മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

മുണ്ടക്കയം: നാലുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് വണ്ടന്‍പതാല്‍ അറയ്ക്കല്‍ അഭിജിത്ത് (കണ്ണന്‍-20)-നെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു.

മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി മാതാവിനോട് വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന പീഡനത്തിന്റെ കഥ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം സിഐ സി. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

കുട്ടിയെ കോട്ടയം മെഡിക്കല്‍കോളജില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Also Like

Leave a Reply