Erattupetta News

വിശ്രമ കേന്ദ്രം, റോഡ്, കുടിവെള്ളം ; പൂഞ്ഞാറിൽ 2.5 കോടിയുടെ പദ്ധതി: ഷോൺ ജോർജ്

ഈരാറ്റുപേട്ട: ജില്ലാ പപഞ്ചായത്ത് പൂഞാർ ഡിവിഷനു കീഴിൽ 2022-23 സാമ്പത്തിക വർഷം 2.57 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. വിശ്രമ കേന്ദ്രം, റോഡ്, കുടിവെള്ളം ഇവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഗമൺ ടൂറിസം മേഖലയ്ക്ക് പ്രയോജനകമാക്കുന്ന രീതിയിൽ ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയും, ബോട്ടിൽ ബൂത്തുകളും , ശുചിത്വ ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് അറിയിച്ചു.

ഡിവിഷന്റെ വിവിധ പ്രദേശങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 15 ലക്ഷം, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 10 ലക്ഷം, കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയം തൊഴിൽ പദ്ധതിക്കായി ധനസഹായം അനുവദിക്കാൻ 10 ലക്ഷം രൂപയുടെയും പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.

റോഡ് മെയിന്റനൻസ് വിഭാഗത്തിൽ വെള്ളികുളം – പതിനേഴേക്കർ – ചോറ്റുപാറ റോഡ് – 10 ലക്ഷം, മൂന്നിലവ് – പെരുങ്കാവ് -കുറിഞ്ഞി പ്ലാവ് – ചകിണിയാം തടം റോഡ് -15 ലക്ഷം, തേവർ പാടം – വലിയ കാവും പുറം റോഡ് – 10 ലക്ഷം, അടുക്കം സി എസ് ഐ പള്ളി – പഴുക്കാക്കാനം റോഡ് -10 ലക്ഷം, അറുപതേക്കർ – നടും തോട്ടം റോഡിൽ നടപ്പാലം നിർമ്മാണം – 10 ലക്ഷം, പനയ്ക്കപ്പാലം ബസ് കാത്തിരിപ്പ് കേന്ദ്രം -5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

കുടിവെള്ള പദ്ധതികൾക്കായി മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ വളയ ഭാഗത്ത് കൈതപ്പാറ തോട്ടിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും , വഴിക്കടവ് ജലസേചന പദ്ധതിക്ക് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ വിവിധ കുടിവെള്ള പദ്ധതികളുടെ നിർമ്മാണത്തിനും, നവീകരണത്തിനുമായി 67 ലക്ഷം രൂപയും ലഭിക്കും. പാറമട കുടിവെള്ള പദ്ധതി പൂർത്തീകരണം – 11 ലക്ഷം, തീക്കോയി മല മേൽ കുടി വെള്ള പദ്ധതിക്ക് ടാങ്ക്-5 ലക്ഷം, മാവടി എസ് സി കോളനി കുടിവെള്ള പദ്ധതി -5 ലക്ഷം, മാളിക കുടിവെള്ള പദ്ധതി – 25 ലക്ഷം , വെയിൽ കാണാം പാറ ശുദ്ധജല വിതരണ പദ്ധതി – 5 ലക്ഷം, കൊച്ചുപുരക്കൽ കുന്ന് കുടിവെള്ള പദ്ധതി നവീകരണം – 5 ലക്ഷം, ഇലവീഴ പൂഞ്ചിറകുടി വെള്ള പദ്ധതി പൂർത്തീകരണം -6 ലക്ഷം, കോലാനി തോട്ടം എസ് സി സങ്കേതം കുടിവെള്ള പദ്ധതി -5 ലക്ഷം എത്തിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

കോളനി നവീകരണങ്ങൾക്കായി അടുക്കം പട്ടികജാതി സങ്കേതം നവീകരണം – 10 ലക്ഷം, പാതാഴ കോളനി നവീകരണം -5 ലക്ഷം, നെടിയപാല കോളനി നവീകരണം -5 ലക്ഷം എന്നിങ്ങനെയും, പട്ടികജാതി കോളനികളുടെ നവീകരണത്തിന് 20 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും, തിടനാട് ഗവൺമെന്റ് വി എച്ച് എസ് എസിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷം രൂപയുടെ പദ്ധതികളും പൂർത്തികരിക്കുമെന്ന് ഷോൺ ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published.