ക്രമക്കേട്; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി

ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് റേഷന്‍ കടയുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ ഉത്തരവായി. പ്രമീള തോമസ് ലൈസന്‍സിയായ കോട്ടയം താലൂക്കിലെ 58-ാം നമ്പര്‍ റേഷന്‍ കടയില്‍ ഈ മാസം ആറിന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ പോസ് മെഷീനിലെ സ്റ്റോക്കില്‍നിന്നും വ്യത്യസ്തമായി പുഴുക്കലരി 150 കിലോഗ്രാം കുറവും പച്ചരി 53 കിലോഗ്രാമും ഗോതമ്പ് 57 കിലോഗ്രാമും കൂടുതലുമായിരുന്നു. ലൈസന്‍സ് റദ്ദാക്കുന്നതു സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.

Read More

ഇല്ലിക്കല്‍ കല്ല് ഉമ്മിക്കുന്നില്‍ പ്രവേശനം നിരോധിച്ചു

ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായ നിര്‍മാണ ജോലികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടോപ്പ് സ്റ്റേഷനായ ഉമ്മിക്കുന്നില്‍ പ്രവേശനം നിരോധിച്ചു. നവംബര്‍ 30 വരെയാണ് നിരോധനം. മറ്റ് ഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിക്കും.

Read More

ജില്ലയില്‍ 580 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കുംസമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4980 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 250 പുരുഷന്‍മാരും 255 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 353 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4677 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28402 പേര്‍ കോവിഡ് ബാധിതരായി. 23675 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20465 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-68ടി.വി പുരം-26പള്ളിക്കത്തോട്, ചങ്ങനാശേരി – 24 ഏറ്റുമാനൂര്‍,ചെമ്പ്-23അയ്മനം-22കാഞ്ഞിരപ്പള്ളി-21 കുമരകം-16പാറത്തോട്,നീണ്ടൂര്‍-15ഈരാറ്റുപേട്ട-13കിടങ്ങൂര്‍, പനച്ചിക്കാട്,കറുകച്ചാല്‍, മാടപ്പള്ളി-12 അയര്‍ക്കുന്നം, കടുത്തുരുത്തി- 11വൈക്കം-10അതിരമ്പുഴ, കങ്ങഴ, തലയോലപ്പറമ്പ്, എലിക്കുളം,വെള്ളാവൂര്‍-9 വെള്ളൂര്‍-8കൂരോപ്പട, എരുമേലി, മുണ്ടക്കയം, മുളക്കുളം-7മണര്‍ക്കാട്, ആര്‍പ്പൂക്കര, കല്ലറ, വിജയപുരം, കോരുത്തോട്, ഞീഴൂര്‍- 6 രാമപുരം, ഉദയനാപുരം,…

Read More

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65),…

Read More

മകളുടെ പ്രായമുള്ള ഇരുപതുകാരിക്കൊപ്പം ഒളിച്ചോടിയ പാസ്റ്റര്‍ പിടിയില്‍

മുണ്ടക്കയം: റബര്‍ ടാപ്പിങ്ങിനെത്തി മകളുടെ പ്രായമുള്ള യുവതിക്കൊപ്പം ഒളിച്ചോടിയ പാസ്റ്ററെ പോലീസ് പിടികൂടി. കറുകച്ചാല്‍ ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ ലൂക്കോസ് (58) ആണ് ഇരുപതുകാരിയ്‌ക്കൊപ്പം പൊന്‍കുന്നത്തു നിന്നും കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്. ജീവിക്കാന്‍ ഗതിയില്ലാതെ വന്നതോടെ പാസ്റ്റര്‍ സ്വന്തം ബൈക്ക് 13000 രൂപയ്ക്കും, മൊബൈല്‍ ഫോണുകള്‍ 4000, 4500 രൂപയ്ക്കും വില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപ്ദമായ സംഭവം. ദിവസങ്ങള്‍ക്കു മുന്‍പ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഴൂര്‍ കാനത്തിനു സമീപത്തു നിന്നാണ് പാസ്റ്ററെ കാണാതായത്. വീട്ടില്‍ ഒരു കത്ത് എഴുതി വച്ച ശേഷമാണ് പാസ്റ്റര്‍ പെണ്‍കുട്ടിയുമായി മുങ്ങിയത്. ഇതേ തുടര്‍ന്നു വീട്ടുകാര്‍ കറുകച്ചാല്‍ പൊലീസില്‍ പാസ്റ്ററെ കാണാനില്ലെന്നു പരാതി നല്‍കി. തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍ മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയെയും കാണാനില്ലെന്നു കണ്ടെത്തി. തുടര്‍ന്നു, പൊലീസ് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ രണ്ടു ഫോണും ഒരേ ടവറിന്റെ പരിധിയില്‍…

Read More

കുമരകത്തെ ദുരിതബാധിത പ്രദേശങ്ങളില്‍ ഉടന്‍ സര്‍ക്കാര്‍ സഹായം എത്തിക്കണം: നാട്ടകം സുരേഷ്.

കുമരകം: ചുഴലികൊടുംകാറ്റില്‍ കനത്ത നാശം വിതച്ച കുമരകം, കവണാറ്റിങ്കര, അയ്മനം ഭാഗങ്ങളിലെ വീടുകള്‍ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് സന്ദര്‍ശിച്ചു. ഇരുപതോളം വീടുകള്‍ പൂര്‍ണമായും ഇരുന്നൂറ്റി അന്‍പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്ന ഇവിടങ്ങളില്‍ കെ.എസ്.ഇ.ബി.ക്കും കനത്ത നാശമാണുണ്ടായത്. 11 കെ.വി ലൈനുകളുള്‍പ്പെടെ നൂറോളം പോസ്റ്റുകള്‍ നിലംപൊത്തി. ട്രാന്‍സ്ഫോര്‍മറുകള്‍ക്കും തകരാറുണ്ട്. ചുഴലികൊടുംകാറ്റിന്റെ ഭീകരതാണ്ഡവം കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല. വീടുകള്‍, കെട്ടിടങ്ങള്‍, കൃഷി, വാഹനങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കു എടുത്തു കൊണ്ടിരിക്കുകയാണെന്ന് അലസ മറുപടിയിലൂടെ സര്‍ക്കാര്‍ ഇവിടുത്തെ ദുരിതബാധിതരെ അവഗണിക്കുകയാണെന്നും, ദുരിത ബാധിതര്‍ക്ക് ഉടന്‍ സഹായം എത്തിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച നാട്ടകം സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എ.വി തോമസ്, പി.എ ഹരിചന്ദ്രന്‍, സോജി ആലംപറമ്പ്, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Read More

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിരവധി അവസരങ്ങള്‍

പാലാ: മാര്‍സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ നിരവധി അവസരങ്ങള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ -ഹ്യൂമന്‍ റിസോഴ്‌സ്, ഹൗസ്‌കീപ്പിങ് സൂപ്പര്‍വൈസര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളാണ് ആശുപത്രിയിലുള്ളത്. അപേക്ഷകര്‍ ഏറ്റവും പുതിയ ബയോഡേറ്റ സഹിതം hr@marsleevamedicity.com എന്ന ഈമെയിലിലേക്ക് അപേക്ഷകള്‍ അയയ്ക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 17. വിശദാംശങ്ങള്‍ക്ക് 04822 266812, 813 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഒഴിവുകളും യോഗ്യതകളും 1.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സൈക്കോളജിയില്‍ എംഫില്‍ യോഗ്യതയും ആര്‍സിഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിഷയത്തില്‍ പിഎച്ച്ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. 2.പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എംബിഎ, എംഎച്ച്എ, എംഎസ്ഡബ്യൂ ഇവയിലേതെങ്കിലും യോഗ്യത ഉള്ളവരും കുറഞ്ഞത് 10 വര്‍ഷം അനുഭവ സമ്പത്ത് ഉള്ളവര്‍ക്കും അപേക്ഷിക്കാം. എന്‍എബിഎച്ച്, ജെസിഐ അംഗീകാരമുള്ള ആശുപത്രികളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 3.ഇന്റേണല്‍ ഓഡിറ്റര്‍ ഫുള്‍…

Read More

കിഴപറയാര്‍ പള്ളിയില്‍ തിരുനാള്‍ 20 മുതല്‍ 23 വരെ; നൊവേന ഇന്ന് ആരംഭിക്കും

കിഴപറയാര്‍: കിഴപറയാര്‍ പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാള്‍ 20 മുതല്‍ 23 വരെ ആഘോഷിക്കും. തിരുനാളിനൊരുക്കമായുള്ള നൊവേന ഇന്ന് ആരംഭിക്കും. ഇന്നു മുതല്‍ 19 വരെ തീയതികളില്‍ രാവിലെ ആറിനും 7.10 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 20 നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, ഏഴിനു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന. 21 നു രാവിലെ ആറിനും 7.10 നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.45 നു തിരുസ്വരൂപ പ്രതിഷ്ഠം, അഞ്ചിനു വിശുദ്ധ കുര്‍ബാന. 22 നു രാവിലെ 6.30 നു വിശുദ്ധ കുര്‍ബാന. പത്തിനു തിരുനാള്‍ കുര്‍ബാന – ഫാ. സജി മുതിരേന്തിക്കല്‍. 11.30 നു പ്രദക്ഷിണം. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന. പ്രധാന തിരുക്കര്‍മങ്ങള്‍ chitrapala എന്ന യുട്യൂബ് ചാനലില്‍ ലൈവ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുനാള്‍…

Read More

കോവിഡ്; രോഗമുക്തി നേടിയവര്‍ക്ക് ശ്വസന വ്യായാമം നല്ലത്, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവര്‍ ഏറെ ശ്രദ്ധിക്കണം. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമ മുറകള്‍ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ് , ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വ്യായാമം നിര്‍ത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.

Read More

കേരളാ കോ-ഓപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കുള്ള കെ ജെ ഫിലിപ്പ് കുഴികുളത്തിന്റെ നോമിനേഷന്‍ തള്ളണമെന്ന് കുര്യന്‍ പി കുര്യന്‍

കോട്ടയം: കേരളാ കോ-ഓപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കുള്ള കെ ജെ ഫിലിപ്പ് കുഴികുളത്തിന്റെ നോമിനേഷന്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കുര്യന്‍ പി കുര്യന്‍ രംഗത്ത്. ഇന്നു രാവിലെ 11.00 മണിക്കു സ്‌ക്രൂട്ടണിങ്ങ് നടക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്‌ക്രൂട്ടണിംഗ് നടന്ന കേരളാ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കോട്ടയം ബ്രാഞ്ചില്‍ നേരിട്ട് പരാതി നല്‍കിയിട്ടും പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാതെ രാഷ്ട്രിയപ്രേരിതമായി കെ.ജെ ഫിലിപ്പ് കുഴികുളത്തിന്റെ നോമിനേഷന്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും കുര്യന്‍ പി കുര്യന്‍ ആരോപിച്ചു. കെ ജെ ഫിലിപ്പ് കുഴികുളമാണ് കേരള കോണ്‍ഗ്രസ് (എം) നെ എല്‍ ഡി എഫില്‍ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചതെന്നും കേരളാ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍ സ്ഥാനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടു കൂടി മാത്രമാണ് ഫിലിപ്പ് കുഴികുളം സി.പി.എമ്മുമായി ബന്ധം ഉണ്ടാക്കിയതെന്നും കുര്യന്‍ പി.കുര്യന്‍ ആരോപിച്ചു. ഈ അനധികൃതമായ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം…

Read More