കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കോവിഡ്

372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 776 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3636 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ ആകെ 30733 പേര്‍ കോവിഡ് ബാധിതരായി. 27036 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20744 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട് രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-41ചങ്ങനാശേരി-28കാഞ്ഞിരപ്പള്ളി-26പാറത്തോട്, കങ്ങഴ-15ഈരാറ്റുപേട്ട-12 നീണ്ടൂര്‍, പള്ളിക്കത്തോട്, അയ്മനം, ചെമ്പ് -10ഉദയനാപുരം-9കരൂര്‍, അകലക്കുന്നം-8ടി,വി പുരം, തലപ്പലം, കറുകച്ചാല്‍, മാടപ്പള്ളി-7 ചിറക്കടവ്, ഭരണങ്ങാനം, മുണ്ടക്കയം-6കിടങ്ങൂര്‍, പൂഞ്ഞാര്‍, അയര്‍ക്കുന്നം,വാകത്താനം,പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട്,കുറവിലങ്ങാട്, കുറിച്ചി, വാഴപ്പള്ളി-5 എലിക്കുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂര്‍, ഞീഴൂര്‍-4മരങ്ങാട്ടുപിള്ളി, വെച്ചൂര്‍,തീക്കോയി-3 അതിരമ്പുഴ, തൃക്കൊടിത്താനം,…

Read More

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി…

Read More

സിസ്റ്റര്‍ റോസ്‌ലിറ്റ് കൊള്ളിക്കൊളവില്‍ ഡിഎസ്ടി നിര്യാതയായി

അരുവിത്തുറ ഡിഎസ്ടി സന്ന്യാസിനി സമൂഹത്തിലെ റവ സിസ്റ്റര്‍ റോസ്‌ലിറ്റ് കൊള്ളിക്കൊളവില്‍ (82) നിര്യാതയായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സിസ്റ്ററിന്റെ ഭൗതികശരീരം ബുധനാഴ്ച (18/11/2020) രാവിലെ 9 മണിക്ക് അരുവിത്തുറ ഡിഎസ്റ്റി മഠത്തില്‍ കൊണ്ടുവരും. മൃതസംസ്‌കാര ശുഷ്രൂഷകള്‍ ബുധനാഴ്ച (18/11/2020) ഉച്ചകഴിഞ്ഞു 2:30 മണിക്ക് അരുവിത്തുറ ഡിഎസ്റ്റി മഠത്തില്‍ നിന്ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്നതും തുടര്‍ന്ന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ മൃതസംസ്‌കാരം നടത്തുന്നതുമാണ്.

Read More

രണ്ടില ചിഹ്നം ആര്‍ക്കുമില്ല; ചിഹ്നം തെരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ചു, ജോസിനു ടേബിള്‍ ഫാന്‍, ജോസഫിന് ചെണ്ട!

കേരള കോണ്‍ഗ്രസ്സ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ്സ് എമ്മിലെ പി.ജെ. ജോസഫ് ജോസ് കെ. മാണി വിഭാഗങ്ങള്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. ‘രണ്ടില’ ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ്സ് (എം) പി.ജെ. ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ യും, കേരള കോണ്‍ഗ്രസ്സ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ‘ടേബിള്‍ ഫാനും’ അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് അനുവദിച്ചു. രണ്ടില ചിഹ്നം കിട്ടാത്തത് തിരിച്ചടിയാവില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. ജീവനുള്ള ചിഹ്നമാണ്…

Read More

സേവനം വിജയകരമായി പൂര്‍ത്തിയാക്കി സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍; അഭിനന്ദിച്ച് ജില്ലാ കളക്ടറും പോലീസ് മേധാവിയും

കോട്ടയം ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വ്യാപന തോത് ഉയരാതെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അഭിനന്ദനം. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെയും നിര്‍വഹണത്തിനായി സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ആദ്യവാരം നിയോഗിക്കപ്പെട്ട ഇവരുടെ സേവനകാലാവധി ഞായറാഴ്ച്ചയാണ് അവസാനിച്ചത്. ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ച്ചവച്ചതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധാവി ജി. ജയദേവും വിലയിരുത്തി. വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഉദ്യോഗസ്ഥരായിരുന്നു സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസിന്റെ സഹായത്തോടെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഇവര്‍ക്ക് അധികാരം നല്‍കിയിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു സെക്ടര്‍ മജിസ്‌ട്രേറ്റ് എന്ന ക്രമത്തില്‍ 71 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും ഇവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന പരിശോധനാ…

Read More

കിടങ്ങൂരിനു സമീപം ബസ് നിയന്ത്രണം വിട്ട് അപകടം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

കിടങ്ങൂര്‍: കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കൊങ്ങാണ്ടൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തൊടുപുഴ-കോട്ടയം സര്‍വീസ് നടത്തുന്ന എവറസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് സംരക്ഷണ ഭിത്തിയില്‍ കയറിയെങ്കിലും മറിയാതിരുന്നതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

Read More

പത്രിക സമര്‍പ്പണം; സമയപരിധി 19ന് അവസാനിക്കും, സൂക്ഷ്മ പരിശോധന 20ന്

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 19ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അതത് വരണാധികാരികളാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ മത്സരാര്‍ഥിയുടെ പേര് മത്സരിക്കുന്ന തദ്ദേശഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരിക്കണം. പത്രിക സമര്‍പ്പിച്ച തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം. നാമനിര്‍ദേശം ചെയ്തയാളുടെ പേര് അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരിക്കണം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ അതേ സംവരണ വിഭാഗത്തില്‍പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ സമര്‍പ്പിച്ച വില്ലേജ് ഓഫീസറോ തഹസില്‍ദാരോ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും. മൂന്നു വര്‍ഷം സാധുത കാലയളവുള്ള ജാതി…

Read More

കോട്ടയം ജില്ലയില്‍ 429 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 429 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 427 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4202 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 200 പുരുഷന്‍മാരും 175 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 501 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 30360 പേര്‍ കോവിഡ് ബാധിതരായി. 26260 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20449 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം -54എരുമേലി-22ഈരാറ്റുപേട്ട -19അതിരമ്പുഴ-16 ചങ്ങനാശേരി, വിജയപുരം-15തലയാഴം-14മുണ്ടക്കയം-13മണര്‍കാട്-12 വാഴൂര്‍,കുമരകം-11മാടപ്പള്ളി-10തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, രാമപുരം-9വൈക്കം, പാമ്പാടി-8 പൂഞ്ഞാര്‍, കാണക്കാരി, കരൂര്‍-7നെടുംകുന്നം, പാല, കൂട്ടിക്കല്‍, കടനാട്, ആര്‍പ്പൂക്കര, കൂരോപ്പട, കുറവിലങ്ങാട്-6കോരുത്തോട്, ഉഴവൂര്‍, മുളക്കുളം-5…

Read More