ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാനതല ഐഡി കാര്‍ഡ് വിതരണം നടന്നു

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ ടൂറിസം മേഖലയില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും തൊഴില്‍ മേഖലയിലെ പരിരക്ഷയ്ക്കും വേണ്ടി ഐഎന്‍ടിയുസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന തല മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം നടന്നു. ഐഎന്‍ടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റ് ജോര്‍ജ് കരിമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന മീറ്റിംഗില്‍ കെടിഡബ്ല്യൂസി സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ബെന്നറ്റ് രാജ്, സുബിന്‍ തോമസ്, ലിജോ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയുന്ന ഹോട്ടല്‍ & റിസോര്‍ട്ട് ജീവനക്കാര്‍, ടൂര്‍ ഗൈഡ് മാര്‍, ടൂറിസ്റ്റ്, ടാക്‌സി ഡ്രൈവര്‍മാര്‍, ഹൗസ് ബോട്ട് ഡ്രൈവേഴ്‌സ്, ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍/…

Read More

റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്‌ക്കീം വെബ്സൈറ്റ് അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണം; മുഖ്യമന്ത്രിക്ക് ജോസ് കെ മാണി നിവേദനം നല്‍കി

പാലാ: റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്‌ക്കീം വെബ്സൈറ്റ് അടിയന്തിരമായി പ്രവര്‍ത്തനക്ഷമം ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജോസ് കെ മാണി നിവേദനം നല്‍കി. കെ.എം മാണി സാര്‍ രൂപംകൊടുത്തതും, കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കര്‍ഷക സഹായപദ്ധതി റബര്‍ ഉല്‍പ്പാദക ഉത്തേജക പദ്ധതി (ആര്‍.പി.ഐ.എസ്) യില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ ആയിരത്തിലധികം കോടി ധനസഹായമായി കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തിരുന്നു. അടുത്ത നാളില്‍ ഈ പദ്ധതിയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കര്‍ഷകര്‍ക്ക് ബില്ല് അപ്ലോഡ് ചെയ്യാനാവുന്നില്ല. വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കുള്ള കരാര്‍ പുതുക്കാതെ വന്നതോടെയാണ് നിലവിലെ പ്രതിസന്ധി ഉണ്ടായതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ധനസഹായം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതി എന്ന നിലയിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പദ്ധതി എന്ന നിലയിലും ഏറെ അംഗീകാരം…

Read More

രാമപുരത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

രാമപുരം; ഗ്രാമപഞ്ചായത്തില്‍ ഇന്നു രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചക്കാമ്പുഴ, കൊണ്ടാട് പ്രദേശങ്ങളില്‍ ഓരോരുത്തര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 75 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.

Read More

ഈരാറ്റുപേട്ടയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട; നഗരസഭയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ രോഗമുക്തി നേടി. ഇന്ന് ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 43 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ 126 പേര്‍ക്കാണ് ആന്റിജെന്‍ ടെസ്റ്റ് നടത്തിയത്. രണ്ടു പേര്‍ക്ക് പിഎംസി ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലും മൂന്നു പേര്‍ക്ക് ഇടമറുകില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധയിലുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരുടെ വിശദാംശങ്ങള്‍ പോസ്റ്റീവ് കേസ്: 43രോഗം സ്ഥിരീകരിച്ചവര്‍.1) ഡിവിഷന്‍ – 1 (2പേര്‍ )28/ വയസ്സ്/പുരുഷന്‍,21/പുരുഷന്‍സമ്പര്‍ക്കം2) ഡിവിഷന്‍ – 5(3പേര്‍ )ഒരു കുടുംബം30/പുരുഷന്‍,58/പുരുഷന്‍,53/സ്ത്രീഉറവിടം അവ്യക്തം3) ഡിവിഷന്‍ -6(ഒരാള്‍)26വയസ്സ്/പുരുഷന്‍.ഉറവിടം അവ്യക്തം4) ഡിവിഷന്‍ – 9(ഒരാള്‍)67 വയസ്സ്/പുരുഷന്‍ഉറവിടം അവ്യക്തം5)ഡിവിഷന്‍ -10(ഒരാള്‍ )32വയസ്സ് /പുരുഷന്‍ഉറവിടം അവ്യക്തം6) ഡിവിഷന്‍ -11 (ഒരു കുടുംബത്തിലെ 4 പേര്‍)40 വയസ്സ്/സ്ത്രീ,20വയസ്സ് /സ്ത്രീ,16/പെണ്‍കുട്ടി,14/ആണ്‍കുട്ടി.ഉറവിടം അവ്യക്തം7) ഡിവിഷന്‍ – 13(ഒരാള്‍)64 വയസ്സ്/പുരുഷന്‍.ഉറവിടം അവ്യക്തം8) ഡിവിഷന്‍ –…

Read More

ജില്ലയില്‍ 473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

463 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 4538 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 187 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 404 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6685 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 18998 പേര്‍ കോവിഡ് ബാധിതരായി. 12288 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 166606 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. ഈരാറ്റുപേട്ട -72കോട്ടയം -68വാഴപ്പള്ളി-30ചങ്ങനാശേരി-29 ഏറ്റുമാനൂര്‍ -25കാണക്കാരി, എരുമേലി-15അയ്മനം -12അതിരമ്പുഴ -10 ടിവി പുരം, തലയാഴം, തൃക്കൊടിത്താനം, ആര്‍പ്പൂക്കര -8തിരുവാര്‍പ്പ്, ഉദയനാപുരം, പാമ്പാടി -7കുറവിലങ്ങാട്, കുമരകം, കുറിച്ചി -6പുതുപ്പള്ളി, പനച്ചിക്കാട്, വെച്ചൂര്‍,…

Read More

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്പാഗദന്‍ (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍…

Read More

ഗ്രീന്‍ ടൂറിസം റിവര്‍വ്യൂ പാര്‍ക്കും ടൂറിസം കോംപ്ലെക്‌സും മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പാലാ: മീനച്ചില്‍ റിവര്‍വ്യൂ പാര്‍ക്ക്, ഗ്രീന്‍ ടൂറിസം കോംപ്ലെക്‌സ്, അനുബന്ധ നിര്‍മ്മിതികള്‍ എന്നിവയുടെ ഉദ്ഘാടനം നാളെ (22/10/2020) 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിക്കുമെന്ന് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മാണി സി കാപ്പന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിക്കും. എം പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ മാണി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് കിറ്റ്‌കോ ലിമിറ്റഡാണ്. പാലാ നഗര ഹൃദയത്തില്‍ പാലാ പഴയ ബസ് സ്റ്റാന്റിന്റെ എതിര്‍ വശത്ത് മീനച്ചിലാറിനോട് ചേര്‍ന്നുള്ള ഗ്രീന്‍ ടൂറിസം കോംപ്ലെക്‌സാണ് പ്രധാന ആകര്‍ഷണം. ഇവിടേയ്ക്കുള്ള പാലം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്തമായ…

Read More

ഈലക്കയം – ആസാദ് നഗർ – മാതാക്കൽ റോഡിന് 35 ലക്ഷം രൂപയുടെ ഭരണാനുമതി: പി സി ജോർജ്

ഈരാറ്റുപേട്ട നഗരസഭാ 6 ആം ഡിവിഷനിലെ ഈലക്കയം – ആസാദ് നഗർ – മാതാക്കൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്കായി 35 ലക്ഷം രൂപയുടെ ഭരണ്ണാനുമതി ലഭിച്ചതായി പി സി ജോർജ് എം എൽ എ അറിയിച്ചു . എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത് . വാർഡ് കൗൺസിലർ ഷെറീന റഹീമിന്റെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത് . ടെൻഡർ നടപടികൾ പൂർത്തിയാക്കി നവംബര് മാസത്തിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നും പി സി ജോർജ് എം എൽ എ അറിയിച്ചു .

Read More

കാഞ്ഞിരപ്പള്ളിയില്‍ പതിനൊന്ന് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയ രണ്ടാനച്ചന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: പതിനൊന്നു വയസുകാരിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട തടിയൂര്‍ സ്വദേശിയാണ് (46) അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച് വന്നിരുന്നതായാണ് സൂചന.ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞുവരികയായിരുന്നു. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവു നല്‍കിയ പരാതിയില്‍ വനിതാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കോട്ടയം ജില്ലയിൽ ഇന്ന് രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടെ, സമ്പൂർണ പട്ടിക

കോട്ടയം മുനിസിപ്പാലിറ്റിയിലെ -40, 42 വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 39, ചങ്ങനാശേരി – 34, കങ്ങഴ – 9, ഭരണങ്ങാനം- 7 , എരുമേലി-7, വാഴപ്പള്ളി- 19, ചിറക്കടവ്-20 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ 1.കോട്ടയം – 9, 51,40,42 ചങ്ങനാശേരി – 24, 29, 13,10 ഈരാറ്റുപേട്ട – 3, 2,20, 22, 24,26 ഏറ്റുമാനൂര്‍ – 7,3 ഗ്രാമപഞ്ചായത്തുകള്‍ എരുമേലി- 5,6 കുമരകം- 7 വാഴപ്പള്ളി- 7 പനച്ചിക്കാട്- 12 കുറിച്ചി – 11 ചിറക്കടവ്-18 കിടങ്ങൂര്‍ – 1,14 കൂട്ടിക്കല്‍ – 13 എലിക്കുളം-6 തലയാഴം – 5,…

Read More