ഇലഞ്ഞി : ഡിസംബർ 24 ആം തീയതി ആരംഭിച്ച NCC ക്യാമ്പ് തടസങ്ങൾ ഒന്നും ഇല്ലാതെ നാലു ദിവസം പിന്നിട്ടു. ക്രിസ്മസ് ആഘോഷം ക്യാംബിനു കൂടുതൽ ഭംഗി നൽകി. കൂടാതെ കലാകായിക മത്സരങ്ങളും നടന്നുവരുന്നു. ആന്റി ഡ്രഗ് ബോധവത്കരണ ക്ലാസുകൾ കേണൽ ദാമോദരൻ പി യുടെ അധ്യക്ഷതയിൽ നടന്നു.

ഇന്നലെ കോട്ടയം (M P) ശ്രീ. തോമസ് ചാഴികാടൻ, കേണൽ ദാമോദരൻ പി, മേജർ ജോസഫ് പി കെ, വിങ് കമാൻഡർ പ്രമോദ് നായർ, ലഫ്റ്റനന്റ് ഡോ സുബാഷ് ടി ഡി, പി ആർ ഒ ഷാജി ആറ്റുപുറം എന്നിവർ ക്യാമ്പിന്റെ ഓരോ നീകത്തിലും ഭാഗമായി.

നിയമ അവബോധം ക്ലാസ്സ് ഇന്നലെ നടത്തി. (MP) ശ്രി തോമസ് ചാഴികാടൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ NCC യെ കുറിച്ചുള്ള നേട്ടങ്ങളെപ്പറ്റിയും പുതുതലമുറയിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും സംസാരിച്ചു. അതോടൊപ്പം ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.