പാലാ: പാലാ നിയോജക മണ്ഡലത്തില്‍ പഠനത്തില്‍ മികവ് തെളിയിച്ച ആയിരത്തി നാനൂ റ്റി മുപ്പത്തിയാറ് വിദ്യാര്‍ത്ഥികളെ നേരിട്ട് കണ്ട് ജോസ് കെ മാണി.
കേരളാ സിലബസില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ വീടുകളില്‍ നേരിട്ടെത്തി കണ്ടത്.
കെ.എം. മാണി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി വിദ്യാര്‍ത്ഥികളെ അവരുടെ ഭവനങ്ങളില്‍ നേരിട്ടെത്തി അഭിനന്ദിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത്.
ഷീല്‍ഡും സര്‍ട്ടിഫിക്കേറ്റും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും നഗരസഭയിലു മുള്ള വീടുകളിലെത്തിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
രാവിലെ എട്ടരയ്ക്ക് തുടങ്ങിയ അവാര്‍ഡ് ദാനം പല ദിവസങ്ങളിലും രാത്രി പത്തരവരെ നീണ്ടു. രാഷ്ട്രിയ തിരക്കുകള്‍ക്കിടയിലും ഇത്രയേറെ ഭവനങ്ങളില്‍ നേരിട്ടെത്തിയ ജോസ് കെ.മാണിയുമായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും തങ്ങളുടെ സന്തോഷം പങ്കുവച്ചു.
അവാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കാത്ത ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ദിവസം തന്നെ അവ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.’
അസ്പയര്‍ 20 21 എക്‌സലന്‍സ് അവാര്‍ഡ് ദാനം എന്ന പേരില്‍ ഭവനങ്ങളിലെത്തി അവാര്‍ഡ് സമ്മാനിക്കുന്ന പദ്ധതിയ്ക്ക് പാലാ സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ വച്ച് തുടക്കം കുറിച്ചത് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ പിതാവാണ്.
തലനാട് പഞ്ചായത്തില്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് കേന്ദ്രീകരിച്ചും ഏതാനും സ്ഥലങ്ങളില്‍ ഭവനങ്ങള്‍ കേന്ദ്രീകരിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ഭാവിയിലെ വാഗ്ദാനങ്ങളെ നേരിട്ട് കാണുക എന്ന ആശയം ജോസ് കെ മാണിയുടെതായിരുന്നു. കെ.എം.മാണി ജീവിച്ചിരുന്ന കാല ത്തും മികച്ച വിജയം കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയിരുന്നു.
പാര്‍ലമെന്റംഗമായിരിക്കെ കോട്ടയം പാര്‍ലെമെന്റ് മണ്ഡലത്തില്‍ നേടിയെടുത്ത സയന്‍സ് സിറ്റിയും ഇവിടെ സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയിലെ പ്രതിഭകള്‍ക്ക് വന്‍ അവസരങ്ങളാണ് നല്‍കുന്നത്.
കോട്ടയം ജില്ലയെ കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമാക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സൂചനയാണ് പാലായിലെ ഉയര്‍ന്ന വിജയശതമാനം നല്‍കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.
കുട്ടികളെ നേരിട്ട് അഭിനന്ദിച്ച ജോസ് മാതാപിതാക്കളെയും അദ്ധ്യാപകരെയും അഭിനന്ദിക്കാനും മറന്നില്ല. കോ വിഡ് കാലത്ത് കുട്ടികള്‍ക്ക് റെക്കോര്‍ഡ് മാര്‍ക്ക് ലഭിച്ചത് രക്ഷകര്‍ത്താക്കളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ടു കൂടിയാണ്.
ഓണ്‍ലൈനിലൂടെയാണെങ്കിലും കുട്ടികളെ പരീക്ഷക്ക് പ്രാപ്തരാക്കാന്‍ അധ്യാപകര്‍ നടത്തിയ ശ്രമങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത പഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19