പതിനേഴുകാരനു ക്രൂരമര്‍ദനം; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ കേസ്, മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍

തൊടുപുഴ: പതിനേഴുകാരനു സുഹൃത്തുക്കളില്‍ നിന്നു ക്രൂരമര്‍ദനം. മാര്‍ച്ച് 31ന് തൊടുപുഴയ്ക്കടുത്ത് ഇടവെട്ടി വനംഭാഗത്തായിരുന്നു നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്.

17 കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വീഡിയോ ചിത്രീകരിച്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Advertisements

തൊടുപുഴയിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയി ചെലവായ 130 രൂപ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മര്‍ദ്ദിച്ചത്. മറ്റു രണ്ടുപേര്‍ വീഡിയോ എടുത്തു. ക്രൂരമായ മര്‍ദ്ദനമേറ്റ 17കാരന്‍ പേടി കാരണം ആദ്യം വീട്ടില്‍ പറഞ്ഞില്ല.

പിന്നീട് അസഹനീയമായ വേദന വന്നപ്പോഴാണ് വീട്ടില്‍ പറഞ്ഞതും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദനം ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു.

പ്രതികള്‍ക്ക് 16 വയസ്സുണ്ട്. ഇവര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply