തിരൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ്

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിലെ പത്തു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചു മരിച്ച അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിലെ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മരിച്ചയാളുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് രോഗബാധിതര്‍. ഇവരില്‍ നാലു പേര്‍ പുറത്തൂരിലും ആറു പേര്‍ തിരൂരിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ജൂലൈ 15നാണ് അബ്ദുല്‍ ഖാദര്‍ മരിച്ചത്. ഇയാളുടെ ആരോഗ്യനില വഷളായതോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. മരണശേഷം നടത്തിയ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

You May Also Like

Leave a Reply