ബാറുകള്‍ തുറക്കുവാനുള്ള നീക്കം; ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്

ബാറുകള്‍ അടിയന്തിരമായി തുറന്നു കൊടുക്കുവാനുള്ള നീക്കം അബ്കാരി പ്രീണനമാണെന്നും സമീപഭാവിയില്‍ നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സ്വരൂപണം ലക്ഷ്യം വച്ചാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കോട്ടയത്ത് ടെംമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ആരാധനാലയങ്ങളോടും, വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമില്ലാത്ത കൂറ് എന്തിനാണ് സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് കാണിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രോഗവ്യാപനത്തിന് മുഖ്യകാരണമായേക്കാവുന്ന മദ്യസ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുന്നത് ‘എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്’. ബാറുകള്‍ തുറക്കാന്‍ എക്സൈസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളണം. വ്യാജമദ്യവും, കഞ്ചാവും, മയക്കുമരുന്നുകളും സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. വ്യാജമദ്യ നിര്‍മ്മാണവും, കടത്തും തടയാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന സമിതികള്‍ പ്രവര്‍ത്തിക്കുന്നേയില്ല. കര്‍ക്കശമായി നടപടികള്‍ സ്വീകരിക്കേണ്ട എക്സൈസ്-പോലീസ്-റവന്യൂ-ഫോറസ്റ്റ് വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രവര്‍ത്തനസജ്ജമല്ല. റവ.…

Read More

ഹെല്‍മറ്റ് വയ്ക്കാത്തതിനു ഹൃദ്‌രോഗിയായ വയോധികനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി

അഞ്ചല്‍: ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കിലെ പിന്‍സീറ്റില്‍ യാത്ര ചെയ്ത വയോധികനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നിയമനടപടി. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രബോഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷജീമിനെ സ്ഥലംമാറ്റി. കുട്ടിക്കാനം കെഎപി ബറ്റാലിയനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഹൃദ്‌രോഗിയായ മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മര്‍ദനമേറ്റത്. അടിയേറ്റ രാമാനന്ദന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ ജോലിക്ക് പോകുന്നതിനായി ബൈക്കില്‍ എത്തിയ രാമാനന്ദനും സുഹൃത്തും വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ പോലീസ് പിടിച്ചു. തുടര്‍ന്ന് ഹെല്‍മറ്റ് വയക്കാത്തതിന് ഇരുവര്‍ക്കും ആയിരം രൂപ പോലീസ് പിഴ ഇട്ടു. എന്നാല്‍ പണിക്കു പോകുകയാണെന്നും ഇപ്പോള്‍ തങ്ങളുടെ കൈവശം പണമില്ലെന്നും കോടതിയില്‍ പിഴ ഒടുക്കാം എന്നും ഇവര്‍ പറഞ്ഞു. ഈ സമയം എസ്‌ഐ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ഇതുകൊടുക്കാതെ മാറിനിന്ന രാമാനന്ദനെ ബലമായി പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയുമായിരുന്നു. വയോധികനെ മര്‍ദിക്കുന്നതിന്റെ…

Read More

ഈരാറ്റുപേട്ടയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട; നഗരസഭയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര്‍ രോഗമുക്തി നേടി. ഒക്ടോബര്‍ 5, 6 തീയതികളില്‍ പാലായിലും ഇടമറുകിലും നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് 11 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്ക് ഇന്ന് (07/10/2020) ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിലും ഭരണങ്ങാനം, തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രികളിലും നടന്ന കോവിഡ് ടെസ്റ്റിലുമാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചവര്‍ 1) ഡിവിഷന്‍ 21 (ഒരു കുടുംബത്തിലെ 4 പേര്‍ ഉള്‍പെടെ മൊത്തം 5 ആളുകള്‍)മ.40 വയസ്സ്/സ്ത്രീ, 15 വയസ്സ്/കുട്ടി, 14 വയസ്സ്/കുട്ടി, 7 വയസ്സ്/കുട്ടി. സമ്പര്‍ക്കംയ.22 വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം. 2) ഡിവിഷന്‍ 22 (ഒരു കുടുംബത്തിലെ 3 പേര്‍)മ.43 വയസ്സ്/സ്ത്രീ, 19 വയസ്സ്/പുരുഷന്‍, 15 വയസ്സ്/കുട്ടി. സമ്പര്‍ക്കം.3) ഡിവിഷന്‍ 24 (ഒരു കുടുംബത്തിലെ 3 പേര്‍)75വയസ്സ്/സ്ത്രീ, 42 വയസ്സ്/സ്ത്രീ, 16 വയസ്സ്/കുട്ടി.സമ്പര്‍ക്കം.…

Read More

മന്ത്രി എംഎം മണിക്കു പിന്നാലെ മന്ത്രി കെടി ജലീലിനും കോവിഡ്

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇന്നു രാവിലെ മന്ത്രി എംഎം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ജലീല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍. മന്ത്രി എംഎം മണി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ കൊവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് വിഎസ് സുനില്‍കുമാറും ചികിത്സ തേടിയിരുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നിരീക്ഷണത്തിലേക്ക്…

Read More

വെള്ളിയേപ്പിള്ളിൽ ട്രേഡിങ് കമ്പനി ഉടമ ജോബിൻ മാത്യു നിര്യാതനായി

പാലാ: വെള്ളിയേപ്പിള്ളിൽ ട്രേഡിങ് കമ്പനി ഉടമ ജോബിൻ മാത്യു നിര്യാതനായി. കുറച്ചു കാലമായി അസുഖ ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു. അഞ്ജു ജോബിയാണ് ഭാര്യ. രണ്ടു മക്കൾ. മൃതസംസ്കാരം നാളെ (വ്യാഴം, 8-10-2020) വൈകുന്നേരം നാലു മണിക്ക് കിഴതടിയൂർ സെൻറ് ജോസഫ് പള്ളിയിൽ. 💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Read More

കിടങ്ങൂരില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

കിടങ്ങൂര്‍: ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാര്‍ഡിലാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. വെള്ളിയാഴ്ച വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Read More

ജില്ലയില്‍ 490 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത് രോഗം സ്ഥിരീകരിച്ചവരില്‍ 226 പുരുഷന്‍മാരും 185 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ രോഗബാധിതരായി. 471 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5020 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13569 പേര്‍ കോവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19216 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെകോട്ടയം39ഈരാറ്റുപേട്ട37വാഴപ്പള്ളി32ചങ്ങനാശേരി22പനച്ചിക്കാട്21 കാഞ്ഞിരപ്പള്ളി19അതിരമ്പുഴ, പാറത്തോട്18 വീതംകുറവിലങ്ങാട്17അയ്മനം15 അയര്‍ക്കുന്നം, എരുമേലി13 വീതംകടുത്തുരുത്തി, മീനച്ചില്‍12 വീതംആര്‍പ്പൂക്കര11ഏറ്റുമാനൂര്‍9കുമരകം, വൈക്കം8 വീതം കടപ്ലാമറ്റം, കരൂര്‍, മുണ്ടക്കയം, തിരുവാര്‍പ്പ്7 വീതംമണര്‍കാട്, പൂഞ്ഞാര്‍, വാകത്താനം6 വീതംചെമ്പ്, എലിക്കുളം, കല്ലറ, കുറിച്ചി, മണിമല, തൃക്കൊടിത്താനം5 വീതംകറുകച്ചാല്‍, നീണ്ടൂര്‍, തലപ്പലം, തലയാഴം,…

Read More

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍…

Read More

രാമപുരത്ത് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാമപുരം: ഗ്രാമപഞ്ചായത്തില്‍ ഇന്ന് 12 പേര്‍ക്കു കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഒമ്പതു പേര്‍ക്ക് പഞ്ചായത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലും ബാക്കി മൂന്നു പേര്‍ക്ക് പുറത്തു നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ടൗണ്‍ വാര്‍ഡിലും വെള്ളിലാപിള്ളി വാര്‍ഡിലും മൂന്നു പേര്‍ക്കു വീതം രോഗം സ്ഥിരീകരിച്ചു. രണ്ടു വാര്‍ഡിലും ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6, 9, 3, 7, 8, 2 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് 87 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ പരിശോധന നടത്തിയത്.

Read More

പൂഞ്ഞാറില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പൂഞ്ഞാര്‍; ഗ്രാമപഞ്ചായത്തില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം വാര്‍ഡിലെ രണ്ടു കുടുബത്തിലെ അംഗങ്ങളാണ് ഇവര്‍. ഇന്നലെ ഇടമറുകില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More