ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ എത്തിയ 150 സൈനികര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
പരേഡിന്റെ പരിശീലനത്തിനായി എത്തിയ സൈനികരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരില്‍ വൈറസ് ബാധ കണ്ടെത്തിയത്.
Advertisements
ആയിരത്തോളം സൈനികര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ച സൈനികരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.