ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍; രാമപുരത്തെ ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്നു ഒഴിവാക്കി

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം കോട്ടയം ജില്ലയിലെ രാമപുരം, തൃക്കൊടിത്താനം അടക്കം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഹോട്ട് സ്പോട്ടുകള്‍

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഒഴിവാക്കിയ പ്രദേശങ്ങള്‍

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍, വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Leave a Reply

%d bloggers like this: