തകടിയേല്‍ ടി സി ജോസഫ് (ജോയിച്ചന്‍) നിര്യാതനായി; സംസ്‌കാരം നാളെ

എരുമേലി: എരുമേലി തകടിയേല്‍ ടി സി ജോസഫ് (ജോയിച്ചന്‍ 58-ഷൈന്‍ മെഡിക്കല്‍സ്, എരുമേലി) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (31/10/2020) രാവിലെ 10.30ന് ഭവനത്തിലെ ശുഷ്രൂഷകള്‍ക്ക് ശേഷം എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍. ഭാര്യ ഷൈനി ചുങ്കപ്പാറ കുമ്പുളുവേലില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: മറിയക്കുട്ടി പുറത്തേമുതുകാട്ടില്‍, എലിക്കുട്ടി കാഞ്ഞിരത്തുങ്കല്‍, കുട്ടിയമ്മ തലവയലില്‍, ഗ്രേസി പുത്തന്‍പുരക്കല്‍, ലിസി (യൂ എസ് എ ), ബേബിച്ചന്‍, അപ്പച്ചന്‍, ജെയിംസ്.

Read More

ഈരാറ്റുപേട്ടയിൽ ഇന്ന് 19 പേർക്ക് കോവിഡ്

ഇന്ന് 30/10/2020 ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത് 19 പേർക്ക് ആണ്. ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ കോവിഡ് രോഗമുക്തി നേടിയത് 74 പേർ. ഇന്ന് 30/10/2020 ഈരാറ്റുപേട്ട,ഷാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് ആകെ 193 ആന്റിജെൻ ടെസ്റ്റ് നടത്തി.പോസ്റ്റീവ് കേസ്: 17 രോഗം സ്ഥിരീകരിച്ചവർ. 1) ഡിവിഷൻ – 4 (മൂന്ന് പേർ)a. 14 വയസ്സ്/കുട്ടി,45 വയസ്സ്/സ്ത്രീ(ഒരു കുടുംബം)സമ്പർക്കംb. 39 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം. 2)ഡിവിഷൻ -11(ഒരാൾ)a. 43 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം. 3) ഡിവിഷൻ -12 (ഒരാൾ)a. 36 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം. 4)ഡിവിഷൻ – 15(ഒരാൾ)a.62 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം. 5) ഡിവിഷൻ – 19(ഒരാൾ)a.37 വയസ്സ്/ പുരുഷൻ.ഉറവിടം അവ്യക്തം. 6) ഡിവിഷൻ – 22 (എട്ട് പേർ)a.27 വയസ്സ്/സ്ത്രീ, 21/2 വയസ്സ്/കുട്ടി.(ഒരു കുടുംബം).സമ്പർക്കംb.54 വയസ്സ്/പുരുഷൻ,45 വയസ്സ്/സ്ത്രീ.(ഒരു കുടുംബം).…

Read More

പാലായിൽ റോഡ് പുനരുദ്ധാരണത്തിന് ഒരു കോടി 53 ലക്ഷം അനുവദിച്ചു

പാലാ: മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ ഒരു കോടി 53 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. രാമപുരം പഞ്ചായത്തിലെ അറയാനിക്കൽ കവല ആർ പി എസ് – കാരാത്താങ്കൽ റോഡ് (8ലക്ഷം), പുളിയ്ക്കകുന്ന് കൊണ്ടാടുപള്ളി റോഡ്(5ലക്ഷം), ഏഴാച്ചേരി ഷാപ്പുംപടി പള്ളത്തുമല റോഡ് (5 ലക്ഷം), മീനച്ചിൽ പഞ്ചായത്തിലെ പൂവരണി അമ്പലം മറ്റപ്പള്ളി 11, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് (10 ലക്ഷം), മുളകുകുടിയാനി മല്ലികശ്ശേരി റോഡ്(5ലക്ഷം), മേലുകാവ് പഞ്ചായത്തിലെ മേലുകാവ് കളപ്പുരപാറ കല്ലുവെട്ടം റോഡ് (5 ലക്ഷം), വില്ലേജ് ജംഗ്ഷൻ വെള്ളിലാത്തൊട്ടി റോഡ് (7ലക്ഷം), കടനാട് പഞ്ചായത്തിലെ തേക്കിൻകാട്മല ഐങ്കൊമ്പ് റോഡ് (5 ലക്ഷം), വല്ല്യാത്ത് പാണംകുന്ന് റോഡ് (5 ലക്ഷം), മേരിലാൻ്റ് പറയിൻതോട്ടം റോഡ് (10 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ അഞ്ചാംമൈൽ തലച്ചിറ റോഡ് (5ലക്ഷം),…

Read More

രാമപുരത്ത് ഇന്ന് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാമപുരം: ഗ്രാമപഞ്ചായത്തിൽ ഇന്ന് ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ചുപേർക്കും ഇന്നലെ പാലാ ജനറൽ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഒരാൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 50 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. 5, 6, 13, 17 വാർഡുകളിൽ ഉള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read More

കോൺഗ്രസിന് ഘടകകക്ഷികളെ തകർത്ത ചരിത്രമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി

കാഞ്ഞിരപ്പള്ളി: സ്വയം നശിക്കുകയും രക്ഷപ്പെടുത്തുന്നതിനായി പിന്തുണക്കുന്ന കക്ഷികളെ തകർക്കുകയും ചെയ്യുന്ന ചരിത്രമാണ് കോൺഗ്രസിനെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.പി, എസ്.ആർ.പി, ജനതാദൾ, സി.എം.പി, ആർ എസ്.പി. കക്ഷികൾക്ക് നിയമസഭയിൽ അംഗങ്ങൾ പോലും ഇല്ലാതാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയ ചതിവും കാലുവാരലും കാരണമാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പി.ജെ.ജോസഫിനെ കൂടെ കൂട്ടിയതാണ് കേരളാ കോൺഗ്രസ് നേതൃത്വം കാട്ടിയ രാഷ്ട്രീയ മണ്ടത്തരമെന്നും യോഗം വിലയിരുത്തി. ” 38 വർഷങ്ങൾക്കു ശേഷം വീണ്ടും എൽ ഡി.എഫിൽ ചേരുവാൻ എടുത്ത നിലപാട് ചരിത്രപരമാണ്.ഇടതു ജനാധിപത്യ മുന്നണി രൂപീകരിച്ചതു പോലും 1980-ൽ ഇ എം.എസും, കെ.എം.മാണിയും ചേർന്നാണ്. ഈ മുന്നണിയുടെ പ്രഥമ സംയുക്ത നിയമസഭാ കക്ഷി നേതാവ് കെ.എം. മാണിയുമാണ്. എ എം മാത്യു ആനിത്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ…

Read More

പാലാ നഗരസഭയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പാലാ: നഗരസഭയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടാം വാർഡ് കൊച്ചിടപ്പാടി ഭാഗത്ത് യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു മൂന്നു ദിവസമായി സുഖമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരുന്നു. വിപുലം അല്ല എന്നതാണ് വിവരം.

Read More

ഇടുക്കിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 76 പേർക്ക്

ഇടുക്കി ജില്ലയിൽ 76പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 104 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് ; അറക്കുളം 1 അയ്യപ്പൻകോവിൽ 1 ചക്കുപള്ളം 1 ചിന്നക്കനാൽ 3 ദേവികുളം 1 ഇടവെട്ടി 4 എലപ്പാറ 1 കഞ്ഞികുഴി 1 കാഞ്ചിയാർ 1 കരിമണ്ണൂർ 6 കട്ടപ്പന 3 കൊന്നത്തടി 2 കുമാരമംഗലം 1 കുമളി 1 മൂന്നാർ 1 നെടുങ്കണ്ടം 3 പള്ളിവാസൽ 2 പാമ്പാടുംപാറ 1 പെരുവന്താനം 1 രാജകുമാരി 3 സേനാപതി 2 തൊടുപുഴ 7 ഉടുമ്പന്നൂർ 8 വണ്ടന്മേട് 3 വണ്ടിപ്പെരിയാർ 13 വാഴത്തോപ്പ് 4 വെള്ളിയാമറ്റം 1 ദേവികുളം സ്വദേശിനി (43) വെള്ളിയാമാറ്റം മേതൊട്ടി സ്വദേശിനി (27) വണ്ടന്മേട് സ്വദേശികൾ (29,30) തൊടുപുഴ മുതലാക്കോടം സ്വദേശിനി (31≥) തൊടുപുഴ സ്വദേശി (28)…

Read More

കോട്ടയം ജില്ലയില്‍ 367 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 367 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി. പുതിയതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 192 പുരുഷന്‍മാരും 145 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1007 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍. 5638 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23080 പേര്‍ കോവിഡ് ബാധിതരായി. 17404 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19429 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. ചങ്ങനാശ്ശേരി, കോട്ടയം -34 ചിറക്കടവ്- 14 വാഴപ്പള്ളി, തലയാഴം, കുറിച്ചി-13 ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കരൂര്‍-12 ഈരാറ്റുപേട്ട, അയ്മനം-10 ടി.വി…

Read More

ഹോട്ടൽ മേഖലയുടെ പ്രതിസന്ധി പരിഹരിക്കണം: മാണി സി കാപ്പൻ

പാലാ: കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനും പുനരുദ്ധാരണത്തിനും അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ ഭക്ഷ്യമന്ത്രി പി തിലോത്തമന് നിവേദനം നൽകി. നോട്ടു നിരോധനം, വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ ഹോട്ടൽ മേഖലയെ പ്രതികൂലമായി ബാധിച്ചതായി കാപ്പൻ ചൂണ്ടിക്കാട്ടി. പ്രതിസന്ധിയെ തുടർന്നു നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. പലതും അടച്ചു പൂട്ടലിൻ്റെ വക്കിലാണ്. ഹോട്ടൽ വ്യവസായത്തെ സഹായിക്കാൻ ലൈസൻസ് വ്യവസ്ഥകൾ ഉദാരമാക്കണമെന്ന് മാണി സി കാപ്പൻ ആവശ്യപ്പെട്ടു. 36 സീറ്റു വരെയുള്ള ഹോട്ടലുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കുക, ഗ്യാസും വൈദ്യുതിയും സൗജന്യ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നിവേദനത്തിലൂടെ ഉന്നയിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍…

Read More