ജീവനക്കാരിക്ക് കോവിഡ്; പൊന്‍കുന്നം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം 34 പേര്‍ ക്വാറന്റയിനില്‍, ആശുപത്രി സന്ദര്‍ശിച്ചവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പൊന്‍കുന്നം: പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ അടക്കം 34 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലാക്കി.

നേരത്തെ രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവാണ് രോഗം സ്ഥിരീകരിച്ച യുവതി. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

Advertisements

ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലെ ഒപി നിര്‍ത്തിവച്ചു. അടുത്തിടെ ആശുപത്രിയിലെത്തിയ രോഗികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ആശുപത്രി അണുവിമുക്തമാക്കി.

You May Also Like

Leave a Reply