100 സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: 100 സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു കുറഞ്ഞ കാലയളവില്‍ തന്നെ 100ല്‍ പരം സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത് ആശുപത്രിയുടെ ഓര്‍ത്തോപീഡിക്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തന മികവ് കൊണ്ടാണ്.

ഡോ. ഒ.റ്റി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഡോ. സാം സ്‌കറിയ, ഡോ. സുജിത് തമ്പി, ഡോ. ഡിജു ജേക്കബ് എന്നിവര്‍ സേവനമനുഷ്ഠിക്കുന്നു.

Advertisements

ഇടുപ്പ് & മുട്ട് സന്ധി മാറ്റിവയ്ക്കല്‍, തോള്‍ & മുട്ട് ആര്‍ത്രോസ്‌കോപ്പി, ACL റീകണ്‍സ്ട്രക്ക്ഷന്‍, സ്‌പോര്‍ട്‌സ് ഇഞ്ചുറിസ് തുടങ്ങിയ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സകളും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാണ്. സ്‌കോളിയോസിസ് ഉള്‍പ്പടെയുള്ള അതി സങ്കീര്‍ണ്ണമായ നിരവധി ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ഒരേ ദിവസം ഒരേ പ്രായക്കാര്‍ക്ക് 8 മണിക്കൂറോളം നീണ്ടു നിന്ന സ്‌കോളിയോസിസ് ശസ്ത്രക്രിയ നടത്തി ഓര്‍ത്തോപീഡിക്സ് വിഭാഗം പേരെടുത്തു കഴിഞ്ഞു. ഏത് തരത്തിലുള്ള ഓര്‍ത്തോ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഏത് സമയവും പരിഹാരമേകാന്‍ സുസജ്ജമായ ഓര്‍ത്തോ വിഭാഗമാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലുള്ളത്.

ഏത് തരം ഓര്‍ത്തോ പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ പ്രാപ്തമായ വിഭാഗമാണ് തങ്ങള്‍ എന്ന് ഈ 100 മേനി വിജയത്തിലൂടെ ഓര്‍ത്തോപീഡിക്സ് വിഭാഗം കരുത്ത് തെളിയിച്ചിരിക്കുന്നു. മികച്ച രോഗ നിര്‍ണ്ണയോപാധികളായ 3T MRI, 128 സ്ലൈസ് സി ടി സ്‌കാന്‍, ഡെക്‌സ സ്‌കാന്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോളജി വിഭാഗവും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാണ്.

ഈ നേട്ടത്തില്‍ പങ്കാളികളായ ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോക്ടര്‍സ്, അനസ്തേഷ്യ ഡോക്ടര്‍സ്, നഴ്‌സുമാര്‍, ഓപ്പറേഷന്‍ തീയറ്റര്‍ ജീവനക്കാര്‍ എന്നിവരെ മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അഭിനന്ദിച്ചു.

എമര്‍ജന്‍സി കണ്‍സള്‍റ്റന്റ്, ന്യൂറോസര്‍ജന്‍സ്, ജനറല്‍ സര്‍ജന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോമാ കെയര്‍ 24/7 ലഭ്യമാണ്. ഓ പി സേവനങ്ങള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിനായി 04822 269500 / 700 വിളിക്കുക. കൂടാതെ പ്ലേ സ്റ്റോറില്‍ നിന്നും ഹോസ്പിറ്റല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

You May Also Like

Leave a Reply