 200 എണ്ണം
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 203 നാമനിര്‍ദേശ പത്രികകളില്‍ മൂന്നെണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി. കുമരകം, വെള്ളൂര്‍, അയര്‍ക്കുന്നം എന്നീ ഡിവിഷനുകളിലെ ഓരോ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് മതിയായ അനുബന്ധ രേഖകളുടെ അഭാവത്തില്‍ ഒഴിവാക്കിയത്. ഇതേ സ്ഥാനാര്‍ഥികള്‍ നല്കിയ മറ്റു പത്രികകള്‍ സ്വീകരിച്ച സാഹചര്യത്തില്‍ ഇവര്‍ മത്സര രംഗത്ത് തുടരും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് സൂക്ഷ്മ പരിശോധന നടത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മനും സന്നിഹിതനായിരുന്നു. അംഗീകരിക്കപ്പെട്ട 200 പത്രികകളുടെ ഡിവിഷന് അടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ 1.വൈക്കം-72.വെള്ളൂര്‍-123.കടുത്തുരുത്തി-114.ഉഴവൂര്‍-5 5.കുറവിലങ്ങാട് -86.ഭരണങ്ങാനം-147.പൂഞ്ഞാര്‍-118.മുണ്ടക്കയം-8 9.എരുമേലി-1310.കാഞ്ഞിരപ്പള്ളി-711.പൊന്‍കുന്നം-712.കങ്ങഴ-7 13.പാമ്പാടി-914.അയര്‍ക്കുന്നം-1215.പുതുപ്പള്ളി-916.വാകത്താനം-8 17.തൃക്കൊടിത്താനം-918.കുറിച്ചി-919.കുമരകം-8 20.അതിരമ്പുഴ-1021.കിടങ്ങൂര്‍ -722.തലയാഴം-9
Read Moreഇന്ന് ഈരാറ്റുപേട്ടയില്‍ നാലു പേര്‍ക്ക് കോവിഡ്
ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് നാലു പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് ആകെ 61 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. ആകെ ചികിത്സയിലുള്ളത് എഴുപതോളം പേരാണ്. ഇന്ന് ഏഴു പേര് കൂടെ രോഗമുക്തി നേടി. ഇതോടെ ആകെ 1282 പേര് ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നും രോഗമുക്തരായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പെടുന്നു. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാളെയും ആന്റിജന്‍ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അതേ സമയം, പൊതു ജനങ്ങള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകുവാന്‍ വിമുഖത കാണിക്കുന്നതായി ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഹാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സ്വയരക്ഷയ്ക്കായും മറ്റുള്ളവരുടെ സുരക്ഷയും കരുതി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സമ്പര്‍ക്ക പട്ടികയിലുള്ളവര്‍…
Read Moreകോട്ടയം ജില്ലയില്‍ ആകെ 12163 സ്ഥാനാര്‍ഥികള്‍
കോട്ടയം: കോട്ടയം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി ജില്ലയില്‍ ആകെ 12163 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തിലായി 8989 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആറു നഗരസഭകളിലായി 1940 പേര് പത്രിക സമര്‍പ്പിച്ചു. 203 പേരാണ് ജില്ലാ പഞ്ചായത്തിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 11 ബ്ലോക്കുകളിലായി 1031 പേരും പത്രിക സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പേര് പത്രിക സമര്‍പ്പിച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്. 129 പേര്. ഏറ്റുമാനൂര്‍ (107), പള്ളം (101) ബ്ലോക്കുകളിലും നൂറിനു മുകളിലാണ് സ്ഥാനാര്‍ഥികള്‍. നഗരസഭകളില്‍ 636 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോട്ടയം മുനിസിപ്പാലിറ്റിയാണ് മുന്നില്‍. 364 സ്ഥാനാര്‍ഥികളുള്ള ചങ്ങനാശേരി മുനിസിപ്പാലിറ്റി രണ്ടാമതും 336 സ്ഥാനാര്‍ഥികളുള്ള ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി മൂന്നാമതുമുണ്ട്. ഈരാറ്റുപേട്ടയില്‍ 229 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത് ഏറ്റവും കുഞ്ഞ് നഗരസഭയായ പാലായിലാണ്. 183…
Read Moreജോക്കുട്ടന്റെ സംസ്കാരച്ചടങ്ങുകള്‍ നാളെ രാവിലെ
പി ജെ ജോസഫ് എംഎല്‍എ യുടെ ഇളയ മകന് പുറപ്പുഴ പാലത്തിനാല്‍ ജോമോന് (ജോക്കുട്ടന് 34)ന്റെ സംസ്കാര ശുഷ്രൂഷ ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 10.30ന് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബകല്ലറയില്‍ സംസ്കരിക്കുന്നതുമാണ്. ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശാന്ത ജോസഫാണ് മാതാവ് (ഡോ. ശാന്ത അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്) അപു ജോണ്‍ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് എന്നിവരാണ് സഹോദരങ്ങള്‍.
Read Moreകോട്ടയം ജില്ലയില്‍ 423 പുതിയ കോവിഡ് രോഗികള്‍
കോട്ടയം ജില്ലയില്‍ 423 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 421 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും ഒരു ആരോഗ്യ പ്രവർത്തകനും രോഗബാധിതരായി. പുതിയതായി 4018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 190 പുരുഷന്മാരും 160 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 301 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31505 പേര് കോവിഡ് ബാധിതരായി. 27746 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19835 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം- 54 എരുമേലി-26 ചങ്ങനാശേരി-25 മരങ്ങാട്ടുപിള്ളി-21 ഏറ്റുമാനൂര്‍-20 നീണ്ടൂര്‍-17 മുണ്ടക്കയം-15 പായിപ്പാട്-14 കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍-11 പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, കുമരകം-9 വിജയപുരം, തലയാഴം,…
Read Moreജില്ലയില്‍ 423 പുതിയ കോവിഡ് രോഗികള്‍
കോട്ടയം ജില്ലയില്‍ 423 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 421 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗബാധിതരായി. പുതിയതായി 4018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 190 പുരുഷന്മാരും 160 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 301 പേര് രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31505 പേര് കോവിഡ് ബാധിതരായി. 27746 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19835 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം- 54എരുമേലി-26ചങ്ങനാശേരി-25മരങ്ങാട്ടുപിള്ളി-21 ഏറ്റുമാനൂര്‍-20നീണ്ടൂര്‍-17മുണ്ടക്കയം-15പായിപ്പാട്-14 കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍-11പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, കുമരകം-9വിജയപുരം, തലയാഴം, ചിറക്കടവ്-8ചെമ്പ്, ഭരണങ്ങാനം-7 ടി.വി പുരം, പാലാ, മറവന്തുരുത്ത്-6മാഞ്ഞൂര്‍, രാമപുരം, കരൂര്‍, കുറവിലങ്ങാട്,…
Read More