മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലോക ഹൃദയ ദിനം ആചരിച്ചു

ലോക ഹൃദയ ദിനമായ സെപ്തംബർ 29 ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ ദിനമായി ആചരിച്ചു. കാർഡിയോളജി വിഭാഗം ഹോസ്പിറ്റലിന്റെ ഹൃദയം ആണെന്നും അവർ ഒരു ഹൃദയം പോലെ കൂട്ടായ പരിശ്രമമാണ് നടത്തുന്നത് എന്നും ഏത് സമയത്തും അവരുടെ സേവനം ലഭ്യമാണെന്നും ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. ലോക ഹൃദയ ദിന ആഘോഷ0 മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ തിരി തെളിയിച്ചു ഉത്‌ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, കാർഡിയോളജി വിഭാഗം കൺസൾറ്റന്റ്മാരായ ആയ ഡോ.ബിബി ചാക്കോ, ഡോ. സന്ദീപ് ആർ, ഡോ. രാജീവ് അബ്രഹാം, കാർഡിയോ തൊറാസിക് & വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾറ്റന്റ് ഡോ. കൃഷ്‌ണൻ ചന്ദ്രശേഖരൻ, കാർഡിയാക് അനസ്‌തേഷ്യ സീനിയർ കൺസൾറ്റന്റ് ഡോ. നിതീഷ് പി എൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആശുപത്രി തുടങ്ങി കുറഞ്ഞ കാലയളവിൽ…

Read More

കോട്ടയം ജില്ലയില്‍ മൂന്നു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം: എരുമേലി2, ചങ്ങനാശേരി മുനിസിപ്പാലിറ്റി 1, മുണ്ടക്കയം 13 എന്നീ പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ നാലാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ 1.കോട്ടയം 33, 392.ചങ്ങനാശേരി 31,33,34,13.ഏറ്റുമാനൂര്‍ 23 ഗ്രാമപഞ്ചായത്തുകള്‍ 4.മീനടം115.എരുമേലി 7,10,19, 26.പാമ്പാടി 57.കരൂര്‍11 8.ഉദയനാപുരം 5,89.മുത്തോലി 710.അതിരമ്പുഴ511.കുമരകം 7,10,15 12.മുണ്ടക്കയം 5, 1313.ഭരണങ്ങാനം 614.വെച്ചൂര്‍ 215.വാഴപ്പള്ളി2,15, 19, 21 16.എലിക്കുളം7, 817.ചെമ്പ് 1418.മറവന്തുരുത്ത് 419.കൂരോപ്പട 14 20.രാമപുരം 5, 1321.പുതുപ്പള്ളി 322.കാഞ്ഞിരപ്പള്ളി 1623.മൂന്നിലവ്5 24.കറുകച്ചാല്‍ 1625.കടപ്ലാമറ്റം 326.കങ്ങഴ 1327.വെള്ളൂര്‍ 8 28.വാകത്താനം 329.ആര്‍പ്പൂക്കര 15

Read More

ഈരാറ്റുപേട്ടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട; നഗരസഭയില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ഇന്ന് ഈരാറ്റുപേട്ട ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 62 പേര്‍ക്കാണ് ഇന്ന് ആന്റിജെന്‍ ടെസ്റ്റ് നടത്തിയത്. 25 വാര്‍ഡിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു. ഇവര്‍ക്കു പുറമെ 10ാം വാര്‍ഡില്‍ രണ്ടു പേര്‍ക്കും 2, 7, 11 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ 1) ഡിവിഷന്‍ 2 (ഒരാള്‍ )37വയസ്സ്/പുരുഷന്‍. സമ്പര്‍ക്കം.2) ഡിവിഷന്‍ 7 ( ഒരാള്‍)33 വയസ്സ്/ പുരുഷന്‍. സമ്പര്‍ക്കം. 3) ഡിവിഷന്‍ 10 ( ഒരു കുടുംബത്തിലെ രണ്ട് പേര്‍)24 വയസ്സ്/സ്ത്രീ, 4 വയസ്സ്/കുട്ടി. ഉറവിടം അവ്യക്തം.4) ഡിവിഷന്‍ 11 (ഒരാള്‍)38 വയസ്സ്/സ്ത്രീ. സമ്പര്‍ക്കം5) ഡിവിഷന്‍ 25 ( ഒരു കുടുംബത്തിലെ മൂന്ന്…

Read More

19 പഞ്ചായത്തുകളില്‍ കൂടി സംവരണ വാര്‍ഡുകള്‍ നിര്‍ണയിച്ചു

കോട്ടയം ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സംവരണ വാര്‍ഡുകള്‍ നിര്‍ണയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. നാളെ(സെപ്റ്റംബര്‍ 30) 16 പഞ്ചായത്തുകളിലെയും വ്യാഴാഴ്ച്ച (ഒക്ടോര്‍ 1) 18 പഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാര്‍ഡുകള്‍ ഒക്ടോബര്‍ അഞ്ചിനാണ് തീരുമാനിക്കുക. പുതിയതായി നിര്‍ണയിച്ച സംവരണ വാര്‍ഡുകള്‍ കടപ്ലാമറ്റം വനിതാ വാര്‍ഡുകള്‍:1 നെച്ചിമറ്റം, 4 കടപ്ലാമറ്റം, 5 ഇട്ടിയപ്പാറ, 7 മാറിയിടം, 8 മൂന്നു തോട്, 11 വയല, 13 നെല്ലിക്കുന്ന്.പട്ടികജാതി വാര്‍ഡ്:9 ഞരളപ്പുഴ മരങ്ങാട്ടുപിള്ളി വനിതാ വാര്‍ഡുകള്‍:1 കുര്യനാട്, 5 ഇരുമുഖം,6 പാലയ്ക്കാട്ടുമല,7 ആണ്ടൂര്‍, 8 മരങ്ങാട്ടുപിള്ളി, 9 പൈക്കാട്, 12 ചെറുവള്ളി.പട്ടികജാതി വാര്‍ഡ് : 2 പൂവത്തുങ്കല്‍. കാണക്കാരി വനിത വാര്‍ഡുകള്‍:1…

Read More

കോട്ടയത്ത് പുതിയ 336 രോഗികള്‍; കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു

കോട്ടയം: ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10263 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇതില്‍ 6308 പേര്‍ രോഗമുക്തി നേടി. പുതിയതായി ലഭിച്ച 4603 പരിശോധനാ ഫലങ്ങളില്‍ 336 എണ്ണം പോസിറ്റീവാണ്. 3941 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒന്‍പതു പേരും രോഗബാധിതരായി. കോട്ടയം52, ഏറ്റുമാനൂര്‍, മുണ്ടക്കയം17, ചങ്ങനാശേരി16, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി14 വീതം, വാഴപ്പള്ളി, കങ്ങഴ12 വീതം, എരുമേലി, മാഞ്ഞൂര്‍10 വീതം, അയ്മനം, കറുകച്ചാല്‍, ആര്‍പ്പൂക്കര9 വീതം, അതിരമ്പുഴ, പാമ്പാടി8 വീതം, പനച്ചിക്കാട്, തൃക്കൊടിത്താനം7 വീതം, വിജയപുരം6എന്നിവിടങ്ങളിലാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 153 പേര്‍ കൂടി ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 21284 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.…

Read More

കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി…

Read More

ഒക്ടോബര്‍ പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകും, പ്രതിദിനം 15,000 കേസുകളാകുമെന്ന് മുഖ്യമന്ത്രി; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തത്കാലം വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് തത്കാലം പോകേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ച കഴിഞ്ഞ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേയുള്ള സമരങ്ങള്‍ നിര്‍ത്തിവയ്ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. അതേസമയം, കര്‍ശന നിയന്ത്രങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രതിദിനം 15,000 കോവിഡ് രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read More

മുത്തോലി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

മുത്തോലി: ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ കുറിയിട്ട് തെരഞ്ഞെടുത്തു. 2,3,4,5, 8,11,12 വാര്‍ഡുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. എസ് സി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത് 13ാം വാര്‍ഡാണ്. ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകള്‍ 1.പടിഞ്ഞാറ്റിന്‍കര (വാര്‍ഡ് 1)2.കടപ്പാട്ടൂര്‍ (6)3.വെള്ളിയേപ്പള്ളി (7)4.പന്തത്തല (9)5.മുത്തോലി (10) വനിതാ സംവരണ വാര്‍ഡുകള്‍ 1.കണിയക്കാട് (2)2.അല്ലുങ്കല്‍കുന്ന് (3)3.പുലിയന്നൂര്‍ (4)4.പുലിയന്നൂര്‍ സൗത്ത് (5) 5.മീനച്ചില്‍ (8)6.നെയ്യൂര്‍ (11)7.തെക്കുംമുറി (12) 13ാം വാര്‍ഡ് തെക്കുംമുറി നോര്‍ത്ത് പിന്നോക്ക വിഭാഗത്തിനും സംവരണം ചെയ്തിരിക്കുകയാണ്.

Read More

മീനച്ചില്‍ പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

മീനച്ചില്‍: ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ കുറിയിട്ട് തെരഞ്ഞെടുത്തു. 1, 2, 4, 8, 9, 12, 13 എന്നിങ്ങനെ 7 വാര്‍ഡുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. എസ് സി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത് ആറാം വാര്‍ഡാണ്. സംവരണ വാര്‍ഡുകള്‍ 1.പാറപ്പള്ളി ( വനിത )2.കിഴപറയാര്‍ (വനിത )3.ഇടമറ്റം (ജനറല്‍ )4.പൂവത്തോട് (വനിത ) 5.ചാത്തന്‍കുളം (ജനറല്‍ )6.വിളക്കുമാടം (എസ്.സി സംവരണം)7.പൈക (ജനറല്‍ )8.പൂവരണി (വനിത ) 9.മുകളില്‍പീടിക (വനിത)10.കൊച്ചുകൊട്ടാരം (ജനറല്‍ )11.പാലക്കാട് (ജനറല്‍ )12.വിലക്കുംമരുത് (വനിത )13.മീനച്ചില്‍ (വനിത )

Read More

ഭരണങ്ങാനത്തെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു; ഏഴു സ്ത്രീ വാര്‍ഡുകള്‍

ഭരണങ്ങാനം: അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാര്‍ഡുകള്‍ നറുക്കിട്ട് തെരഞ്ഞെടുത്തു. ഏഴു വാര്‍ഡുകളില്‍ സ്ത്രീകള്‍ മല്‍സരിക്കും. മൂന്നാം വാര്‍ഡ് ആലമറ്റം ആണ് ഇക്കുറി പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വാര്‍ഡ്. പ്രവിത്താനം (വാര്‍ഡ് 1), ഉള്ളനാട് (വാര്‍ഡ് 2), കയ്യൂര്‍ (വാര്‍ഡ് 4), കാഞ്ഞിരമറ്റം (വാര്‍ഡ് 5), ചൂണ്ടച്ചേരി (വാര്‍ഡ് 6), ഭരണങ്ങാനം (വാര്‍ഡ് 7), അളനാട് (വാര്‍ഡ് 13) എന്നിവയാണ് സ്ത്രീ സംവരണ വാര്‍ഡുകള്‍. അറവക്കുളം (വാര്‍ഡ് 8), ഇടപ്പാടി (വാര്‍ഡ് 8), അരീപ്പാറ (വാര്‍ഡ് 10), പാമ്പൂരാംപാറ (വാര്‍ഡ് 11), ഇളംന്തോട്ടം (വാര്‍ഡ് 12) എന്നിവയാണ് ജനറല്‍ വാര്‍ഡുകള്‍.

Read More