chemmalamattam

ഇടവക സ്ഥാപനത്തിന്റെ നൂറാം ജൂബിലി വർഷത്തിൽ 55-ാമത്തെ വൈദികനെ വരവേൽക്കാൻ ഒരുങ്ങി ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം

ചെമ്മലമറ്റം: ഇടവക സ്ഥാപനത്തിന്റെ നൂറാം ജൂബിലി വർഷത്തിൽ പുതിയ ദേവാലായവും നവവൈദികനേയും ലഭിച്ച സന്തോഷത്തിലാണ് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി.

ഇടവകയിൽ നിന്നുള്ള 55-മത്തെ വൈദികനായി ഡീക്കൻ ജോർജ് തറപ്പേൽ ശനിയാഴ്ച രാവിലെ 9 -15 ന് – മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് പൗരോഹത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും.

പ്രശസ്‌ത ക്രിസ്തീയ ഗാനരചിയതാവും സംഗീത സംവിധായകനുമായ ഫാദർ ജോസ് തറപ്പേലിന്റെ സഹോദര പുത്രനാണ് ഡീക്കൻ ജോർജ് തറപ്പേൽ. മാർഗ്രിഗറി കരോട്ടമ്പ്രറിയിൽ ഉൾപെടെ 54 വൈദികരാണ് ചെമ്മലമറ്റം ഇടവകയിൽ നിന്ന് ഉള്ളത്. പാലാ രൂപതയ്ക്ക് വേണ്ടി പതിനൊന്നാമത്തെ വൈദികനാണ് ഡീക്കൻ ജോർജ് തറപ്പേൽ.

55 വൈദികരും 150 സന്യസ്തരും ഉള്ള ചെമ്മലമറ്റം ഇടവക ദൈവ വിളികളാൽ സമ്പന്നമാണ്. 1922 ൽ സ്ഥാപിതമായ ദേവാലായത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലയവും പുതു വൈദികനെയും ലഭിച്ച സന്തോഷത്തിലാണ് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവക സമൂഹം.

Leave a Reply

Your email address will not be published.