ഈരാറ്റുപേട്ട : പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വിവിധ പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി ഇരുപതിമൂന്ന് ലക്ഷം രൂപ അനുവദിച്ചു. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നാംഘട്ടമായി ആണ് പൊതുമരാമത്ത് വകുപ്പ് മുഖേന തുക അനുവദിച്ചതെന്ന് പൂഞ്ഞാർ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.
തുക അനുവദിച്ചിരിക്കുന്ന പാലങ്ങളും റോഡുകളും: കടവനാല്‍ കടവ് പാലം : 4 ലക്ഷം, ഇരുപത്താറാം മൈല്‍ പാലം : 19.6 ലക്ഷം, ഓരുങ്കല്‍ കടവ് പാലം : 17.7 ലക്ഷം, മുണ്ടക്കയം കോസ് വേ : 9.4 ലക്ഷം, ചിറ്റാറ്റിന്‍കര പാലം : 2.5 ലക്ഷം, കാവുംകടവ് പാലം : 2.5 ലക്ഷം, മൂക്കന്‍പെട്ടി കോസ് വേ : 3 ലക്ഷം, കൂട്ടിക്കല്‍-കാവാലി- പ്ലാപ്പള്ളി റോഡ് : 15 ലക്ഷം, ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ പുനരുദ്ധാരണം : 5 ലക്ഷം, എംഇഎസ് കോളേജ് – പ്രപ്പോസ് റോഡ് : 4.96 ലക്ഷം, കൊരട്ടി-ഓരുങ്കല്‍ കടവ്- കരിമ്പിന്‍തോട് റോഡ് : 20ലക്ഷം, കരിനിലം-പുഞ്ചവയല്‍- 504 കോളനി-കുഴിമാവ് റോഡ് : 20 ലക്ഷം
എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്, നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലങ്ങളും റോഡുകളും പരമാവധി വേഗത്തിൽ ഉപയോഗക്ഷമമാക്കുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. പ്രളയത്തിൽ തകർന്ന മറ്റു പൊതുമരാമത്ത് റോഡുകൾക്ക് അടുത്ത ഘട്ടത്തിൽ പണം അനുവദിക്കുമെന്നും എംഎൽഎ പറഞ്ഞു. പാലങ്ങൾ അറ്റകുറ്റപ്പണികളുടെ ഭാഗമായി കൈവരികളും പുനഃസ്ഥാപിക്കുന്നതാണ്. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കി വരികയാണെന്നും എംഎൽഎ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19