മോനിപ്പള്ളിയില്‍ ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം; ഇടിച്ചുവീഴ്ത്തിയ ലോറി ബൈക്ക് മീറ്ററുകളോളം നിരക്കി നീക്കി

കോട്ടയം: മോനിപ്പള്ളിയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി സ്വദേശി സതീഷ്, മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മോനിപ്പള്ളി ജംഗ്ഷനില്‍ ഇലഞ്ഞി റോഡില്‍ നിന്നു എംസി റോഡിലേക്കു കയറുകയായിരുന്നു ബൈക്ക്. ആ സമയം എതിര്‍ദിശയില്‍ നിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഏതാണ്ട് പത്തുമീറ്ററോളം ദൂരം ഇവരെ നിരക്കി നീക്കിയതിനു ശേഷമാണ് ടോറസ് നിന്നത്. അപകടസ്ഥലത്തു വെച്ചു തന്നെ രണ്ടു പേരും മരിച്ചു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Read More

പച്ചതുരുത്ത് നിർമ്മാണം കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻ്ററി സ്കൂളിന് സംസ്ഥാന ഹരിത കേരളം മിഷൻ്റ അനുമോദന പത്രം ലഭിച്ചു

കാഞ്ഞിരപ്പള്ളി:സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ മുഖാന്തിരം നടപ്പിലാക്കിയ പച്ചതുരുത്ത് നിർമ്മാണത്തിലും, പരിപാലനത്തിലും മാതൃകാപരമായ പങ്കാളിത്തം വഹിച്ച എകെജെഎം  ഹയർസെക്കൻ്ററി സ്കൂളിനുള്ള സംസ്ഥാന ഹരിത കേരളം മിഷൻ്റ അനുമോദന പത്രം വാർഡംഗംവും സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റുമായ ശ്രീ  ജോഷി അഞ്ചനാടൻ ,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡംഗം  ശ്രീ എം.എ റിബിൻ ഷാ എന്നിവർ ചേർന്ന്  സ്കൂൾ പ്രിൻസിപ്പാൾ ഫാദർ സാൽവിൻ ആഗസ്റ്റിൻ എസ്.ജെക്ക് കൈമാറി. ഹരിത കേരളം മിഷൻ പ്രതിനിധി വിപിൻ രാജു, ഫാദർ അഗസ്റ്റിൻ പീടികമല എസ്.ജെ,ഫാദർ ആന്റു സേവ്യർ എസ്‌. ജെ. തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി. പച്ചതുരുത്ത് നിർമ്മാണം കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻ്ററി സ്കൂളിന് സംസ്ഥാന ഹരിത കേരളം മിഷൻ്റ അനുമോദന പത്രം ലഭിച്ചു

Read More

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കിച്ചൻ കമ്പോസ്റ്റ് ബിന്നുകളുടെ വിതരണ ഉദ്ഘാടനം

കൂട്ടിക്കൽ: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ ഭാഗമായി ,വീടുകളിൽ ഉറവിട മാലിന്യ സംസ്കരണം നടത്തുന്നതിനായി കിച്ചൻ കമ്പോസ്റ്റ് ബിന്നുകളുടെ വിതരണ ഉദ്ഘാടനം നടന്നു. ആദ്യ ഘട്ടമെന്ന നിലയിൽ വിവിധ വാർഡുകളിൽ ആയിരത്തോളം ബിന്നുകൾ വിതരണം നടത്തി. വിതരണോല്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജെസി ജോസ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.ആർ. രാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എസ്. കൃഷ്ണകുമാർ, വി ഇ ഒ ആൻസി, ഗ്രാമപഞ്ചായത്തംഗങ്ങളായ ആൻ്റണി കടപ്ലാക്കൽ, മധു, മോഹനൻ, ചന്ദ്രദാസ് ,സുഷമ, ലൈസാമ്മ,ബിന്ദു രവീന്ദ്രൻ, വിജയമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More

പനക്കപാലത്തിനടുത്ത് ആറാംമൈൽ വളവിൽ ഓട്ടോറിക്ഷ ഇടിച്ചു അപകടം, യുവാവിന് പരിക്ക്

പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലത്തിനടുത്ത് ആറാംമൈൽ വളവിൽ ഓട്ടോറിക്ഷ രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിച് ഉണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. ഇന്ന് വൈകുന്നേരം ആറെ മുക്കാലോടെ ആണ് അപകടം. ഇയാളെ ഈരാറ്റുപേട്ട പി എം സി ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. ഈരാറ്റുപേട്ട പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി വാഹനം റോഡിൽ നിന്ന് നീക്കി.വെള്ളം ഒഴിച്ചു റോഡിലെ ചില്ലുകളും കഴുകി കളഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍

ആലപ്പുഴ ജില്ലയിലെ ചെറുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10) തിരുവനന്തപുരം ജില്ലയിലെ മംഗലപുരം (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

കോട്ടയം ജില്ലയില്‍ 203 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 203 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2189 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 82 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 423 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4382 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 27389 പേര്‍ കോവിഡ് ബാധിതരായി. 22959 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21374 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം – 24ചങ്ങനാശേരി – 22മുണ്ടക്കയം -12അതിരമ്പുഴ – 10 പായിപ്പാട് – 9കങ്ങഴ,ഈരാറ്റുപേട്ട, കുമരകം -8തലയാഴം, കടപ്ലാമറ്റം -7 കോരുത്തോട് -6ഏറ്റുമാനൂര്‍, പനച്ചിക്കാട്-5 എരുമേലി, വൈക്കം, തിരുവാര്‍പ്പ്, ടി.വി പുരം, കാഞ്ഞിരപ്പള്ളി, ഞീഴൂര്‍-…

Read More

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പേരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85),…

Read More

ഇന്ത്യന്‍ ആര്‍മി സുസജ്ജം: കേണല്‍ ജോസ് കുര്യന്‍

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് എന്‍.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ ചൈന ബന്ധത്തെ കുറിച്ചുള്ള വെബിനാര്‍,17/KL/Bn കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ജോസ് കുര്യന്‍ ഉത്ഘാടനം ചെയ്തു. അരുവിത്തുറ കോളജിലെ എന്‍.സി.സി. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എന്ത് പ്രകോപനം ചൈന ഉണ്ടാക്കിയാലും അത് ചെറുക്കാനുള്ള എല്ലാ ശേഷിയും നമുക്ക് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സിക്കിം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയ ഡോ. സാല്‍വിന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, എന്‍സിസി ഓഫീസര്‍ ലഫ്റ്റനന്റ് ഡോ. ലൈജു വര്‍ഗീസ്, കുമാരി ബ്ലസ്സിന്‍ സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

കെ ആർ നാരായണൻ്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ സ്കൂളുകൾക്കും ലൈബ്രറികൾക്കും സൗജന്യമായി നൽകുന്നു

പാലാ: കെ ആർ നാരായണൻ രാഷ്ട്രപതിയായിരിക്കെ ഔദ്യോഗികമായി നടത്തിയ പ്രസംഗങ്ങളിൽനിന്നും തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹരണ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ അറിയിച്ചു. കെ ആർ നാരായണൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾ പുറത്തിറക്കിയിരിക്കുന്നത് മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗിൻ്റെ കീഴിലുള്ള പബ്ളിക്കേഷൻ ഡിവിഷനാണ്. രണ്ടു വാള്യങ്ങളിലായി 719 പേജുകളുള്ള ഹാർഡ് ബൈൻഡ് ചെയ്ത പുസ്തകങ്ങൾക്ക് 875 രൂപ വിലയുണ്ട്. കെ ആർ നാരായണൻ്റെ 160 ൽ പരം പ്രസംഗങ്ങളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള നിയമസഭയിൽ നൽകിയ സ്വീകരണം, പാലാ നഗരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം, ഉഴവൂരിൽ നൽകിയ സ്വീകരണം, നെടുമ്പാശ്ശേരി വിമാനത്താവള ഉദ്ഘാടനം എന്നീ അവസരങ്ങളിൽ നടത്തിയ പ്രസംഗങ്ങളും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടൊപ്പം…

Read More

കെ ആർ നാരായണൻ്റെ ജീവിതം അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്തത്: ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

പാലാ: അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്ത ജീവിതമായിരുന്നു മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെതെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. പ്രതിസന്ധികളോടു നിരന്തരം പോരാടി ജീവിതവിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. കെ ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ്റെ തെരഞ്ഞടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെ സൗജന്യ വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ. കെ ആർ നാരായണൻ്റെ ജീവിതം മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മലയാളികളുടെ യശസ് ഉയർത്തിയ വിശ്വപൗരനായിരുന്നു കെ ആർ നാരായണനെന്നു മോൻസ് ജോസഫ് എം എൽ എ ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാനും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റുമായ…

Read More